…………….
ബസിറങ്ങിയ രാമൻ മൂസ ഹാജിയുടെ വീടു ലക്ഷ്യമായി നടന്നു ..അല്ല ഓടുകയായിരുന്നു ..
മൂസ ഹാജിയുടെ വർഷങ്ങളായുള്ള പണിക്കാരനാണ് രാമനും ഭാര്യാ ചന്ദ്രികയും ഇപ്പോൾ ഒരാഴ്ചയായി രാമനും ഭാര്യയും ആശുപത്രിയിലാണ് ….രാമന്റെയും ചന്ദ്രികയുടെയും ഏക മകൾ അഞ്ചു വയസുകാരി ലക്ഷ്മി ആശുപത്രിയിലാണ് .
ആദ്യം തൊട്ടടുത്ത ഗവൺ മെന്റ് ആശുപത്രിയിൽ ആയിരുന്നു …അവിടെ നിന്നും കുറവില്ലാതെ ടൗണിലുള്ള
ആശുപത്രിയിലാക്കി .അപ്പോഴാണ് അറിയുന്നത് മഞ്ഞപ്പിത്തം ആണെന്ന് .ഇപ്പോൾ കൂടുതലാണ് ..ഇപ്പോൾ ഒരുപാടു പൈസ ചിലവായി .മോളുടെ ആകെയുണ്ടായ സമ്പാദ്യം മൂക്കുത്തി പോലും വിറ്റു .ഇനിയും ഇരുപത്തയ്യായിരം രൂപ കൂടി കെട്ടിവെക്കണമെന്ന പറയുന്നേ …മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിരുന്നു .
ആ വലിയ ഗേറ്റ് കടന്നു രാമൻ മൂസ ഹാജിയുടെ വീടിന്റെ പിന്നാമ്പുറത്തേക്കു ചെന്നു .മുറ്റത്ത് കുറച്ചു വണ്ടികളൊക്കെ കിടക്കുന്നുണ്ട് .അകത്തു തിക്കും തിരക്കും ആണെന്നെ തോനുന്നു .
” അല്ലാ ഇതാര് രാമാൻ ചേട്ടനോ എപ്പോൾ വന്നു . മോൾക്ക് സുഖമായോ ചന്ദ്രിക എന്തേ ” പണിക്കാരി കദീജ ചോദിച്ചു .
” ഇല്ല ഇപ്പോൾ ടൗണിലുള്ള ആശുപത്രിയില ചന്ദ്രിക മോളുടെ അടുത്താ… ഇനിക്ക് ഹാജ്യാരെ ഒന്നു കാണണം ”
ഹാജിയാർ അകത്തുണ്ട് കുടുംബക്കാർ എല്ലാവരും ഉണ്ട് ഇന്നു നമ്മുടെ മിന്നൂസിന്റെ ബർത് ഡേ യാ കദീജ പറഞ്ഞു ..
മിന്നൂസ് ഹാജിയാരുടെ മകളുടെ മകളാണ് …ലക്ഷിമിയും മിന്നൂസും ഒരേ പ്രായമാണ് .
”എന്തോരം സ്വർണാ മോൾക് കിട്ടേക്കണേ …ഒരുപാടു കുപ്പായങ്ങൾ കളിപ്പാട്ടങ്ങൾ” കദീജ രഹസ്യം പോലെ രാമനോട് പറഞ്ഞു .
രാമന് അതു കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല .
”ഇനിക്ക് ഹാജ്യാരെ കാണണം ” രാമൻ കദീജയോടെ പറഞ്ഞു .
ആ ഞാൻ പറയാം എന്നും പറഞ്ഞു കദീജ അകത്തേക്ക് പോയി .
കുറച്ചു കഴിഞ്ഞു വരാന് പറഞ്ഞു ഇതും പറഞ്ഞു കുറച്ചു മിട്ടായി രാമനെ കൊടുത്തു കദീജ പോയി
കയ്യിലിരുന്ന മിട്ടായിലേക്കെ രാമൻ നോക്കി .രാമന്റെ ചങ്കു പിടഞ്ഞു …രാമന്റെ ദുഃഖം കണ്ണീരായി ഒലിച്ചിറങ്ങി
സമയം ഒരുപാടു കഴിഞ്ഞു രാമൻ കാർപോർച്ചിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇരുന്നിട്ട് ഇരിപ്പുറക്കുന്നുണ്ടായില്ല …
കുറച്ചു കഴിഞ്ഞപ്പോൾ ആരോടോ ഫോണിൽ കൂടി സംസാരിച്ചു ഹാജിയാർ പുറത്തേക്കു വന്നു .
രാമൻ ഓടി ഹാജിയാരുടെ അടുത്തെത്തി
എന്താ രാമാ ഫോൺ കട്ട് ചെയ്തു ഹാജിയാർ ചോദിച്ചു
”മോൾക്ക് കൂടുതലാ ഹാജ്യാരെ ഇപ്പോൾ ടൗണിലുള്ള ആശുപത്രിയിലാ പെട്ടന്നു ഇരുപത്തയ്യായിരം രൂപ കൂടി കെട്ടി വെക്കണമെന്ന അവർ പറയുന്നേ രാമൻ ഒറ്റ ശാസത്തിൽ പറഞ്ഞു