അഭിമുഖം തുടങ്ങി,
ഞാന്‍ എന്നെ പരിചയപ്പെടുത്തി കമ്പനിയെപ്പറ്റിയും ജോലിയെപ്പറ്റിയും ഒക്കെ ഒരു ക്ലൂ കൊടുത്തു.
പിന്നെ, പയ്യനോട് അവനെപ്പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നെപ്പോലെ തന്നെ ഒരു ഗ്രാമത്തിലെ കോളേജ്ന്റെ ഉല്പന്നം ആണെന്ന് മനസ്സിലായി. ബി കോം തരക്കേടില്ലാതെ പാസ് ആയിട്ടുമുണ്ട്.
ഇംഗ്ലീഷ് അല്പം പോരാ എങ്കിലും അതൊരു പോരായ്മ ആയിട്ടെടുത്തില്ല. തുടക്കം ആയതുകൊണ്ട് ടോപ് ബോസ്സുകളും ആയി ഉടൻ സമ്പർക്കം ഇല്ല.
ഇന്റർവ്യൂ തുടങ്ങുമ്പോൾ പയ്യന്‍ മിടുക്കന്‍ തന്നെ എന്നൊരു മുന്‍വിധി തോന്നിയിരുന്നെങ്കിലും പുരോഗമിയ്ക്കുമ്പോൾ അല്‍പ സ്വല്പം spelling mistake ഉണ്ടെന്നു മനസ്സിലായി.
.
ഇനി അല്പം പൊതു വിജ്ഞാനം ചോദിച്ചിട്ട് സബ്ജെക്റ്റ് നെ കുറിച്ചുള്ള അറിവുകള്‍ ചെക്ക് ചെയ്യാം എന്ന് കരുതി.
ഇനി അങ്ങോട്ട് വായിക്കുമ്പോള്‍ ചോദ്യം ഉത്തരം എന്നിങ്ങനെ ഉണ്ടാവും (എളുപ്പത്തിനായി മലയാളത്തില്‍ തന്നെ ചോദ്യോത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്).
ഞാന്‍ :”തമ്പി ഒരു സ്ഥാപനത്തിന്റെ Assets എന്തൊക്കെയാണ്?”
പയ്യന്‍ :”സാര്‍ അവിടുത്തെ കസേര, മേശ, കംപ്യുട്ടര്‍, മുതലാളിയുടെ കാര്‍ എല്ലാം assets ആണ്”.
നല്ല പയ്യന്‍, കുഴപ്പമില്ലാത്ത ജനറല്‍ നോളിജ് ഉണ്ട്. എനിക്ക് രോമാഞ്ചം തോന്നി.
ഹിഹി
kure naal aayi kanditt 🙂
Thanks 🙂
☺️☺️☺️
Thanks 🙂