ഏകാകികളുടെ വഴികൾ 18

ഒരിക്കൽതന്റെ ജീവിതമില്ലാതാക്കിയ നരാധമനെ നിയമപാലകർ കുറ്റവിചാരണ യ്ക്ക്കൊണ്ടുവന്നപ്പോഴും മൈഥിലിടീച്ചർ
തന്റെ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരുന്നു…….!!
കാലമേറെക്കഴിഞ്ഞിട്ടും നാടും നാട്ടുകാരും പ്രകൃതിയും എല്ലാം മാറിയിട്ടും മൈഥിലി ടീച്ചർ മരങ്ങൾക്കൊപ്പം തന്നെ ഉറച്ചുനിന്നു.

കാലത്തിന്റെ മാറ്റങ്ങളിൽ നാടും നാട്ടുകാരും മൈഥിലി ടീച്ചറെ മറന്നത് സ്വാഭാവികം….
എന്നാൽ ഇന്ന് പുതുതലമുറകളെല്ലാം മൈഥിലി ടീച്ചറുടെ മരങ്ങളെ സ്നേഹിക്കാൻ തുടങ്ങിരിക്കുന്നു…. വഴിയോരത്തെ തണൽ മരച്ചുവട്ടിലിരിക്കുമ്പോൾ അവർ പരസ്പരം പറയുന്നു ……

”…… ഈ തണൽമരങ്ങൾ മൈഥിലി ടീച്ചറു ടേതാണ് ….. ”

മണ്ണും മരവും വെള്ളവുമില്ലാതാകുന്ന ഒരു കെട്ട കാലത്തിലേക്ക്തളർന്നു കിടക്കുന്ന മൈഥിലി ടീച്ചർ തിരിച്ചറിയുന്നു ……. ഇന്നുംഇരകൾഉണ്ടായിക്കൊണ്ടിരിക്കുന്നു ….. പീഡിതജന്മങ്ങൾ മുറിഞ്ഞു വീഴുന്ന മരങ്ങൾ പോലെ……! ഇടിഞ്ഞുതാഴുന്ന കുന്നുകൾ പോലെ……!ഒരു പുനരുജ്ജീവനമില്ലാതെ…

” അമ്മേ …….”

വാതിലിനപ്പുറം ഒരു നിഴനക്കം! ഉള്ളിൽ ആരോ വിളിക്കുന്നു …… !മകനാണോ വിളിച്ചതെന്ന് മൈഥിലി ടീച്ചറിലെ അമ്മ വെറുതെ
സംശയിച്ചു..ജോലിത്തിരക്കിനിടയിൽ എപ്പോഴെങ്കിലും അകലെ നിന്ന് തിരക്കിട്ട് വന്നു പോകുന്ന മകന്റെ അസാന്നിദ്ധ്യം എപ്പോഴും മൈഥിലി ടീച്ചറെ വല്ലാതെ നൊമ്പരപ്പെടുത്താറുണ്ട്…..
മകന്റെ വരവ്……. ആ സ്നേഹമസൃണമായ സാമീപ്യം ….. സാന്ത്വനം….. വൈധവ്യവും വാർദ്ധക്യവും തീർക്കുന്ന ഒറ്റപ്പെടലിൽ ഒരുകൈതാങ്ങ്…മൈഥിലിടീച്ചർ, കാതോർത്തു…

“……..അമ്മ എണീക്ക്……മരുന്നുകഴിക്ക് …..”

ചൂടു ചായയ്ക്ക് പകരം കയ്ക്കുന്ന കഷായവുമായി മുന്നിൽവന്നുനിൽക്കുന്ന ഒരു രൂപം …..!

“……ആര്…..?”

“…….ലക്ഷ്മിയാ…..”

ഓർമ്മകളിൽ നിന്ന് മൈഥിലി ടീച്ചർ പരതി എടുത്തു ….. അമ്മയ്ക്ക് വേണ്ടി മകൻ ഏർപ്പാടാക്കിയ സഹായി ……കാവലാൾ …..

“….. അവൻ വന്നോ മോളെ… ” ?

Updated: August 2, 2018 — 5:39 pm