ഒന്നുമറിയാതെ [പേരില്ലാത്തവൻ] 106

 

 

 

 

കീർത്തി : എന്താണ് രാവിലെ തന്നെ രണ്ടും… മുറിയുടെ പുറത്തിറങ്ങാൻ താല്പര്യമില്ലേ?

 

പറഞ്ഞു കൊണ്ട് തന്നെ വാതിൽ തള്ളി തുറന്നു ഉള്ളിലേക്ക് വന്നു.

 

പാതി നഗ്നനായി പുതപ്പിനുള്ളിൽ കിടക്കുന്ന എന്നെ കണ്ടവൾ കണ്ണടച്ച് തിരിഞ്ഞുനിന്നു.

 

കീർത്തി :അയ്യേ… രാവിലെ തന്നെ രണ്ടും കൂടെ ഇവിടെ കുലിസിത പേരുപടി ആയിരുന്നോ.. നാണം ഇല്ലേ നിനക്ക്.

 

 

 

 

അച്ചു : ഓ ഞങ്ങൾ ഇപ്പൊ എഴുന്നേറ്റതെ ഉള്ളു.. അല്ലാണ്ട്അ നീ വിചാരിക്കും പോലെ ഒന്നും അല്ല…നീ എന്താ രാവിലെ തന്നെ.. സാധാരണ ഈ നേരത്തു നീ എഴുന്നേലക്കാർ ഇല്ലല്ലോ.

 

 

 

 

ഇവടെ അടുത്തൊരു അമ്പലത്തിൽ വലിയ ഒരു പൂരം കൂടാൻ വന്നതാണ് കീർത്തിയും കുടുംബവും.3 ദിവസം ആയിട്ട് ഇവിടെ ആണ് അവർ താമസം.

 

 

 

 

കീർത്തി : ഉറങ്ങുന്ന എന്നെ വിളിച്ചേഴുന്നേൽപ്പിച്ചത് തന്നെ നിങ്ങളുടെ രണ്ടിന്റേം അമ്മയാണ് എന്നിട്ടു നിങ്ങളെ വിളിക്കാൻ ഒരു ഓർഡർ ഉം… രണ്ടും പെട്ടെന്നു റെഡിയായി താഴേക്ക് വരാൻ പറഞ്ഞു അമ്പലത്തിൽ പോകാൻ.

 

 

 

 

ഇതും പറഞ്ഞു അവൾ താഴേക്ക് ഓടി. അച്ചു തിരിഞ്ഞു വന്നു എന്നെയും എഴുന്നേൽപ്പിച്ചു കുളിക്കാൻ കയറി (നിങ്ങൾ ആരും തെറ്റി ധരിക്കണ്ട വേറെ വേറെ ആണ് കുളിച്ചത്)

 

 

 

 

കുളിച്ചിറങ്ങി എല്ലാരും കൂടെ അമ്പലത്തിൽ പോയി തിരികെ വന്നു. ഞാൻ നേരെ എന്റെ ബെഡ്‌റൂം ലേക്ക് കയറി വിശാലമായി ഉറങ്ങാൻ ശ്രമിച്ചു. പക്ഷെ എന്തുകൊണ്ടോ എന്റെ മനസ്സിൽ കൂടെ പഴയ കാര്യങ്ങൾ ആണ് ഓടി കൊണ്ടിരുന്നത്. ഇത്രയും നാളും ഞാൻ മറന്ന എന്റെ ഭൂതകാലത്തെ പറ്റി. രാവിലെ അച്ചു അത് പറഞ്ഞപ്പോ തൊട്ടുതുടങ്ങിയതാണ്. ഞാൻ കണ്ണും അടച്ചു അത് വെറുതെ ഓർത്തുനോക്കി.

 

 

 

 

___________________________________________________________________________________________________

 

 

 

 

രാവിലെ തന്നെ അമ്മയുടെ വക ഒരു അടികിട്ടിയാണ് കണ്ണ് തുറന്നത്. രാവിലെ തന്നെ ചട്ടുകവും പിടിച്ചു നിൽക്കുന്ന അമ്മയെ ആണ് കണികണ്ടത്.

 

അമ്മ : രാവിലെ എഴുന്നേറ്റു ക്ലാസ്സിൽ പോവാൻ നോക് ചെറുക്കാ ഇത് എന്ത് ഉറക്കമാണ്.

 

ഉറക്കം പോയതിന്റെ ശീണത്തിലും അതിലുപരി നല്ലൊരു സ്വപനം നഷ്ടമായ സ്ഥിതിക്കും എഴുന്നേൽക്കാൻ തന്നെ തീരുമാനിച്ചു.

 

ഞാൻ : സുപ്രഭാതം ലീലാമ്മേ…

 

ഞാൻ കളിയാക്കി വിളിക്കുന്നതാ ലീലാമ്മേ ന്നു. അമ്മയുടെ ശെരിക്കും ഉള്ള പേര് ലീല എന്നാണ്. അച്ഛൻ സുനിൽ. ഗൾഫിൽ ആണ്. ഒരു അവതാരം കൂടി ഉണ്ട് എന്റെ കുടുംബത്തിൽ വേറാരും അല്ല എന്റെ അനിയത്തി – ശ്രീലക്ഷ്മി എന്ന ലച്ചു.

1 Comment

Add a Comment
  1. Ninthan plan illengil plz continue…

Leave a Reply

Your email address will not be published. Required fields are marked *