ഇത് എന്റെ കുട്ടിക്കാലത്ത് നടന്ന ഒരു ഓണസംഭവം ആണ്.
പണ്ടൊക്കെ എന്നും വൈകിട്ടു അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ വീട്ടു മുറ്റത്തും പറമ്പിലുമായി ആ നാട്ടിലെ എല്ലാ പിള്ളാരും വന്നു കൂടും. (ഒരു ചെറിയ പൊതുസമ്മേളനത്തിനുള്ള കുട്ടിപ്പട്ടാളം കാണും.)
കബഡി, സാറ്റുകളി, ക്രിക്കറ്റ്, ഹാൻഡ് ബോൾ അങ്ങനെയുള്ള കളികൾ അല്ലാതെ അത്യാവശ്യം അടിയും പിടിയും വരെ അവിടെ നടക്കും. എന്തു കുസൃതി കാട്ടിയാലും എന്റെ അച്ഛനും അമ്മയും അവരെ ഒന്നും വഴക്ക് പറയില്ല.
അവരുടെ ഒക്കെ വീട്ടില്‍ അടി ഏതിലെ വരും എന്ന് നോക്കിക്കൊണ്ടാല്‍ മതി (എന്നാണ് അവരുടെ പക്ഷം).
നമുക്ക് സംഭവത്തിലേക്ക് വരാം.
എല്ലാ ഓണത്തിനും ഞങ്ങളുടെ പറമ്പില്‍ രണ്ടു ഊഞ്ഞാലുകള്‍ കെട്ടും. വലിയ ഒരെണ്ണം വലിയ പിള്ളാര്‍ക്കും ചെറിയ ഊഞ്ഞാല്‍ ചെറിയ കുട്ടികളായ ഞങ്ങള്‍ക്കും സ്ത്രീകള്‍ക്കും.
എങ്ങനെ പോയാലും ഇരുപതു കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവും, വലിയവര്‍ നാലഞ്ച് പേരുണ്ടാവും. സ്ത്രീജനങ്ങൾ വേറെ. പക്ഷെ ഞങ്ങളുടെ കുട്ടി ഊഞ്ഞാലിന്റെ മുമ്പില്‍ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയ കൂട്ടവും.
സ്വന്തം വീട്ടിലെ ഊഞ്ഞാല്‍ എന്നുള്ള പരിഗണന ഒന്നും നോക്കേണ്ട അച്ഛനും അമ്മയും മറ്റു കുട്ടികള്‍ക്കാണ് ആടാന്‍ മുൻഗണന കൊടുക്കുക. അവരില്‍ പലര്‍ക്കും വീടുകളില്‍ ഊഞ്ഞാല്‍ കെട്ടാന്‍ ഉള്ള ചുറ്റുപാട് ഉണ്ടാവില്ല.
ഞാന്‍ പലപ്പോഴും നോക്കി നില്പേ ഉണ്ടാവൂ, ഊഞ്ഞാലാട്ടം പലപ്പോഴും തഥൈവ.
അപ്പോള്‍ സ്ഥലത്തെ രണ്ടു വലിയ ചേട്ടന്‍മാര്‍ ഉണ്ട് – അയല്പക്കക്കാരും ബന്ധുക്കളുമായ സുരേഷും സാബുവും. പലപ്പോഴും അവരുടെ മത്സരങ്ങള്‍ ഞങ്ങള്‍ കാണേണ്ടി വരും. അതില്‍ സുരേഷ് ഒരു വെളുത്ത സുന്ദരനും സാബു അല്പം കറുത്ത സുന്ദരനുമാണ്.
സുരേഷ് മിക്കവാറും ഉച്ച സമയത്തൊക്കെ ആടാന്‍ വരും (കാരണം അപ്പോള്‍ കുറച്ചു ആന്റിമാരും, ചേച്ചിമാരുമൊക്കെ കാണും). വലിയവർ മറ്റാരും ഉണ്ടാവുകയുമില്ല.
പുള്ളി ഒരു കാവി മുണ്ടും ഉടുത്തു വെള്ള ഉടുപ്പും ഇട്ടു കുട്ടികുറ പൌഡര്‍ പൂശി സുന്ദരനും, സുകുമാരനും (ഒരു കംബൈൻഡ് പ്രേമ നസീറും, സുകുമാരനും, സോമനും, ജയനും) ആയിട്ടാണ് വരവ്. കുറെ നേരം ഊഞ്ഞാല്‍ ആടിയിട്ടു സ്ത്രീജനങ്ങളെ യാത്രയാക്കിയിട്ടേ പോകൂ. മറ്റാരെയും ആ ഊഞ്ഞാലിലോട്ടു അടുപ്പിക്കാറുമില്ല.
പക്ഷെ ഒന്ന് ഞങ്ങള്‍ ശ്രദ്ധിച്ചു പുള്ളി ഊഞ്ഞാലില്‍ ഇരിക്കുമ്പോഴും കുതിച്ചു ആടുംപോഴും മുണ്ട് മടക്കി കുത്തി നില്‍ക്കില്ല വളരെ വിനയ പൂര്‍വ്വം മടക്കി കുത്ത് അഴിച്ചേ നിൽക്കൂ
മറ്റുള്ളവര്‍ ഒക്കെ മുണ്ട് മടക്കി കുത്തി കുതിച്ചു മുകളില്‍ പോയി വരും.
ഒരു ദിവസം പപ്പടം കടിക്കല്‍ മത്സരം വച്ചു ആരോ മരത്തിനു മുകളില്‍ കയറി വലിയ പപ്പടം കെട്ടിത്തൂക്കി. ഊഞ്ഞാലില്‍ കുതിച്ചു പോയി അതില്‍ കടിക്കണം. അങ്ങനെ ചെയ്യുന്നവര്‍ വിജയിക്കും. കുറെ പേര്‍ കുതിച്ചു നോക്കി എങ്കിലും നടന്നില്ല.
എന്തായാലും ഞാനും ഒന്ന് നോക്കിക്കളയാം എന്ന് കരുതി – ഭാഗ്യത്തിന് അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല.
ഞാനും ഊഞ്ഞാലില്‍ കയറി കുതിച്ചു നോക്കി — പറ്റുന്നില്ല, ഊഞ്ഞാല് പൊങ്ങുന്നില്ല, ഞാൻ തീരെ ചെറുതല്ലേ.
രണ്ടു പ്രാവശ്യം ആടിയപ്പോള്‍ ആരോ പുറകീന്ന് ഊഞ്ഞാലില്‍ പിടിച്ചു നിര്‍ത്തി എന്നെ താഴെ ഇറക്കി നോക്കിയപ്പോള്‍ സുരേഷ് “ഡാ ഇതില്‍ പിള്ളാര്‍ ആടരുതന്നല്ലേ നിന്റെ അച്ഛന്‍ പറഞ്ഞത് നീ താഴെ ഇറങ്ങു ”
ചിരിപ്പിച്ചു?
Valare Nandi, Aami
veendum avika 🙂
രഹസ്യം angd പിടി കിട്ടീല ??
kallam parayendaa … 😀 😀
ചത്യം.
athoru rahasyam alle? athukondu thanne athangane thudaratte. veliyil aarodenkilum paranjaal athu parasyam aakum 🙂 😀
എങ്കി ചേട്ടൻ ചെവി പൊത്തി പറഞ്ഞന്ന മതി അതാകുമ്പോ ആരും കേക്കുലല്ലോ?
Paranju aniyan ketto? ???
അടിപൊളി പണിയായിരുന്നു നായർ സാബ്??
??????
Varavu vechu
അത് കലക്കി… ????
Nandi Reghu kuttee
Ennalum vallatha paniyai poi
enthu cheyyaanaa mashe, chilar pani chodichu chodichu vaangum. 😀
Pinnalla nammaloda Kali?
Halla pinne
Ethrayaa kshmaikkuka
എന്റെ സന്തോഷേട്ടാ, നിങ്ങൾ ആ ചെങ്ങായിയോട് ഈ ചതി ചെയ്തല്ലോ ???
????
Chilar pani chodichu chodichu vaangum
എന്തായിരുന്നു ആ മഹാരഹസ്യം ???
ഡോണ്ടു ഡോണ്ടു?
Ellaam kaivittu poyi
ഇതൊന്നും ennodalla.. ആ panikodutha aalinodu parayanam don’t do don’t do എന്ന് ????
??????
വായനക്കാരുടെ മനോഗത വ്യാപാരത്തിനു സമർപ്പിച്ചുകൊള്ളുന്നു