ഒന്നുമറിയാതെ [പേരില്ലാത്തവൻ] 110

 

അമ്മ :പൊയ്ക്കോണം രാവിലെ എഴുന്നേറ്റു.. അവന്റെ ഒരു ലീലാമ്മ. അവിടെ പുറത്തു നിന്റെ ഉറ്റമിത്രം വന്നു ഇരുപ്പിണ്ട്. പോയി റെഡി ആയി ക്ലാസ്സ്‌ ലേക്ക് ചെല്ല്

 

ഞാൻ : ഓ അവൻ നേരത്തെ വന്നോ. അപ്പൊ ഇന്നെന്തായാലും എനിക്കും കൂടി ഉള്ള ഭക്ഷണം അവൻ കാലിയാക്കിയിട്ടുണ്ടാവും.

 

അമ്മ : വേഗം വന്നാൽ രണ്ടു ദോശ തരാം… ഇല്ലേൽ അതും തെരില്ല പറഞ്ഞേക്കാം

 

എന്നും പറഞ്ഞു അമ്മ പോയി. ആൾ ചുമ്മാ പറയുന്നതാ ഇവിടുന്നു വയറുനിറയെ കഴിപ്പിക്കാതെ പുറത്തിറക്കില്ല.

 

പിന്നെ ആ പുറത്തിരിക്കുന്നവനാണ് എന്റെ എല്ലാ കാര്യത്തിനും കൂട്ടുനിൽക്കുന്നവനും എന്നിക് വരുന്ന അടി ഒക്കെ കൊള്ളുന്നതും. പേര് അമൽ.

 

പത്താം ക്ലാസ്സ്‌ ൽ ഒരുമിച്ചായിരുന്നെങ്കിലും ഉറ്റ സുഹൃത്തുക്കളായതു +1 കേറിയപ്പോഴാണ് എന്നാലും ഞങ്ങൾ ക്കു നല്ല ആത്മബന്ധം ആണ്. അവന്റെ വീട്ടിൽ എനിക്കും എന്റെ വീട്ടിൽ അവനും ഭയങ്കര സ്വാതന്ത്ര്യം ആണ്.

 

അമൽ : ഒന്ന് വേഗം ഇറങ്ങി വാടാ പോത്തേ. ക്ലാസ്സ്‌ തുടങ്ങിയിട്ട് ഇപ്പൊ 15 മിനിറ്റ് കഴിഞ്ഞു.

 

ഞാൻ :ദാ വരുന്നു.

 

ഇപ്പൊ ഞങ്ങൾ +1ൽ തന്നെ ആണ്.3 മാസം ആയി. ഭയങ്കര ബോറടിയാണ് ക്ലാസ്സ്‌ പിന്നെ കോമേഴ്‌സ് കൂടി ആകുമ്പോ പറയണ്ടല്ലോ. എന്തൊക്കെ ആണെങ്കിലും ഞങ്ങൾക്ക് രണ്ടു പേർക്കും നല്ല മാർക്ക്‌ കിട്ടും.

 

ഒന്നും രണ്ടും പറഞ്ഞു ബസ് ലും വലിഞ്ഞു കയറി ക്ലാസ്സ്‌ ലേക്ക് വിട്ടു.

 

___________________________________________________________________________________________________

 

ഇതെന്റെ ആദ്യത്തെ കഥ ആണ്. അതിന്റെ എല്ലാ പ്രേശ്നവും ഇതിൽ കാണാം. അക്ഷര തെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക. കഥ വായിക്കുന്ന എല്ലാരും ദയവായി കമന്റ്‌ ഇടുക അത് നല്ലതാണെങ്കിലും ചിത്ത ആണെങ്കിലും. ആരും മറക്കരുത്….

 

അപ്പൊ കാണാം ♥️

1 Comment

Add a Comment
  1. Ninthan plan illengil plz continue…

Leave a Reply

Your email address will not be published. Required fields are marked *