ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം —-– [Santhosh Nair] 91

ഞാന്‍ :”തമ്പി അതല്ല, നിനക്ക് വേര്‍ഡ് എക്സല്‍ ഒക്കെ അറിയാമോ, ഞങ്ങള്‍ ഞങ്ങളുടെ reporting നു എക്സല്‍ ആണ് യൂസു ചെയ്യുന്നത്.

പയ്യന്‍: “സാര്‍ എതു വേര്‍ഡ് വേണം സാറിനു, ഞാന്‍ പറയാം, പിന്നെ എക്സ്എക്സല്‍, എക്സല്‍, എല്‍ എല്ലാം തുണിയുടെ – ചട്ടയുടെ അളവല്ലേ?”
ഞാന്‍ മേശപ്പുറത്തിരുന്ന വെള്ളം മുഴുവനും മൂന്നു വലിക്കു ഒന്നിച്ചു കുടിച്ചു തീര്‍ത്തു.

ഞാന്‍ :”തമ്പി നിന്റെ ഗ്രാമക്കാര്‍ പറഞ്ഞത് എല്ലാം ശരിയാണ്. ശരി നിനക്ക് എത്ര സാലറി വേണം?”

പയ്യന്‍ “സാര്‍ എന്റെ അയല്വക്കതുള്ള പയ്യന്‍ 10 ആം ക്ലാസ്സു കഴിഞ്ഞു ദുബായിയില്‍ പോയി 25000 രൂപ ശമ്പളം വാങ്ങുന്നു. അപ്പോള്‍ ബി കോം പഠിച്ച ഞാന്‍ ഇവിടെ 30000 എങ്കിലും വാങ്ങിയാലെ ശരിയാകത്തുള്ളൂ.”

ഞാന്‍ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു :”ശരി തമ്പി നിന്റെ ഈ കഴിവ് കൊണ്ട് നിനക്ക് അത്രയൊക്കെ വാങ്ങിക്കാം, ഇത്രയും ശമ്പളത്തിന് നീ യോഗ്യൻ ആണെന്ന് തോന്നാൻ ഉള്ള കാരണം? വിദേശത്തല്ലേ ഇത്ര ശമ്പളം കിട്ടുകയുള്ളൂ. ക്യാരീർ ടെവേലോപ്മെന്റ്റ് പരമായി നീ എന്ത് ഇനിഷ്യേറ്റീവ് എടുക്കുന്നുണ്ട്?”

പയ്യന്‍ “സാര്‍ എന്റെ ഗ്രാമത്തിലെ ഏറ്റവും ഇന്റലിജന്റ് പയ്യൻ ഞാനാണ്. ഇംഗ്ലീഷ് ഉൾപ്പെടെ രണ്ടു ഭാഷകൾ എനിക്കറിയാം. പിന്നെ സയൻസ് മാത്‍സ് അങ്ങനെ എല്ലാ സബ്‌ജക്റ്റും. പിന്നെ ഞാൻ അമേരിക്കയിലും അക്കൗണ്ടൻസി ജോലിയ്ക്കായി ട്രൈ ചെയ്യുന്നുണ്ട്.”

ഞാന്‍ :”ശരി തമ്പി നല്ല കാര്യം, എങ്ങനാണ് നീ ട്രൈ ചെയ്യുന്നത്”

പയ്യന്‍ “സാര്‍ ഞാന്‍ അതൊക്കെ നേരത്തെ തന്നെ ചെയ്തു കഴിഞ്ഞു. ഒബാമ സാറിനു എന്റെ ബയോ ടാറ്റ ഞാന്‍ തപാല്‍ വഴി അയച്ചു കഴിഞ്ഞു. ഇനി ഒബാമ സാറ് വിളിക്കുമ്പോള്‍ പോയാല്‍ മതി. ആള് മാറിപ്‌പോകാതിരിക്കാന്‍ എന്റെ ഒരു ഫോട്ടോയും അയച്ചിട്ടുണ്ട്.”

Barack Obama - Wikipedia

എന്റെ ദൈവമേ എന്നെ അങ്ങ് കൊല്ലു. എനിക്കിനി ജീവിക്കണ്ട..

5 Comments

    1. kure naal aayi kanditt 🙂

    2. Thanks 🙂

  1. നീലകുറുക്കൻ

    ☺️☺️☺️

    1. Thanks 🙂

Comments are closed.