ഒരു രാജാസ് ഉത്പന്നം [Percy Jackson] 42

“അല്ല മോനെ, അത് ഒരു 10 കൊല്ലം മുമ്പേ നമ്മള് ഉപേക്ഷിച്ചതല്ലെ. നിർഭാഗ്യം മാത്രം കൊണ്ട് തരുന്ന നശൂലം പിടിച്ച സാധനം.”

“ഇങ്ങനെ ഒരു യോഗം വരുമെന്ന് അന്ന് ആർക്കേലും അറിയോ. കുട്ടമ്പുഴ പാലത്തിന്ന് വീഴുമ്പോൾ അച്ഛന്റെ കഴുത്തില് ഉണ്ടാരുന്നു സാധനം.”

“വീണതല്ലല്ലോ. വീഴ്ത്തിയതല്ലേ!!”

“ശ്ശോ ചേച്ചീ…ഒന്ന് പതുക്കെ. വീഴ്ത്തിയതെങ്കിൽ അങ്ങനെ.. വെള്ളത്തിന്ന് അങ്ങേരെ തൂക്കി എടുക്കുമ്പോ ഉടലില് ഉയിരും ഇല്ല, കഴുത്തില് മാലേം ഇല്ല.

കൈ വിട്ട് പോയത് തിരിച്ചു കിട്ടാൻ ദൈവം ആയിട്ട് ഒരു വഴി കാണിക്കിണ്ട്. നമ്മടെ റാണിമോളെ കൊണ്ട് മാത്രം തെളിക്കാൻ പറ്റണ ഒരു വഴി.”

“ഡാ എന്റെ മോളെ വെച്ച് കളിക്കണോ. എത്ര വെല്യ കാശു കിട്ടണ പരിപാടി ആണെങ്കിലും. ശാപം കിട്ടുന്ന പണി ആണ്. നാണയത്തിന്റെ പ്രത്യേകത ഞാനായിട്ട് നിനക്ക് പറഞ്ഞു തരണ്ടല്ലോ.”

“ശാപം അല്ല ചേച്ചീ… അനുഗ്രഹം ആണ്. റാണി മോൾക്ക് മാത്രം കിട്ടിയ ഒരു അനുഗ്രഹം.5 ദിവസം മാത്രേ നമ്മടെ കയ്യിൽ ഉള്ളു. അതിന്റെ ഉള്ളിൽ നമുക്ക് സാധനം കിട്ടണം. ഞാൻ മോളെ വിളിക്കട്ടെ..
മോളേ റാണി…”

“എന്താടാ രാജേഷ് മാമാ?”

ഒരു കുസൃതി ചോദ്യം ചോദിക്കട്ടെ.
“സ്വർണ്ണ നിറമാണ് …
സ്വർണ്ണമല്ല …

ചൂടുണ്ട് …
തീ അല്ല …

വട്ടമാണ് …
പൊട്ടല്ല … ”

“ഉത്തരം സിമ്പിൾ!!!..സൂര്യൻ അല്ലെ ”

” സൂര്യനല്ല. വടക്കൻ നാണയം.അലിയാർ വടക്കന്റെ മന്ത്രനാണയം…. ”
തുടരും…

Updated: July 21, 2022 — 9:26 pm

3 Comments

  1. Kollam അടിപൊളി

  2. Nice one continue??

    1. ❣️

Comments are closed.