ഏകാകികളുടെ വഴികൾ 18

എങ്കിലും ഇതിനെല്ലാം അപ്പുറം മൈഥിലി ടീച്ചർ ഒരു ഭാര്യയും അമ്മയും കുടുംബിനിയുമാണെന്ന യാഥാർത്ഥ്യം അവരെ, വീടുമായി
കൂടുതൽ അടുപ്പിച്ചു നിർത്തി….. ഭർത്താവും മകനും മാത്രമായിരുന്ന മൈഥിലി ടീച്ചറുടെ ലോകത്ത് പൂക്കളും ചിത്രശലഭങ്ങളും
പുല്ലും പുൽച്ചാടിയും വർണ്ണങ്ങൾ തീർത്തു.!

” നിനക്കെന്താ മൈഥിലി പ്രകൃതി സ്നേഹം ഇത്ര മാത്രം ?”

മൈഥിലി ടീച്ചറുടെ സ്നേഹസമ്പന്നനായ ഭർത്താവിനുമുണ്ടായി ഇത്തരത്തിലൊരു സംശയം ………. എന്നാൽചുണ്ടിലൊരുമന്ദസ്മിതമൊളിച്ചു വെച്ച്‌ പൂക്കളുടെ പാട്ടും പാടി മൈഥിലി ടീച്ചർ തന്റെ വഴികളിൽ ഏകാകിയായി തന്നെ നടന്നു……എന്നാൽ മരങ്ങളെ പ്രണയിച്ച മൈഥിലി ടീച്ചറിന്റെ ജീവിതം ഒരു വേള , അതിദാരുണമായിതകർക്കപ്പെട്ടു…..
ആകസ്മികമായ ഒരു പതനമായിരുന്നു അത്. അപ്രതീക്ഷിതമായികുടുംബജീവിതത്തിനേറ്റ ആഘാതം മൈഥിലിടീച്ചറുടെ ഭർത്താവിനെയും ഇല്ലാതാക്കി ……
നാട്ടുവഴിയിലെകാട്ടുപൊന്തകൾക്കിടയിൽ മൈഥിലി ടീച്ചറിന്റെ നിലവിളി ഒരു ദീനരോദനമായിത്തീർന്ന ഒരു സന്ധ്യയായിരുന്നു അത്…… ഒറ്റയ്ക്ക്നടന്നു പോകാറുള്ള മൈഥിലി ടീച്ചറിനെകാത്തു നിന്നത് ….. ശിരസ്സിൽ കനത്ത ഒരാഘാതമായിരുന്നു …. പ്രതിരോധത്തിനിടകിട്ടാതെ …. കാടിനുള്ളിലെ ഇരുൾമറയിൽ ശ്വാസംമുട്ടിക്കുന്ന അക്രമണോത്സുകമായ കാമത്തിന്റെ വിളയാട്ടത്തിനൊടുവിൽ മുറിവേറ്റു വീണ മൈഥിലി ടീച്ചർ പിടഞ്ഞു……

“നീയെനി മരം മുറിക്കാൻ സമ്മതിക്കില്ലേടീ….. “ഒരുമനുഷ്യമൃഗത്തിന്റെ ആക്രോശം ബോധം മറയുമ്പോഴും മൈഥിലി ടീച്ചറിന്റെ കാതിൽ
മുഴങ്ങിക്കൊണ്ടേയിരുന്നു….
അവിടുന്നിങ്ങോട്ട് മൈഥിലി ടീച്ചറിലെ സ്ത്രീ ,മാനഭംഗം ചെയ്യപ്പെട്ട വെറും ഒരു ഇര മാത്രമായിത്തീർന്നു…. സമൂഹത്തിനു മുമ്പിൽ ,തളർന്ന ഉടലിനെയും മനസ്സിനെയും താങ്ങിനിർത്താൻ ഒരു ബലമുള്ള കൈത്താങ്ങുപോലുമില്ലാതെ മകനെയും ചേർത്ത് പിടിച്ച് മൈഥിലി ടീച്ചർ ഒറ്റയ്ക്ക് നടന്നു…… എന്നിട്ടും അവർ ആരോടും പരിതപിച്ചില്ല……. പരിഭവിച്ചില്ല…..
ഒറ്റപ്പെടുമ്പോഴൊക്കെ മൈഥിലി ടീച്ചർ സ്വയം പറഞ്ഞു;

“മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്കേ മനുഷ്യരെ സ്നേഹിക്കാൻ കഴിയൂ…. “

Updated: August 2, 2018 — 5:39 pm