പുലർച്ചെ 7 മണിക്ക് ips ഗൗരി നന്ദന്റെ ഔദ്യോഗിക വാഹനം ഹൈ വേയിലൂടെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ്….
അവസാനം വണ്ടി പോയി നിന്നത് ഒരു ചെറിയ ഓട്ടു പുരക്ക് മുന്നിലാണ്….
വീടിനുള്ളിൽ നിന്നും കരച്ചിലും ബഹളവും കേൾക്കാം….
കൂടാതെ വീട്ട് മുറ്റത്ത് നൂറുകണക്കിന് ആളുകളും…..
ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ മറ്റ് പോലീസ് ഓഫീസർമാർ വഴിയിൽ നിൽക്കുന്ന ആൾക്കാരെ മാറ്റാൻ തുടങ്ങി….
അവർ തനിക്കായ് ഒരുക്കിയ വഴിയിലൂടെ ഗൗരി ആ വീട്ടിലേക്ക് കയറി ചെന്നു……
ഉള്ളിൽ ഫോറൻസിക് ഉദ്യോഗസ്ഥർ നിൽക്കുന്നുണ്ട്…
അവൾ അതിനുള്ളിലുള്ളവരെ ഒന്ന് നോക്കി…
അൽപ്പം പ്രായമായ ഒരു സ്ത്രീയും പുരുഷനും….
അവർ പരസ്പ്പരം കെട്ടിപിടിച്ച് കരയുകയാണ്…
മറ്റ് ചിലർ അവരെ ആശ്വാസസിപ്പിക്കുന്നു….
പക്ഷെ ഈ സമയം എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല….
കാരണം അകത്ത് മരവിച്ച ശരീരവുമായി കിടക്കുന്നത് തന്റെ ഒരേയൊരു മകളാണ്….
ഗൗരിക്ക് അവരുടെ ആ രൂപം അതിക നേരം നോക്കി നിൽക്കുവാനായില്ല……
ഫോറൻസിക്ക്കാരുടെ ജോലി കഴിഞ്ഞതും അവർ പുറത്തേക്ക് പോയി….
അതേ സമയം ips ഗൗരി ഉള്ളിലേക്കും പോയി…..
അവിടെ കട്ടിലിൽ ഒരു 22 വയസ്സ് മാത്രം തോന്നിക്കുന്ന പെണ്കുട്ടി മരിച്ച നിലയിൽ കിടക്കുന്നു….
മൂക്കിലൂടെയും വായിലൂടെയും അൽപ്പം രക്തം ഒഴുകി പുറത്ത് വന്നു കിടക്കുന്നുണ്ട്….
കുടിച്ച വിഷത്തിന്റെ അവശേഷിപ്പെല്ലാം ഫോറൻസിക് ടീം കൊണ്ടുപോയിരുന്നു…..
ആ മുഖത്ത് നിഷ്ക്കളങ്കത കാണുന്നവരിൽ പോലും കണ്ണ് നിറയിക്കും…..
മുഖത്തിന് ചുറ്റും പടർന്നിരുന്നു കറുത്ത പാടുകൾ അവൾ ദിവസങ്ങളോളം കരയുകയായിരുന്നു എന്ന് അവർക്ക് മനസ്സിലാക്കി കൊടുത്തു…..
,,,,, മേഡം…….
തന്റെ പിന്നിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിളിയാണ് ഗൗരിയെ ചിന്തയിൽ നിന്നും ഉണർത്തിയത്….
,,,,യെസ്….
,,,,,, ഇത് കട്ടിലിന്റെ അടിയിൽ നിന്നും കിട്ടിയതാണ്….
ആ പോലീസുകാരൻ ഒരു പേപ്പർ നീട്ടിക്കൊണ്ട് പറഞ്ഞു….
ഗൗരി അത് മേടിച്ചു….
അതേ….
ആ മരിച്ചുകിടക്കുന്ന പെൺകിട്ടിയുടെ ആത്മഹത്യ കുറിപ്പ്…..
ഗൗരി അതെടുത്ത് അൽപ്പം മാറി നിന്നുകൊണ്ട് വായിക്കാൻ തുടങ്ങി…
‘””” ,,,,,,,, ഞാൻ പോകുവാണ്………
ഇനി ആർക്കും ഒരു ശല്യമായി…..
ഒരു അധികപ്പറ്റായി ഞാനില്ല……
മടുത്തു ഈ ജീവിതം……
എന്റെ ജീവിതം തകരാൻ കാരണം അവനാണ്….
മുനാഫ്…..
ഓൻ ഞാൻ കോളേജിൽ പഠിക്കുമ്പോൾ തൊട്ട് പുറകെ നടന്നതാ…..
അവനെ പോലെ ഒരു ചെക്കനെ ആഗ്രഹിക്കുന്നതൊക്കെ എന്നെപ്പോലെ ഉള്ളവൾക്ക് ഒരു അതിമോഹമാണ്….
എന്റെ വാപ്പായും ഉമ്മയും അത്രവലിയ ആൾക്കാരോന്നും അല്ല…..
ഒരു ഇറച്ചി വെട്ട് കട നടത്തിയാണ് ജീവിക്കുന്നത്…
ഇതൊക്കെ ഓനും അറിഞ്ഞിരുന്നു….
പക്ഷെ അവനതൊന്നും പ്രശ്നമല്ല എന്ന പറഞ്ഞത്…
ഓന്റെ വാപ്പ വലിയ കച്ചോടക്കാരൻ ആണ്…..
കൂടാതെ പല ഇടതും പിടിപ്പാടും…..
ഇതൊക്കെ കണ്ടാണ് ഓനെ ഞമ്മള് വേണ്ടെന്ന് പറഞ്ഞേ….
പക്ഷെ ഇഷ്ട്ടം പറഞ്ഞ് ഓൻ നിരന്തരം പിന്നാലെ കൂടി….
അതൊന്നും കണ്ടില്ലെന്ന് വക്കാൻ എനിക്ക് അധികം സാധിച്ചില്ല…..
എല്ലാം ന്റെ തെറ്റ്…. ഓന്റെ കണ്ണിലെ കാമം ഞാൻ പ്രേമമായി കണ്ടു…..
ഒരാൾക്കും സംശയം വരാത്ത അത്ര സ്നേഹമാണ് അവൻ അഭിനയിച്ചത്…..
എനിക്ക് അവന്റൊപ്പം ജീവിക്കാനുള്ള കൊറേ മോഹവും കനവും തന്നു….
പതിയെ പതിയെ അവനെന്നെ പൂർണ്ണമായും സ്വന്തമാക്കി…..
വെറും വിശ്വാസത്തിന്റെ ബലത്തിൽ എന്റെ ശരീരം തന്നെ അവന് ഞാൻ നൽകി….
പോകെ പോകെ അവന്റെ കണ്ണിലെ പ്രേമം മായുന്നത് ഞാൻ കണ്ടു…. അതിൽ കാമം മാത്രമേ ഉണ്ടായിരുന്നള്ളു…..
പക്ഷെ എന്റെ ഉള്ളിലെ സ്നേഹം എന്നെ തന്നെ അന്തയാക്കിയിരുന്നു…..
ഡേറ്റ് തള്ളിപ്പോയ ആ സമയം ഞാൻ ഒരുപാട് പേടിച്ചു…
അവസാനം ആ പേടി സത്യവുമായി….
എന്റെ വയറ്റിൽ മുനാഫിന്റെ കുഞ്ഞ് വളരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കി….
വിവരമറിഞ്ഞ ഉമ്മയും വാപ്പായും എന്നെ പൊതിരെ തല്ലി…. പക്ഷെ അവൻ തന്ന വാക്ക് അവരെയും മൗനത്തിൽ ആക്കി….
ഈ വിവരം മുനാഫിനെ അറിയിച്ചപ്പോ ഓൻ പറഞ്ഞത് അബോഷൻ എന്ന മാർഗ്ഗമാണ്….
എനിക്ക് അതിന് സാധിക്കില്ലായിരുന്നു….
കാരണം അകത്ത് വകരുന്നത് എന്റെ കുഞ്ഞാണ്….
നിക്കാഹിന്റെ കാര്യം ഞാൻ ആവശ്യപ്പെടുമ്പോൾ എല്ലാം ഓൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി….
പിന്നെ ആരിൽ നിന്നൊക്കെയോ ഞാനാ സത്യം അറിഞ്ഞു….
മുനാഫ് ഏതോ ഒരു പെണ്ണിനെ നിക്കാഹ് കഴിക്കാൻ പോണു…..
സത്യത്തിൽ ഈ വാർത്ത അറിഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല…
എന്റെ ഇക്കാ അതിന് സമ്മദിച്ചുകാണില്ല എന്ന് തന്നെ മനസ്സിനോട് സ്വയം പറഞ്ഞുകൊണ്ടിരുന്നു….
പക്ഷെ അതെല്ലാം തെറ്റായിരുന്നു….
ഇക്ക എന്നെ ചതിക്കായിരുന്നു…….
അത് ചോദിക്കാൻ ചെന്നപ്പോ അവർ പറഞ്ഞത് എന്റെ മാനത്തിന്റെ വിലയാണ്…..
ന്റെ ജീവിതം തന്നെ കൈവിട്ട് പോയി…..
മകളുടെ ജീവിതത്തിന് വേണ്ടി അവരുടെ കാല് പിടിച്ച് ഇരക്കാൻ പോയ ഉപ്പാക്ക് കിട്ടിയത് മുനാഫിന്റെയും അവന്റെ വാപ്പന്റെ ആൾക്കാരുടെയും കൊറേ ചവിട്ട് മാത്രം….
അവസാന കൈതാങ്ങായ നിയമത്തിന് മുന്നിലും ഞാൻ കൈ നീട്ടി…..
എന്റെ ആവശ്യം ഇക്കാനെ മാത്രമായിരുന്നു…..
ആ സ്നേഹം പോലും ഞാൻ കൊതിച്ചില്ല….
ന്റെ കുഞ്ഞ് അച്ഛനില്ലാതെ അവരുതെന്ന് മാത്രമായിരുന്നു ന്റെ ചിന്ത….
പക്ഷെ പണത്തിന് മുന്നിൽ ഞങ്ങളൊക്കെ ആരാണ്….
പണവും സ്വാതിനാവും നീതി ദേവതയെ പോലെ നിയമത്തിന്റെയും അധികാരികളുടെയും കണ്ണുകൾ മൂടി…..
എനിക്ക് അവസാന വഴി ഇത് മാത്രമാണ്…..
ഞാൻ ജീവിച്ചാൽ എന്റെ വാപ്പാക്കും ഉമ്മാക്കും മാനക്കേടാണ്….
സമൂഹത്തിന് മുന്നിൽ പിഴച്ചു പെറ്റവാളും പിഴയുമാണ്….
എന്റെ മോൻ നാളെ തന്തയില്ലാത്തവനും…..
എന്നാൽ ഞാൻ മരിച്ചാലോ…..
അപ്പോൾ ഞാനൊരു ഇരയാണ്….
സമൂഹത്തിന് മുന്നിൽ ചതിക്കപ്പെട്ടവൾ….
പിന്നെ കുറെ മാധ്യമങ്ങളുടെ മെയിൻ ഹെഡ്ലൈൻ വാർത്ത…..
ജീവിച്ചിരിക്കുമ്പോൾ കിട്ടേണ്ട നീതി മരിക്കുമ്പോൾ കിട്ടിയാൽ അതല്ലേ നല്ലത്…..
ഞാനീ ലോകം വിട്ട് പോവാ…..
എനിക്കിനി വയ്യ…..
മരണത്തിലെങ്കിലും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു……
എന്ന്…..
ആമി….. ‘””””””””‘”””
ആ കുറുപ്പ് വായിച്ചു കഴിഞ്ഞപ്പോ ഗൗരിയുടെ കണ്ണുകൾ അറിയാതെ കലങ്ങിയിരുന്നു…..
അവളത് വേഗം തുടച്ചുകൊണ്ട് നോർമലായി….
,,,,, ലിനു……
ഗൗരി തന്റെ അസിസ്റ്റൻഡ് ഓഫീസറെ വിളിച്ചു…..
,,,,മേഡം……
,,,,,, പ്രതികളെ ഉടൻ പൊക്കണം…..
,,,,പക്ഷെ mla വിളിച്ചിരുന്നു….
അയാൾ അൽപ്പം സ്വരം താഴ്ത്തി പറഞ്ഞു…
,,,,, Ignore phone calls….
ഈ ആത്മഹത്യ കുറിപ്പിന്റെ പകർപ്പ് എല്ലാ മീഡിയക്കും കൈമാറണം….. മനസ്സിലായോ….
,,,,,, പക്ഷെ മേടം……
ലിനു നിന്ന് പരുങ്ങി…..
,,,,,, Linu…… Do you understand…..?
ഗൗരി സ്വരം കടുപ്പിച്ച് ചോതിച്ചു…..
,,,,,, യെസ് മാം….
ഗൗരി അയാളെയൊന്ന് രൂക്ഷമായി നോക്കിയ ശേഷം പുറത്തേക്ക് പോയി…..
അക്കൂട്ടത്തിൽ ആമിയുടെ അച്ഛനെയും അമ്മയെയും ഒരുനോക്ക് നോക്കി…..
അവരിപ്പോഴും തിണ്ണയിലിരുന്ന് കണ്ണുനീർ വർക്കുകയാണ്….
ആ കണ്ണീരിന് വിലയുണ്ട് ….
ആ വില കിട്ടുകതന്നെ വേണം…..
ഒരു ദൃഢ പ്രതിജ്ഞ പോലെ മനസ്സിൽ ഉരുവിട്ടുകൊണ്ട് ഗൗരി ആ വീടിന്റെ പടികൾ ഇറങ്ങി…..
അവസാനിച്ചു…
തിരക്കുകളിലാണ് Dk വായിച്ചിട്ടില്ല വായിക്കാം ❤️
തിരക്കി കഴിഞ്ഞാൽ വായിക്കണേ…???
വായിക്കട സൈക്കോ ?
Sambavam kidukya theme aanu…. ennalum nhn orkane ee kuttikal enthina engane erakalavan vendi engane pone…. vallathoru kalam thanna eth aanum kanakkanu pennum kanakkanu…. pothuve parayunnapole decent aayt jeevikkano atho chilar parayunnapole #nee ethum thukiyitt nadanno# ennath marann jeevikkano…. oru vyakthitham ellatha avasthayaanu…. nashttamo labhamo still untouched by a girl…. god bless everyone eniyum erakalundavathirikatte…. DK i am Your fan too bro❤️
Tnx ബ്രോ…
ഇതൊക്കെ ആവാം ആവാതിരിക്കാം…
പക്ഷെ ആണും പെണ്ണും ചതിക്കാതിരിക്കണം…
എന്റെ കണ്ണിൽ വിവാഹത്തിന് മുന്നേ ഉള്ള sex റിലാഷൻഷിപ്പ് നല്ലതല്ല എന്നാണ്…
എടുത്ത തീം കലക്കി മുത്തെ ??
നമ്മുടെ സമൂഹത്തിൽ ഇപ്പൊ കാണുന്ന അല്ലെങ്കിൽ കണ്ടു വരാറുള്ള സംഭവം തന്നെ നീ വിഷയമായി എടുത്തു.സാധാരണ പെൺകുട്ടി മരിച്ചാൽ അവളുടെ വീട്ടുകാർക്ക് മാത്രമേ നഷ്ടം ഉണ്ടാകാറുള്ളൂ.അതുകൊണ്ട് പ്രതികളെ പിടിക്കാനും ശിക്ഷ വാങ്ങി കൊടുക്കാനും ആരും ശ്രമിക്കാറില്ല
പക്ഷേ ഇതിൽ ഗൗരി ചെയ്തതാണ് ശരി.അവൻ എത്ര വലിയ ഉന്നതൻ ആയാലും പിടിച്ച് അകത്തിടണം.നിയമത്തെ ആളുകൾ ഭയന്നാ മാത്രമേ ഇവിടെ കുറ്റങ്ങൾ കുറയുവാൻ സാധ്യത ഉള്ളൂ… ?
ശരിയാണ് മുത്തേ…
പക്ഷെ നിയമം കയ്യിലുള്ളവരും അത് ദുരുപയോഗം ചെയ്യുന്നവരും ഉള്ളപ്പോ ഇതൊന്നും ആരും നോക്കില്ല
പൊന്നുമോനെ കിടുക്കി???
കുറച്ച് മുന്നെ കൂടി ഇതുപോലൊരു വാർത്ത നമ്മൾ കെട്ടിരുന്നു, പക്ഷെ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ നമ്മൾ എല്ലാരും അതൊന്നും ഓർക്കുന്നു പോലുമില്ല… ശിക്ഷ കഠിനമാവണം?
ഇതൊക്കെ പറയാണല്ലേ ഏട്ടാ പറ്റു…
അതിന് കഴിവുള്ള ആരേലും തട്ടിൻ പുറത്ത് വരണ്ടേ?
എന്തൊക്കൊയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും പറ്റുന്നില്ല..????
Ok ടാ മുത്തേ???
, ഈ കഥയിൽ എനിക്ക് ഇഷ്ടപെടാത്ത ഒരു വാക്കാണ് അവസാനം പറഞ്ഞ അവസാനിച്ചു എന്നത് വളരെ മോശമായിപ്പോയി ????????
അവനെ പിടിച് രണ്ടേ രണ്ട് തല് കൊടുക്കുന്നത് എഴുതായിരുന്നു
എവിടെയാ തലേണ്ടത് എന്ന് ഞാൻ പറയുന്നില്ല
????????????????????????????❣❣❣❣❣❣❣❣❣
???????