ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം – [Santhosh Nair] 937

ഞാന്‍ കെഞ്ചി നോക്കിയിട്ടും ഫലം കണ്ടില്ല. ഒന്നും പറയാനും പറ്റില്ല – കാരണം അവരോടു വഴക്കുണ്ടാക്കാന്‍ പാടില്ല എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. നമുക്ക് പണി കിട്ടും, അത്ര തന്നെ.

അന്ന് തിരക്ക് കൂടുതലുണ്ട്, സ്ത്രീജനങ്ങൾ എല്ലാം ആകാംക്ഷയോടെ നിൽക്കുന്നു. കുട്ടികളുടെ ഊഞ്ഞാലിൽ ആരും ആടുന്നില്ല. ആര് പപ്പടം കടിച്ചെടുക്കും എന്നാണു നോട്ടം.

ഇങ്ങേർക്ക് ഒരു പണി കൊടുക്കണം എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് തന്നെ ഞാന്‍ പുറകോട്ടു മാറി നിന്നു.

പുള്ളി ഊഞ്ഞാലില്‍ കയറി നിന്നു കുതിച്ചു ആടുവാന്‍ തുടങ്ങി എല്ലാ സുന്ദരികളും സുന്ദരന്‍ മാരും അത് നോക്കിക്കൊണ്ട്‌ നിന്നു.  ധോണി സിക്സർ അടിച്ചിട്ടു നോക്കി നിൽക്കുന്നത് പോലെയാണ് പുള്ളി പപ്പടത്തിലേക്കു നോക്കുന്നത്. എന്തൊരു കോണ്സെന്ട്രേഷൻ

പുള്ളി മൂന്നാമത്തെ കുതിക്കല്‍ കുതിച്ചു പുറകോട്ടു വന്നപ്പോള്‍ മുണ്ട് ഒന്ന് ഉലഞ്ഞു പൊങ്ങി. അടുത്ത ആട്ടതിലും മുണ്ട് പുറകോട്ട് പൊങ്ങി.

ഇത് തന്നെ അവസരം എന്ന് കരുതി ഞാന്‍ ആരും ശ്രദ്ധിക്കാതെ സൗകര്യാപൂർവം പുറകോട്ടു നീങ്ങി.

പുള്ളി ഏറെക്കുറെ നന്നായി കുതിച്ചു പപ്പടത്തിനടുത്തു ചെന്നു അടുത്ത കുതിപ്പിന് കടി നടക്കും — അതിനു മുമ്പ് പണി കൊടുക്കാന്‍ ഞാന്‍ ഉറപ്പിച്ചു

അടുത്ത ആട്ടത്തിന് പുറകെ വന്നപ്പോള്‍ പിന്നോട്ട് പൊന്തിയ മുണ്ടിനടിയിലേക്ക് ഞാന്‍ പുറകില്‍ നിന്ന പേര മരത്തിന്റെ നീളമുള്ള കമ്പ് ഉടക്കി വിട്ടു

മുന്നോട്ടു വന്ന ആയത്തിൽ സുന്ദരപുരുഷന്റെ മുണ്ട് പറിഞ്ഞു പേരമരക്കൊമ്പിൽ ഉടക്കി, അതുവരെ നീണ്ട മുണ്ടിനാൽ മറയ്ക്കപ്പെട്ടിരുന്ന ആ മഹാരഹസ്യം കാണികൾക്കുമുന്പിൽ അനാവൃതമായി.

കാണികൾ എല്ലാവരും തന്നെ സാക്ഷാത്കാരം അടഞ്ഞു നിലത്തു വീണു വരെ പൊട്ടിച്ചിരിച്ചു. (എന്തിനാണ് പുള്ളി മുണ്ട് മടക്കി കുത്താത്തത് എന്നുള്ള ഭൂലോക രഹസ്യം അന്ന് ചുരുളഴിഞ്ഞു.). ഹയ്യോ എന്ന ശബ്ദത്തോടെ സ്ത്രീജനങ്ങൾ അവരുടെ കണ്ണുകൾ പൊത്തിപ്പിടിച്ചു.

24 Comments

  1. ചിരിപ്പിച്ചു?

    1. Valare Nandi, Aami
      veendum avika 🙂

  2. രഹസ്യം angd പിടി കിട്ടീല ??

    1. kallam parayendaa … 😀 😀

      1. ചത്യം.

        1. athoru rahasyam alle? athukondu thanne athangane thudaratte. veliyil aarodenkilum paranjaal athu parasyam aakum 🙂 😀

          1. എങ്കി ചേട്ടൻ ചെവി പൊത്തി പറഞ്ഞന്ന മതി അതാകുമ്പോ ആരും കേക്കുലല്ലോ?

        2. Paranju aniyan ketto? ???

  3. അടിപൊളി പണിയായിരുന്നു നായർ സാബ്??

    1. ??????
      Varavu vechu

  4. അത്‌ കലക്കി… ????

    1. Nandi Reghu kuttee

  5. Ennalum vallatha paniyai poi

    1. enthu cheyyaanaa mashe, chilar pani chodichu chodichu vaangum. 😀

  6. Pinnalla nammaloda Kali?

    1. Halla pinne
      Ethrayaa kshmaikkuka

  7. മണവാളൻ

    എന്റെ സന്തോഷേട്ടാ, നിങ്ങൾ ആ ചെങ്ങായിയോട് ഈ ചതി ചെയ്തല്ലോ ???

    1. ????
      Chilar pani chodichu chodichu vaangum

  8. എന്തായിരുന്നു ആ മഹാരഹസ്യം ???

    1. മണവാളൻ

      ഡോണ്ടു ഡോണ്ടു?

      1. Ellaam kaivittu poyi

    2. ഇതൊന്നും ennodalla.. ആ panikodutha aalinodu parayanam don’t do don’t do എന്ന് ????

      1. ??????

    3. വായനക്കാരുടെ മനോഗത വ്യാപാരത്തിനു സമർപ്പിച്ചുകൊള്ളുന്നു

Comments are closed.