ഐസ (മനൂസ്) 2557

കാരണം പോലും അറിയാതെ അവനെ ഓർത്ത് കരഞ്ഞ എത്രയോ തുലാവർഷ രാത്രികൾ…

ആ മഴയുടെ തണുപ്പിലും അവളുടെ ഉള്ളം പൊള്ളുന്നത് ആരും കണ്ടില്ല..

മരണത്തെ കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങൾ പക്ഷെ അതിനുള്ള ധൈര്യം കൂടി പടച്ചോൻ അവൾക്ക് നൽകിയില്ല…

ആരോടും വിഷമങ്ങൾ പങ്കുവയ്ക്കാൻ കഴിയാതെ വീർപ്പുമുട്ടി കഴിഞ്ഞ നാളുകൾ.. ഒരു കൗമാരക്കാരിക്കു താങ്ങാവുന്നതിലും വലുത് ആയിരുന്നു..

കാലങ്ങൾ കഴിഞ്ഞിട്ടും അയാളുടെ ഓർമ്മകൾ അവളെ ചുട്ടുപൊള്ളിച്ചു…

താൻ അറിയാതെ തന്റെ നിക്കാഹ് വാപ്പ ഉറപ്പിച്ചപ്പോൾ ആദ്യമായി ആ വീട്ടിൽ ഒരു പെണ്ണിന്റെ പ്രതിഷേധ സ്വരം ഉയർന്ന് കേട്ടു..

തന്റെ വാക്കുകൾക്ക് പ്രസക്തിയില്ല എന്നറിഞ്ഞിട്ടും ജീവിതത്തിന് വേണ്ടി അവൾ വാദിച്ചു നോക്കി എല്ലാവരോടും..

പക്ഷെ ആ ശ്രമത്തിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല..

വാപ്പായുടെ അരയിലെ ബെൽറ്റ് ആ സ്വരത്തെയും തല്ലി തകർത്തു…

ഒടുവിൽ ആഗ്രഹമില്ലാഞ്ഞിട്ടു കൂടി പതിനേഴാം വയസ്സിൽ മറ്റൊരുവന്റെ ഭാര്യയായി വേറൊരു വീട്ടിലേക്ക് പോകേണ്ടി വന്നു…

അവിടെ എത്തുമ്പോഴാണ് അറിയുന്നത് താൻ ജീവനേക്കാളേറെ സ്നേഹിച്ച തന്റെ കാക്കുവിന്റെ ഇക്കയാണ് തന്റെ മാരൻ എന്നത്..

പടച്ചോൻ തന്നോട് കാണിക്കുന്ന ക്രൂരതകൾ ഓർത്ത് കരയാനല്ലാതെ അവൾക്ക് മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല…

നീറുന്ന ഓർമ്മകൾ വീണ്ടും കുത്തിനോവിച്ചു..

പക്ഷെ അയാൾ നാട്ടിൽ ഇല്ലാത്തത് അവൾക്ക് ഒരുപരിധിവരെ ആശ്വാസമായി…

എല്ലാം മറന്ന് ഭർത്താവുമായി ഒരു പുതിയ ജീവിതത്തിന് അവളും ആഗ്രഹിച്ചിരുന്നു.. നല്ല പാതിയായി തന്റെ ഇഷ്ടങ്ങളെ നേടിയെടുക്കാൻ ഒരു കൂട്ടായി അയാൾക്ക് കഴിയും എന്നൊരു മിഥ്യ ധാരണ അവൾ അപ്പോഴും വച്ചുപുലർത്തി..

ഭർത്താവിന്റെയും വീട്ടിലെയും സ്ഥിതിയും മറ്റൊന്നായിരുന്നില്ല…

ഉമ്മയുടെ വാക്കുകൾക്ക് മാത്രം വിൽകല്പിക്കുന്ന ഭർത്താവ്..

33 Comments

  1. മനൂസെ, ആ കാക്കു പൊട്ടന്റെ തലയില്‍ ഇരുമ്പ് വടി ഉപയോഗിച്ച് അര മണിക്കൂര്‍ എങ്കിലും എനിക്ക് ചെണ്ട കൊട്ടണം, ചട്ടുകം പഴുപ്പിച്ച് അവന്റെ Bun ഇൽ വെക്കണം, അവന്റെ അണ്ണാക്കിൽ തുപ്പണം… എന്നാല്‍ മാത്രമേ എനിക്ക് സമാധാനം ആകൂ.

    വിഷമം ഉളവാക്കുന്ന കഥ ആണെങ്കിലും നന്നായി അവതരിപ്പിച്ചു… നമുക്കിടയിൽ ഇതുപോലെ മരിച്ച ഹൃദയവുമായി ജീവിക്കുന്ന ഒത്തിരി പേരുണ്ട് .

    എന്തായാലും എഴുത്തും കഥയും എല്ലാം മനസ്സിനെ നൊമ്പരപ്പെടുത്തി…

    ഇനിയും നല്ല കഥകളുമായി വരാൻ കഴിയട്ടെ..

    സ്നേഹത്തോടെ ഒരു പാവം വായനക്കാരന്‍♥️♥️

    1. എനിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്.. എല്ലാം ഉള്ളിലൊതുക്കി ഇങ്ങനെ ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം cyril??

  2. കൈലാസനാഥൻ

    നമ്മുടെ സമൂഹത്തിൽ നടമാടുന്ന യഥാർത്ഥ സംഭങ്ങളിലൊന്ന്. മോഹം കൊടുത്ത് പ്രലോഭിപ്പിച്ച് പ്രേമപരവശയാക്കുക അവസാനം മാതാപിതാക്കളുടെ ഇഷ്ടത്തിനേ പറ്റൂ നീ വേറ വിവാഹം കഴിക്ക് എന്ന് പറഞ്ഞ്
    പോകുന്നവർ ധാരാളം. ആ ഹതഭാഗ്യ വിവാഹം കഴിച്ച് ചെല്ലുന്നതവന്റെ ജ്യേഷ്ഠനേ
    യും, ആ കുടിയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചാൽ മനസ്സിലാകും. നൊമ്പരപ്പെടുത്തുന്നതെങ്കിലും നന്നായി യുന്നു. ഇവിടെ അവൻ ശാരീരികമായി മുതലെടുത്തില്ല എന്ന ഒരു മാന്യതയെങ്കിലും ഉണ്ട്. ഭാവുകങ്ങൾ?????

    1. ഈ ലോകം വളരെ വിചിത്രമാണ് അതുപോലെ തന്നെയാണ് മനുഷ്യ മനസ്സും..സ്വർത്ഥരായ മനുഷ്യരുടെ ലോകത്ത് അവരുടെ നന്മയ്ക്ക് മറ്റുള്ളവരുടെ മനസ്സുകളെ നോവിക്കും..
      ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്തെങ്കിലും പ്രതീക്ഷ വേണം അതവളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ???

  3. സഹോ..
    എന്താ പറയാ.. നൊമ്പരപ്പെടുത്തി.. പച്ചയായ ജീവിതം.. നമ്മുടെ ചുറ്റും ഇങ്ങനെ എത്ര പേർ..
    മാതാപിതാക്കൾ, കാമുകൻ, ഭർത്താവ്.. ഇവർക്ക് ആർക്കും അവളോട് നീതി പുലർത്താൻ കഴിഞ്ഞില്ലല്ലോ.. ഇനി ആ കുഞ്ഞിനെങ്കിലും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു..
    പക്ഷെ അപ്പോഴേക്കും ജീവിതത്തിന്റെ പകുതിയോളം കഴിഞ്ഞിട്ടുണ്ടാവും…
    നല്ലെഴുത്ത്.. ❤
    ആശംസകൾ ?

    1. അതേ ആ പ്രതീക്ഷയാണ് അവളെ മുന്നോട്ട് നയിക്കുന്നത്..എല്ലാം അസ്തമിച്ചിടത്തും ഒരു നുറുങ്ങ് വെട്ടം നമുക്കായി തെളിയുമെന്ന പ്രതീക്ഷ മനസ്സിൽ സൂക്ഷിക്കുന്നത് പോലെ… നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം നിള കുട്ടി??

  4. ❦︎❀ചെമ്പരത്തി ❀❦︎

    കാലമെത്ര മാറിയാലും മാറാത്തൊരു മനുഷ്യന്റെ മനസിനാൽ മുറിവേറ്റ് പിടയുന്ന കുഞ്ഞു ഹൃദയമൊഴുക്കിയ ചുടു രക്തത്തിലെന്റെ നിശ്വാസം പോലും വെന്തു പിടയവേ എങ്ങോ പോയ്മറഞൊരെന്റെ
    വികൃത രൂപിയാം അക്ഷരങ്ങൾക്കെന്തു വിലയതുള്ളൂ……….

    മറ്റൊന്നില്ല പറയുവാൻ സ്നേഹം മാത്രം….. ???????

    1. ഐവാ..സംഭവം ജോറായിട്ടുണ്ട് പുള്ളെ..ഞമ്മക്ക് ഈ വാക്കുകൾ പെരുത്തിഷ്ടമായി????..

      കാലമേ മാറുവിൻ കാവലായി വാഴുവിൻ
      നൊമ്പരം പേറുമാ കുഞ്ഞിളം നെഞ്ചിനെ
      കൈവിടാതെന്നുമേ ആർദ്രമായി പോറ്റുവിൻ..

      ആൻറെയാത്ര ഒന്നുമില്ലെങ്കിലും ഞമ്മടെ വക ഒരു കുഞ്ഞു ശ്രമം????..മ്മളില്ലേ????

  5. അപ്പൂസ്

    കഥ വല്ലാതെ നൊമ്പരപ്പെടുത്തി.. എഴുത്തുകാരന്റെ ഓരോ വാക്കുകളും കഥയെ വല്ലാതെ തീവ്രമാക്കി.. ആർക്കും ഇങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ.. ❤️❤️

    1. കാലം മാറുമ്പോൾ കഥയും മാറട്ടെ.. പെരുത്തിഷ്ടം അപ്പൂസ്???

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രമുഖ് ജി?

    തിരികെ എത്തിയതിൽ സന്തോഷം ☺️.

    മക്കളുടെ മനസ്സ് കാണാതെ തൻ്റെ കുടുംബ മഹിമയും അഭിമാനവും മാത്രം നോക്കി അന്ധവിശ്വാസങ്ങളിൽ ജീവിക്കുന്ന മാതാപിതാക്കൾ ഇന്നും നമുക്ക് ഇടയിൽ ഉണ്ട്.എല്ലാറ്റിനും മാറ്റം വരുമായിരിക്കും……

    Waiting for next stories ♥️

    സ്നേഹം മാത്രം?

    1. യക്ഷി ജ്ജ് വന്നല്ലേ.. ആളുകളുടെ ചോര കുടിക്കാൻ പോകുന്നതിനിടയിലും ഞമ്മന്റെ കഥ വായിക്കാൻ സമയം കണ്ടെത്തിയത്തിന് പെരുത്തിഷ്ടം പുള്ളെ???

  7. Superb…

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഷാനു❤️❤️

  8. മനൂസ്….. എന്താണ് പറയേണ്ടത്….. എത്രയോ പെൺകുട്ടികൾ അവരുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ആകാതെ വീട്ടുകാരുടെ അന്ധവിശ്വാസത്തിന് മുന്നിൽ അഭിമാനം എന്നാ വാക്കിന് മുന്നിൽ സ്വന്തം ജീവിതം ബലി കഴിപ്പിച്ചു അടുക്കളയിൽ ഒതുങ്ങി കൂടി…… ഇതെല്ലാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു……

    1. വളരെ ശരിയാണ്.. എല്ലാത്തിനും മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സിദ്ധു??

  9. നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ഇവിടെ നിങ്ങൾ പറഞ്ഞിരിക്കുന്നത്.വർഷങ്ങളായി ഇത് നമ്മുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നു…ഇനിയും നടന്നുകൊണ്ടേഇരിക്കും….

    1. അടുത്തറിയാവുന്ന ചില ജീവിതങ്ങളുണ്ട് ഇങ്ങനെ.. കാലം എല്ലാത്തിനും മാറ്റം വരുത്തട്ടെ.. പെരുത്തിഷ്ടം നിധി??

  10. Phone medicho???

    ഇവിടെ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ മാറാന്‍ കുറെയേറെ സമയം എടുക്കും… ഇതൊക്കെ പൂര്‍ണമായും മാറുമോ എന്നുതന്നെ സംശയമാണ്

    1. ഫോൺ ഈ മാസം വാങ്ങും.. അനക്കൊരു സ്നേഹോപഹാരം വരുന്നുണ്ട് മൂപ്പാ.. ഒന്ന് സെറ്റ് ആക്കട്ടെ?????..ചെക്കനും കെട്ടിയോൾക്കും സുഖല്ലേ..?

  11. മനൂസ്‌, ഒന്നും പറയാനില്ല എന്നതാണ് വാസ്തവം. അപ്പൻ അമ്മമാരുടെ വാശിയിൽ ബലി നൽകപ്പെടുന്ന ജീവിതങ്ങൾ എത്രയാണെന്ന് ഒരു കണക്കും ഇല്ല. ഇതൊക്കെ മാറിയെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുകയല്ലാതെ വേറെ മാർഗവും ഇല്ല.

    1. എംകെ… സുഖമാണോ പുള്ളെ.. അവിടെ എന്ന ഉണ്ട് വിശേഷങ്ങൾ..
      എന്നെങ്കിലും ഇത്തരം ആളുകളുടെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.. പെരുത്തിഷ്ടം പുള്ളെ???

  12. വായിക്കാം ❤️

    1. ആ സമയം പോലെ വായോടാ

  13. മനൂസെ ..

    മുത്തെ സുഖമല്ലേ നിനക്ക്…

    അന്ന് നീ ചൊതിച്ചതിന് മറുപടി തരാൻ ഞാൻ .അറന്ന് പോയി… സോറി മുത്തെ….

    ഈ കഥയെ പറ്റി ഒന്നും തന്നെ പറയാൻ പറ്റാത്ത ഒരു ആശയം ആണ്….

    സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️

    1. എടോ കിളവാ.. താൻ വല്യ ബിസി ആണല്ലോ..??..ജ്ജ് ഇവിടെ വന്നല്ലോ അതുമതി പുള്ളെ… വല്ലപ്പോഴും മെയിൽ വായോ??

  14. ???❣️❣️❣️

    1. തന്റെ കുടുംബത്തിന്റെ അന്തസ്സിനു കോട്ടം തട്ടാതെ,മകളുടെ മനസ്സ് കാണാതെ അവളെ ഒരുവനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ച വാപ്പയും സന്തോഷവനാണ്..

      കെട്ടിയ പെണ്ണിന്റെ മനസ്സ് കാണാതെ ഉമ്മയെ സ്നേഹിക്കുന്ന നല്ല മകൻ മാത്രമായി എന്റെ കുഞ്ഞിന്റെ ഉപ്പയും നിറഞ്ഞ മനസ്സോടെ ജീവിക്കുന്നു..

      ഇവർക്കിടയിൽ ഇവരുടെയെല്ലാം സന്തോഷങ്ങൾക്ക് വേണ്ടി പരാജയങ്ങൾ ഏറ്റുവാങ്ങി അവളും ജീവിക്കുന്നു…എന്തിനെന്നറിയാതെ..

      എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവളെ പോലെ..

      ???

      1. ആ വാക്കുകൾ വളരെ സത്യസന്ധമായതാണ്.. അവളുടെ ജീവിതവും അങ്ങനെയാണ്.. കാലം എല്ലാവർക്കും നല്ലത് മാത്രം നൽകട്ടെ.. പെരുത്തിഷ്ടം പുള്ളെ???

    1. Jj vishamikkenda ellam shariyakum muthe ???

  15. ❤️❤️
    മകളുടെ മനസ്സ് കാണാതെ കുടുംബമഹിമ മാത്രം നോക്കി തീരുമാനം എടുക്കുന്ന families ഇപ്പോളും ഉണ്ട് എന്നുള്ളത് ഒരു വേദനാജനകമായ സത്യമാണ്. മക്കളുടെ സന്തോഷത്തിനും സ്നേഹത്തിനും കൂട്ട് നിൽക്കുന്ന parents ഉള്ളവർ ആണ് ഭാഗ്യം ചെയ്തവർ.

    1. അങ്ങനെയുള്ള ഒട്ടനേകം സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്.. കാലം എല്ലാത്തിനും മാറ്റം വരുത്തട്ടെ എന്ന് പ്രതീക്ഷിക്കാം.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??

Comments are closed.