ഏകാകികളുടെ വഴികൾ 18

തന്റെ സ്നേഹവഴികളിൽ പ്രകൃതിയോടുള്ള പ്രണയം ഒരു ജീവിത വ്രതമാക്കിയ നാട്ടുമ്പുറത്തെ പെണ്ണിന് മൈഥിലി ടീച്ചറിലേക്കുള്ള
ദൂരം വളരെ കഠിനമായിരുന്നു …..ഇല്ലായ്മകളും വല്ലായ്മകളും പകർന്ന പാഠങ്ങൾ ഉരുവിട്ട് പഠിച്ച് സാവധാനം മൈഥിലി എന്ന പെണ്ണ്
മൈഥിലി ടീച്ചറിലേക്ക് വേഷപ്പകർച്ച നേടി………

‘ അന്ന്, മൈഥിലി ടീച്ചറും കുട്ടികളും :…::..
നാട്ടുമ്പുറത്തെ വിദ്യാലയമുറ്റത്ത് ധാരാളം മരങ്ങൾ നട്ടുവളർത്തി….. ക്ലാസ് മുറികളിൽ പൂക്കളുടെ പാട്ടുപാടി…… ചിത്രശലഭങ്ങളും
പൂത്തുമ്പികളും പക്ഷികളും …… പിന്നെ,മണ്ണും വെളളവും മരങ്ങളും എല്ലാം ഈ പ്രകൃതിയുടെ ഭാഗമാണെന്ന ജീവിത പാഠം
പഠിച്ചും പഠിപ്പിച്ചും ….. അങ്ങനെ ശബ്ദമുഖരിതമായിരുന്നു വിദ്യാലയാന്തരീക്ഷം!
അന്ന്, നാട്ടിൽ മുറിച്ചു മാറ്റപ്പെടുന്ന വൻമരങ്ങൾക്കു വേണ്ടി പ്രതിഷേധിച്ചും, മുദ്രാവാക്യം വിളിച്ചും മൈഥിലി ടീച്ചർ, വ്യത്യസ്തയായി….!

“ടീച്ചർക്ക് ഇതെന്തിന്റെ കേടാ…..”?

“എന്തിനാ മൈഥിലി ടീച്ചർ ഇങ്ങനെ മരസ്നേഹിയായി നടക്കുന്നേ”?

“മരഭ്രാന്തി കാരണം …… ഒരു മരവും മുറിക്കാൻ പറ്റാതായിരിക്കുന്നു …..”

ഇങ്ങനെ നാട്ടുഭാഷ്യങ്ങൾ നീണ്ടുപോയി ……മൈഥിലി ടീച്ചറിനെ സ്നേഹിച്ചവരും വെറുത്തവരും ഒരുപോലെ മൂക്കത്ത് വിരൽ വെച്ചു …

“…..എന്താ ഈ ടീച്ചറ് കാട്ടുന്നേ….. കുട്ട്യോളെ നന്നായി പഠിപ്പിച്ചാ പോരെ….. അവരുടെ ഓരോ ഭ്രാന്തൻ വിചാരങ്ങളും പ്രവൃത്തിയും..”

വിദ്യാലയത്തിലും ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തലുകളുണ്ടായി….. എങ്കിലും ചിലർ മൈഥിലിടീച്ചറിനെ ബഹമാനിക്കുകയും ആദരിക്കുകയും
ചെയ്തിരുന്നു…. എന്നാൽ ചുറ്റുപാടുകളെ ഒട്ടുംഗൗനിക്കാതെ തന്നെ മൈഥിലി ടീച്ചർ കുട്ടികൾക്കൊപ്പം കൂട്ടുചേർന്ന് ആടിപ്പാടി…..
ക്ലാസ് മുറികൾക്ക് പകരം മരച്ചുവടുകൾ തേടി…… തുമ്പികൾക്കുംചിത്രശലഭങ്ങൾക്കും പിന്നാലെ നടന്നു….. പക്ഷിക്കൂടുകൾ തേടി
കാടുകയറി …… വിദ്യാലയത്തിലേക്ക് പോകുമ്പോഴൊക്കെ, പുസ്തകങ്ങൾക്കൊപ്പം ഒരു മൺവെട്ടിയും മരതൈയും കയ്യിൽ കരുതുമായിരുന്നു മൈഥിലി ടീച്ചർ …….

Updated: August 2, 2018 — 5:39 pm