ആ മനസ്സിലേക്കാണ് ഫർഹാൻ എന്ന അവളുടെ കാക്കു കൂട് കൂട്ടിയത്..
പല വിശേഷ സ്ഥലങ്ങളിൽ വച്ച് കണ്ടുള്ള പരിചയം…ഇടക്കൊക്കെ ഒരു നോട്ടത്തിലോ ചിരിയിലോ തീർക്കുന്ന ബന്ധം..
വാപ്പയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട് ആണ് കുട്ടികളുമായുള്ള ചങ്ങാത്തം കുറവായിരുന്നു..
പിന്നെ എപ്പോഴോ ബന്ധുവാണെന്നു അറിഞ്ഞു..
പിന്നീട് കാണുമ്പോൾ പുഞ്ചിരിക്കാനും മിണ്ടാനും തുടങ്ങി..
അപ്പോഴും ആ കണ്ണുകളിലെ കുസൃതി അവളെ വല്ലാതെ ആകർഷിച്ചിരുന്നു..
ആരെയും പെട്ടെന്ന് സൗഹൃദത്തിലാക്കാൻ കഴിവുള്ളവനായിരുന്നു അവൻ.. നിഷ്കളങ്കമായ പുഞ്ചിരിയും വാചാലമായി വാക് ചാതുര്യവും അവളിൽ അവനോടുള്ള കൗതുകത്തിന്റെ ആക്കം കൂട്ടി..
അരക്ഷിതമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന അവൾക്ക് അവന്റെ സാമിഭ്യം വലിയൊരു ഊർജ്ജമായി..
പക്ഷെ എല്ലാം തനിക്ക് വേദന മാത്രമേ നല്‍കുകയുള്ളു എന്നോർത്തപ്പോൾ പതിയെ അത് കണ്ടില്ലെന്ന് നടിച്ചു…
പിന്നീടെപ്പോഴോ അയാൾ തന്റെ ഇഷ്ടം അറിയിച്ചു..
തന്റെ കുടുംബത്തിന്റെ രീതികൾ അറിയാവുന്നത് കൊണ്ട് വേദനയോടെ അവൾ ഒഴിഞ്ഞുമാറി..
വീണ്ടും അവളുടെ ഇഷ്ടം നേടാൻ അവൻ പരിശ്രമിച്ചു കൊണ്ടിരുന്നു..
പക്ഷെ തന്റെ അവഗണന മൂലം അയാൾ തന്റെ ജീവൻ സ്വയം ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ അവൾ തകർന്ന് പോയി…
ഇനിയും അവൾക് അവനോടുള്ള ഇഷ്ടം മറച്ചു വയ്ക്കാൻ കഴിയുമായിരുന്നില്ല..
തന്റെ മനസ്സിലുള്ള സ്നേഹം അവൾ അയാൾക്ക് പകർന്ന് കൊടുത്തു…
ഈ ഭൂമിയിൽ ആര് നിന്നെ ഉപേക്ഷിച്ചാലും നിനക്ക് ഞാനുണ്ടെന്ന അവന്റെ ഉറപ്പ് മതിയായിരുന്നു അവൾക്ക്…
തന്റെ മനസ്സ് എന്താണെന്ന് അറിയാൻ ഒരാളെങ്കിലും ഈ ഭൂമിയിൽ ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു മനസ്സ് നിറയെ…
കുട്ടിക്കാലം മുതൽ കണ്ട കിനാവുകൾ എല്ലാം അവൾ അവനോട് പങ്കുവച്ചു…
ഒരുപാട് പഠിക്കാനും അവളുടെ സ്വപനങ്ങളെ സാക്ഷാത്കരിക്കാൻ ഒരു കൂട്ടായും താൻ എന്നുമുണ്ടാകും എന്ന അവന്റെ വാക്കുകൾ ജീവിതത്തോട് ഉള്ള അവളുടെ കാഴ്ചപ്പാട് മാറ്റിച്ചു..
ഇത്രത്തോളം മറ്റൊരാൾക്കും തന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് തോന്നുന്ന തരത്തിൽ അയാൾ അവളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു…
കാലങ്ങൾ കടന്ന് പോകുന്നതോടൊപ്പം അവരുടെ പ്രണയത്തിന്റെ തീവ്രത പതിന്മടങ്ങ് വർദ്ധിച്ചു വന്നു…
പക്ഷെ പൊടുന്നനേ തനിക്ക് വലുത് വീട്ടുകാരാണെന്നും അവരെ ധിക്കരിച്ചുകൊണ്ടൊരു ജീവിതം ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞവൻ അവളുടെ ഒരു പിൻവിളിക്ക് പോലും കാതോർക്കാതെ പറന്നകന്നു…
മനൂസെ, ആ കാക്കു പൊട്ടന്റെ തലയില്‍ ഇരുമ്പ് വടി ഉപയോഗിച്ച് അര മണിക്കൂര്‍ എങ്കിലും എനിക്ക് ചെണ്ട കൊട്ടണം, ചട്ടുകം പഴുപ്പിച്ച് അവന്റെ Bun ഇൽ വെക്കണം, അവന്റെ അണ്ണാക്കിൽ തുപ്പണം… എന്നാല്‍ മാത്രമേ എനിക്ക് സമാധാനം ആകൂ.
വിഷമം ഉളവാക്കുന്ന കഥ ആണെങ്കിലും നന്നായി അവതരിപ്പിച്ചു… നമുക്കിടയിൽ ഇതുപോലെ മരിച്ച ഹൃദയവുമായി ജീവിക്കുന്ന ഒത്തിരി പേരുണ്ട് .
എന്തായാലും എഴുത്തും കഥയും എല്ലാം മനസ്സിനെ നൊമ്പരപ്പെടുത്തി…
ഇനിയും നല്ല കഥകളുമായി വരാൻ കഴിയട്ടെ..
സ്നേഹത്തോടെ ഒരു പാവം വായനക്കാരന്♥️♥️
എനിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്.. എല്ലാം ഉള്ളിലൊതുക്കി ഇങ്ങനെ ജീവിക്കുന്ന ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം cyril??
നമ്മുടെ സമൂഹത്തിൽ നടമാടുന്ന യഥാർത്ഥ സംഭങ്ങളിലൊന്ന്. മോഹം കൊടുത്ത് പ്രലോഭിപ്പിച്ച് പ്രേമപരവശയാക്കുക അവസാനം മാതാപിതാക്കളുടെ ഇഷ്ടത്തിനേ പറ്റൂ നീ വേറ വിവാഹം കഴിക്ക് എന്ന് പറഞ്ഞ്
പോകുന്നവർ ധാരാളം. ആ ഹതഭാഗ്യ വിവാഹം കഴിച്ച് ചെല്ലുന്നതവന്റെ ജ്യേഷ്ഠനേ
യും, ആ കുടിയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചാൽ മനസ്സിലാകും. നൊമ്പരപ്പെടുത്തുന്നതെങ്കിലും നന്നായി യുന്നു. ഇവിടെ അവൻ ശാരീരികമായി മുതലെടുത്തില്ല എന്ന ഒരു മാന്യതയെങ്കിലും ഉണ്ട്. ഭാവുകങ്ങൾ?????
ഈ ലോകം വളരെ വിചിത്രമാണ് അതുപോലെ തന്നെയാണ് മനുഷ്യ മനസ്സും..സ്വർത്ഥരായ മനുഷ്യരുടെ ലോകത്ത് അവരുടെ നന്മയ്ക്ക് മറ്റുള്ളവരുടെ മനസ്സുകളെ നോവിക്കും..
ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്തെങ്കിലും പ്രതീക്ഷ വേണം അതവളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ???
സഹോ..
എന്താ പറയാ.. നൊമ്പരപ്പെടുത്തി.. പച്ചയായ ജീവിതം.. നമ്മുടെ ചുറ്റും ഇങ്ങനെ എത്ര പേർ..
മാതാപിതാക്കൾ, കാമുകൻ, ഭർത്താവ്.. ഇവർക്ക് ആർക്കും അവളോട് നീതി പുലർത്താൻ കഴിഞ്ഞില്ലല്ലോ.. ഇനി ആ കുഞ്ഞിനെങ്കിലും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു..
പക്ഷെ അപ്പോഴേക്കും ജീവിതത്തിന്റെ പകുതിയോളം കഴിഞ്ഞിട്ടുണ്ടാവും…
നല്ലെഴുത്ത്.. ❤
ആശംസകൾ ?
അതേ ആ പ്രതീക്ഷയാണ് അവളെ മുന്നോട്ട് നയിക്കുന്നത്..എല്ലാം അസ്തമിച്ചിടത്തും ഒരു നുറുങ്ങ് വെട്ടം നമുക്കായി തെളിയുമെന്ന പ്രതീക്ഷ മനസ്സിൽ സൂക്ഷിക്കുന്നത് പോലെ… നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം നിള കുട്ടി??
കാലമെത്ര മാറിയാലും മാറാത്തൊരു മനുഷ്യന്റെ മനസിനാൽ മുറിവേറ്റ് പിടയുന്ന കുഞ്ഞു ഹൃദയമൊഴുക്കിയ ചുടു രക്തത്തിലെന്റെ നിശ്വാസം പോലും വെന്തു പിടയവേ എങ്ങോ പോയ്മറഞൊരെന്റെ
വികൃത രൂപിയാം അക്ഷരങ്ങൾക്കെന്തു വിലയതുള്ളൂ……….
മറ്റൊന്നില്ല പറയുവാൻ സ്നേഹം മാത്രം….. ???????
ഐവാ..സംഭവം ജോറായിട്ടുണ്ട് പുള്ളെ..ഞമ്മക്ക് ഈ വാക്കുകൾ പെരുത്തിഷ്ടമായി????..
കാലമേ മാറുവിൻ കാവലായി വാഴുവിൻ
നൊമ്പരം പേറുമാ കുഞ്ഞിളം നെഞ്ചിനെ
കൈവിടാതെന്നുമേ ആർദ്രമായി പോറ്റുവിൻ..
ആൻറെയാത്ര ഒന്നുമില്ലെങ്കിലും ഞമ്മടെ വക ഒരു കുഞ്ഞു ശ്രമം????..മ്മളില്ലേ????
കഥ വല്ലാതെ നൊമ്പരപ്പെടുത്തി.. എഴുത്തുകാരന്റെ ഓരോ വാക്കുകളും കഥയെ വല്ലാതെ തീവ്രമാക്കി.. ആർക്കും ഇങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ.. ❤️❤️
കാലം മാറുമ്പോൾ കഥയും മാറട്ടെ.. പെരുത്തിഷ്ടം അപ്പൂസ്???
പ്രമുഖ് ജി?
തിരികെ എത്തിയതിൽ സന്തോഷം ☺️.
മക്കളുടെ മനസ്സ് കാണാതെ തൻ്റെ കുടുംബ മഹിമയും അഭിമാനവും മാത്രം നോക്കി അന്ധവിശ്വാസങ്ങളിൽ ജീവിക്കുന്ന മാതാപിതാക്കൾ ഇന്നും നമുക്ക് ഇടയിൽ ഉണ്ട്.എല്ലാറ്റിനും മാറ്റം വരുമായിരിക്കും……
Waiting for next stories ♥️
സ്നേഹം മാത്രം?
യക്ഷി ജ്ജ് വന്നല്ലേ.. ആളുകളുടെ ചോര കുടിക്കാൻ പോകുന്നതിനിടയിലും ഞമ്മന്റെ കഥ വായിക്കാൻ സമയം കണ്ടെത്തിയത്തിന് പെരുത്തിഷ്ടം പുള്ളെ???
Superb…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഷാനു❤️❤️
മനൂസ്….. എന്താണ് പറയേണ്ടത്….. എത്രയോ പെൺകുട്ടികൾ അവരുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ആകാതെ വീട്ടുകാരുടെ അന്ധവിശ്വാസത്തിന് മുന്നിൽ അഭിമാനം എന്നാ വാക്കിന് മുന്നിൽ സ്വന്തം ജീവിതം ബലി കഴിപ്പിച്ചു അടുക്കളയിൽ ഒതുങ്ങി കൂടി…… ഇതെല്ലാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു……
വളരെ ശരിയാണ്.. എല്ലാത്തിനും മാറ്റം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം സിദ്ധു??
നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യം ആണ് ഇവിടെ നിങ്ങൾ പറഞ്ഞിരിക്കുന്നത്.വർഷങ്ങളായി ഇത് നമ്മുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നു…ഇനിയും നടന്നുകൊണ്ടേഇരിക്കും….
അടുത്തറിയാവുന്ന ചില ജീവിതങ്ങളുണ്ട് ഇങ്ങനെ.. കാലം എല്ലാത്തിനും മാറ്റം വരുത്തട്ടെ.. പെരുത്തിഷ്ടം നിധി??
Phone medicho???
ഇവിടെ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ മാറാന്‍ കുറെയേറെ സമയം എടുക്കും… ഇതൊക്കെ പൂര്‍ണമായും മാറുമോ എന്നുതന്നെ സംശയമാണ്
ഫോൺ ഈ മാസം വാങ്ങും.. അനക്കൊരു സ്നേഹോപഹാരം വരുന്നുണ്ട് മൂപ്പാ.. ഒന്ന് സെറ്റ് ആക്കട്ടെ?????..ചെക്കനും കെട്ടിയോൾക്കും സുഖല്ലേ..?
മനൂസ്, ഒന്നും പറയാനില്ല എന്നതാണ് വാസ്തവം. അപ്പൻ അമ്മമാരുടെ വാശിയിൽ ബലി നൽകപ്പെടുന്ന ജീവിതങ്ങൾ എത്രയാണെന്ന് ഒരു കണക്കും ഇല്ല. ഇതൊക്കെ മാറിയെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുകയല്ലാതെ വേറെ മാർഗവും ഇല്ല.
എംകെ… സുഖമാണോ പുള്ളെ.. അവിടെ എന്ന ഉണ്ട് വിശേഷങ്ങൾ..
എന്നെങ്കിലും ഇത്തരം ആളുകളുടെ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിക്കാം.. പെരുത്തിഷ്ടം പുള്ളെ???
വായിക്കാം ❤️
ആ സമയം പോലെ വായോടാ
മനൂസെ ..
മുത്തെ സുഖമല്ലേ നിനക്ക്…
അന്ന് നീ ചൊതിച്ചതിന് മറുപടി തരാൻ ഞാൻ .അറന്ന് പോയി… സോറി മുത്തെ….
ഈ കഥയെ പറ്റി ഒന്നും തന്നെ പറയാൻ പറ്റാത്ത ഒരു ആശയം ആണ്….
സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️
എടോ കിളവാ.. താൻ വല്യ ബിസി ആണല്ലോ..??..ജ്ജ് ഇവിടെ വന്നല്ലോ അതുമതി പുള്ളെ… വല്ലപ്പോഴും മെയിൽ വായോ??
???❣️❣️❣️
തന്റെ കുടുംബത്തിന്റെ അന്തസ്സിനു കോട്ടം തട്ടാതെ,മകളുടെ മനസ്സ് കാണാതെ അവളെ ഒരുവനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ച വാപ്പയും സന്തോഷവനാണ്..
കെട്ടിയ പെണ്ണിന്റെ മനസ്സ് കാണാതെ ഉമ്മയെ സ്നേഹിക്കുന്ന നല്ല മകൻ മാത്രമായി എന്റെ കുഞ്ഞിന്റെ ഉപ്പയും നിറഞ്ഞ മനസ്സോടെ ജീവിക്കുന്നു..
ഇവർക്കിടയിൽ ഇവരുടെയെല്ലാം സന്തോഷങ്ങൾക്ക് വേണ്ടി പരാജയങ്ങൾ ഏറ്റുവാങ്ങി അവളും ജീവിക്കുന്നു…എന്തിനെന്നറിയാതെ..
എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവളെ പോലെ..
???
ആ വാക്കുകൾ വളരെ സത്യസന്ധമായതാണ്.. അവളുടെ ജീവിതവും അങ്ങനെയാണ്.. കാലം എല്ലാവർക്കും നല്ലത് മാത്രം നൽകട്ടെ.. പെരുത്തിഷ്ടം പുള്ളെ???
Sed aayi?
Jj vishamikkenda ellam shariyakum muthe ???
❤️❤️
മകളുടെ മനസ്സ് കാണാതെ കുടുംബമഹിമ മാത്രം നോക്കി തീരുമാനം എടുക്കുന്ന families ഇപ്പോളും ഉണ്ട് എന്നുള്ളത് ഒരു വേദനാജനകമായ സത്യമാണ്. മക്കളുടെ സന്തോഷത്തിനും സ്നേഹത്തിനും കൂട്ട് നിൽക്കുന്ന parents ഉള്ളവർ ആണ് ഭാഗ്യം ചെയ്തവർ.
അങ്ങനെയുള്ള ഒട്ടനേകം സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്.. കാലം എല്ലാത്തിനും മാറ്റം വരുത്തട്ടെ എന്ന് പ്രതീക്ഷിക്കാം.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??