ഞാന്‍ : “തമ്പി വാറ്റ് (VAT ) എന്ന് പറഞ്ഞാല്‍ എന്താണ്?
പയ്യന്റെ മുഖത്തൊരു കള്ള പുഞ്ചിരി “സാറിനെത്ര കുപ്പി വേണം? ഞങ്ങളുടെ വില്ലേജില്‍ നല്ല വാറ്റ് കിട്ടും” എന്നൊരു അര്‍ഥം ഉണ്ടോന്നൊരു സംശയം തോന്നി.
ഭഗവാനെ എന്ന് മനസ്സില്‍ കരുതിക്കൊണ്ട് തന്നെ ഞാന്‍ ക്ഷമയോടെ VAT (എന്നാല്‍ വാല്യൂ ആഡഡ് ടാക്സ്) എന്താണെന്ന് പറഞ്ഞു കൊടുത്തു. എന്റെ ഗുരുവായൂരപ്പാ,
ഞാന്‍ : “തമ്പി accountancy യുടെ ഗോള്‍ഡന്‍ റൂള്‍സ് എന്നാല്‍ എന്താണ്?”
പയ്യന്‍ :”സാര്‍ 3 accounts ഉണ്ട്, നോമിനല്‍ റിയല്‍ പേര്‍സണല്‍ അങ്ങനെ. അതില്‍ എന്തൊക്കെ എവിടൊക്കെ ക്രെഡിറ്റ് ചെയ്യണം എന്നും എന്തൊക്കെ എവിടൊക്കെ ഡെബിറ്റ് ചെയ്യണം എന്നും ഉള്ള ചില തങ്കമാന നിയമങ്ങള്‍ ഉണ്ട് സാര്‍, അവയാണ് ഗോള്‍ഡന്‍ റൂള്‍സ്”
എന്റെ കാറ്റ് പോയി ഭഗവാനെ എന്തൊരു ബുദ്ധിയുള്ള പയ്യന്‍.
അവസ്സാനത്തെ ഒരു ചോദ്യം കൂടി ചോദിച്ചു വിട്ടേക്കാം എന്ന് കരുതി.
ഞാന്‍ : “തമ്പി ഒരു expense account എങ്ങനെ നീ post ചെയ്യും?
പയ്യന്‍: “സാര്‍ ഒരു അക്കൗണ്ട് എടുത്തു ഡെബിറ്റ് ചെയ്യും, അടുത്ത അക്കൗണ്ട് എടുത്തു ക്രെഡിറ്റ് ചെയ്യും”
ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച സംതൃപ്തിയോടെ അവന്‍ ഒന്ന് പുഞ്ചിരിച്ചു..അവന്റെ ഒരു കൊലച്ചിരി..
ഞാന്‍ :”തമ്പി നീ ഒരു നല്ല ബുദ്ധിയുള്ള പയ്യന്‍ തന്നെ”
പയ്യന്‍ “സാര്‍ അതുതന്നെ എല്ലാവരും പറയുന്നു, എന്റെ ഗ്രാമത്തിലെ എല്ലാവരും അത് പറയുന്നുണ്ട്. ഞാൻ അമേരിക്കയിൽ ജനിക്കേണ്ടതായിരുന്നു എന്നു. അതുകൊണ്ടാണ് ഞാന്‍ ഗ്രാമം വിട്ടു പട്ടണത്തില്‍ വന്നു എന്റെ കൂട്ടുകാരന്റെ മാമ വഴി ഇവിടെ കേറാന്‍ നോക്കുന്നത്”
ഞാന്‍ :”തമ്പി നിനക്ക് കംപ്യുട്ടര്‍ ഒക്കെ അറിയാമോ?
പയ്യന്‍ :”കോളേജിലെ കംപ്യുട്ടര്‍ വിദഗ്ധന്‍ തന്നെ ഞാന്‍ ആയിരുന്നു”. മുമ്പില്‍ ഇരുന്ന കംപ്യുട്ടര്‍ കാട്ടി അവന്‍ എനിക്ക് പറഞ്ഞു തന്നു “സാര്‍ ഇത് മോനിടര്‍, ഇത് കീ ബോര്‍ഡ്, ഇത് സി പി യൂ – ഇതു താൻ കംപ്യുട്ടര്‍ ഒടയ എല്ലാമേ.”
ഞാന്‍ ആദ്യമായി കംപ്യുട്ടര്‍ കാണുന്ന ഒരാളെ പോലെ മിഴിച്ചിരുന്നു.
ഹിഹി
kure naal aayi kanditt 🙂
Thanks 🙂
☺️☺️☺️
Thanks 🙂