ഒരു കലിപ്പന്റെ പതനം[മാലാഖയുടെ കാമുകൻ] 1170

“മാറി നിൽക്കെടീ നായിന്റെ മോളെ വഴിയിൽ നിന്നും…”

അവന്റെ അലർച്ചയിൽ പെൺകുട്ടികൾ വിറച്ചു മാറി നിന്ന് അവനെ ആരാധനയോടെ നോക്കി..

അവൻ നേരെ പോയത് ക്ലാസ്സിലേക്ക് ആണ്. അന്ന് മൊത്തം തനി രാവണൻ ആയി അവൻ വിലസി നടന്നു..

അന്ന് മാത്രം അല്ല.. പിന്നെ അവൻ എന്നും രാവണൻ ആയി.. ഒന്ന് പറഞ്ഞാൽ രണ്ടിന് തെറി. കൂടുതലും പെൺകുട്ടികൾ ആണ് അവന്റെ ഇര..

ഒരു ദിവസം വൈകുന്നേരം..

വൃന്ദ ക്ലാസ് കഴിഞ്ഞു പുറത്തേക്ക് കൂട്ടുകാരികളുടെ ഒപ്പം വരുകയായിരുന്നു..

“ഡീ….!!!”

അലർച്ച കേട്ട് അവർ ഞെട്ടി തിരിഞ്ഞു നോക്കി..

“തനി രാവണൻ ആണല്ലോ വൃന്ദെ.. പണിയാകും.”

ഒരുത്തി മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു. കുട്ടികൾ കൂട്ടം കൂടി.

“ഫ പന്ന കഴുവേറികളെ.. മാറി നിക്കടീ..”

അവൻ ബാക്കിയുള്ളവരോട് അലറിയപ്പോൾ അവർ പേടിച്ചു മാറി നിന്നു..

അവൻ വൃന്ദയുടെ മുൻപിൽ ചെന്നു.. അവൾ പേടിയോടെ അവനെ നോക്കി.

“രാവണന്റെ സീതയോടുള്ള പ്രണയം സത്യം ആയിരുന്നു.. അതെ ഈ രാവണനും പ്രണയമാണ്.. സീതയോട് അല്ല.. വൃന്ദയോട്.. “

അവൻ ഉച്ചത്തിൽ പറഞ്ഞു.. അതിന് ശേഷം പകച്ചു നിന്ന അവളുടെ കവിളിൽ കുത്തി പിടിച്ചു..

“പന്ന %%##% മോളെ.. നീ ഈ തനി രാവണന്റെ പെണ്ണ് ആണ്. എന്നെയല്ലാതെ ആരെയെങ്കിലും നോക്കിയാൽ നിന്റെ കണ്ണ് ഞാൻ ചെത്തിയെടുക്കും.. കേട്ടോടി ##%#… പെട്രോൾ ഒഴിച്ച് പച്ചക്ക് കത്തിക്കും ഞാൻ..
നാളെ വരുമ്പോൾ എന്നെ പരസ്യമായി ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തിരിക്കണം.. രാവണന്റെ പെണ്ണാണ് നീ.. കേട്ടോടി…??”

അതും പറഞ്ഞു അവൻ അവളെ ഒരു തള്ളു കൊടുത്തു.. അതിന് ശേഷം മുണ്ടു പിടിച്ചു ഇടി വള വലിച്ചു കയറ്റി മനസ്സിൽ ഞാൻ രാവണൻ ഒരു രാക്ഷസൻ എന്നൊരു പാട്ടും പാടി തല പൊക്കി പിടിച്ചു നടന്നു…

“രാവണൻ ഒന്ന് നിന്നെ…”

പുറകിൽ നിന്നും വൃന്ദയുടെ സ്വരം.. അവൻ കോരിത്തരിച്ചു.. അഭിനയം കലക്കി.. പെണ്ണ് ഇപ്പോൾ പ്രൊപ്പോസ് ചെയ്യാൻ പോകുന്നു.. രാവണൻ ഏറ്റു… പൊന്നു രാവണാ നന്ദി..

“എന്താടീ ##%# മോളെ..?”

അവൻ വെട്ടിത്തിരിഞ്ഞു അവളെ നോക്കി അലറി..

അവൾ അടുത്ത് വന്നു.. ആഹാ അങ്ങനെ ആ മുഹൂർത്തം വന്നു എന്നവൻ മനസ്സിൽ ചിന്തിച്ചു തീർന്നില്ല..

പടക്കം പൊട്ടും പോലെ ഒരു ശബ്ദം കെട്ടു.. ഇടത്തെ കണ്ണിന്റെ കാഴ്ച പോയതുപോലെ ഒരു മൂടൽ.. എന്താ അത്..

അവൻ സംശയത്തോടെ വൃന്ദയെ നോക്കി..

അവൾ കൈ പൊക്കുന്നത്‌ കണ്ടു.. ഒരു ശബ്ദം കൂടെ.. കണ്ണിൽ ആയിരം പൊന്നീച്ച പാറി കളിച്ചു.. അവൾ അവന്റെ മുഖത്തിനിട്ട് പൊട്ടിച്ചത് ആണെന്ന് അപ്പോഴാണ് അവന് മനസിലായത്..

“അവന്റെ ഒരു തനി രാവണൻ.. പ്രേമം.. ഒന്ന് പോടാ മൈ### തുഫ്..”

അതും പറഞ്ഞു അവൾ വെട്ടി തിരിഞ്ഞു നടന്നുപോയപ്പോൾ തനി രാവണൻ കണ്ണും നെഞ്ചും കലങ്ങി നിന്നു… എന്തൊരു തെറിയാണ് ഈ പെണ്ണ്.. ഛെ..

90 Comments

  1. Superb.

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    തനി രാവണൻ??

  3. Mk നിങ്ങൾ സൈക്കോ ആണ് സ്വന്തം സ്റ്റോറി തന്നെ ട്രോളുന്നു ???

  4. ????????❤

  5. എല്ലാവർക്കും സ്നേഹത്തോടെ ഹൃദയം. ❤️?

  6. മറ്റേ സൈറ്റിൽ നിങ്ങൾ പോസ്റ്റ്‌ ചെയ്ത കഥകൾ ഒക്കെ ഡിലീറ്റ് ചെയ്തല്ലേ ???
    വീണ്ടും വായിക്കണം എന്ന് കരുതി പോയപ്പൊ ഒന്നും കാണുന്നില്ല
    അത് വേണ്ടായിരുന്നു ?

  7. Mk ne knde kalippan ne illa heading um kndapol vere ntho aane karthi frst ozhivakiyatha pinne time pokuallo karthi keri sadhnm set aane……chirikan illa vaka inde polichu

    1. Mk ude stry adipoli aane tto

  8. Poliii, superb!!!!!

    Thanks

    1. ഇതൊരു സത്യം എല്ലാവരും മനസ്സിലാക്കിയാൽ തടിക്ക് നല്ലത് ☺️☺️☺️??

  9. Devil With a Heart

    ??

  10. Ath polichuuu mutheeee???

  11. മല്ലു vÂmpíre

    Mk oru psycho aanu?സ്വന്തം story tanna trollunnu Njaan പോണ്…?

    1. സ്വന്തം സ്റ്റോറി നേരത്തെ എഴുതിയിട്ടുണ്ട്.

      1. Atheth story aan

        1. ആദ്യനുരാഗം

          1. Pulli athalla udheshichath avasana nb ittille athavum angelic beautyude

    2. Athe.. le mk: ente storye troll an oru thendiyude avishyam illa?

      1. അതെനിക്ക് നേരത്തെ തോന്നി. സംഭവം കലിപ്പൻ എന്നു വച്ചാണ് കഥ എഴുതിയതെങ്കിലും angelic beauty യിലെ കാന്താരിയെ തന്നെ ട്രോളിക്കളഞ്ഞു, ബുദ്ധിമാൻ ?

        1. Nikila oru stry ezhuthunundarnille

          1. ശനിയാഴ്ച വരും. കൂടെ ചെറിയൊരു പരീക്ഷണം നടത്തി നോക്കുന്നുണ്ട്. ഒന്നുങ്കിൽ അതു ചീറ്റി പോകും. അല്ലെങ്കിൽ എനിക്കു തെറിവിളി കേൾക്കും ?

Comments are closed.