അലിയാർ നാണയം
********************
“ഒറ്റ രൂപ നാണയം കണ്ടിട്ടുണ്ടോ!?..
സ്വർണം കെട്ടിയത്. ആനയുടെ രൂപം കൊത്തി വെച്ചത്. ഗവണ്മെന്റ് ഇറക്കുന്ന സാധാ നാണയം അല്ല. നല്ല അസ്സൽ രാജാസ് ഉത്പന്നം. രാജാഭരണകാലത്ത് കൊറേ രാജാക്കന്മാരുടെ കയ്യിൽ കിടന്നു കളിച്ചതാ. കളിയെന്ന് പറഞ്ഞാ…
നമ്മള് ടോസ് ഇടില്ലേ. അത് തന്നെ സംഭവം. ഭാഗ്യ നിർഭാഗ്യങ്ങൾ നിർണയിക്കുന്ന നാണയം. എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം. “
“ഓഹ് മാമാ, ചുമ്മാ പുളു പറയല്ലേ. ഇതിനു മുൻപും രാജേഷ് മാമൻ ഇത് പോലെ ഓരോ കഥ പറഞ്ഞു പറ്റിച്ചിട്ടുള്ളതാ. പിങ്ക് കളർ പാലുള്ള ഒട്ടകോം, ദുബായിലെ ഷെയ്ഖിന്റെ വീട്ടിലുള്ള മാന്ത്രിക വിളക്കും, അവിടത്തെ കൊച്ചു പിള്ളേരുടെ കയ്യിലുള്ള സൂപ്പർ വാച്ചും. അങ്ങനെ എത്ര എണ്ണം.”
“റാണിമോള് ദേഷ്യപ്പെടല്ലേ. ഇത് പുളുവല്ല. വരയൻകുന്ന് അയ്യപ്പൻ ആണേ സത്യം. ഇനീം വിശ്വാസം ആയില്ലേൽ നിന്റെ അമ്മേടെ അടുത്ത് ചോദിച്ചാ മതി. പറഞ്ഞു തരും.”
” രാജിയമ്മേ, ഈ മാമൻ പിന്നേം എന്തൊക്കെയോ പുളു പറയുണ്ട്. ഈ പറയണത് ഒക്കെ സത്യാണോ…?”
“കുഞ്ഞാ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളത് ആണ്, എന്റെ മോളെ ഇട്ട് കളിപ്പിക്കരുതെന്ന്. നീ ഇപ്രാവശ്യം എന്താ പറഞ്ഞേ??”
“ചേച്ചിക്ക് ഓർമ ഇല്ലേ!!? അച്ഛന്റെ കഴുത്തിലെ സ്വർണമാലയിൽ ഉണ്ടായിരുന്ന ആ നാണയം.”
“ഡാ.. എന്തൊക്കെയാടാ മോൾടെ അടുത്ത് പറഞ്ഞു കൊടുക്കണേ. അതിനെ പറ്റി ഇനി സംസാരം ഒന്നും വേണ്ട.ഡീ പോയിരുന്ന് പഠിക്കടി ”
“ചേച്ചിക്ക് ഇതിന്റെ സീരിയസ്നെസ്സ് അറിയാത്തോണ്ടാണ്. ആ നാണയം നമുക്ക് വേണ്ടേ. അച്ഛന്റെ ഓർമ്മക്ക് എങ്കിലും. അതല്ലേ നമ്മുടെ കയ്യിൽ ഇനി ബാക്കി ഒള്ളൂ.”
“മോനെ രാജേഷേ, അച്ഛനോടുള്ള സ്നേഹത്തിന്റെ കൊണ ഒന്നും പറയണ്ട. ആ നശിച്ച മുതല് നമ്മുടെ ജീവിതത്തീന്ന് തന്നെ പോയി. ഇനീം അതിനെ വിളിച്ചു കേറ്റണോ.”
“ചേച്ചി ഇതെന്ത് വർത്താനാ പറയണേ.ഇന്നതിന്റെ മൂല്യം കോടികളാ.ഇന്നത്തെ പത്രം ഒന്നും വായിച്ചില്ലേ, ഇല്ലെങ്കില് ഞാൻ കാണിച്ചു തരാം.
കണ്ടാ..!!! 5 കോടിയാ അവര് തരാന്ന് പറയണേ. എന്താ കിട്ടിയാ പുളിക്കുവോ!?..”
Kollam അടിപൊളി
Nice one continue??
❣️