“അമ്മയെ എന്താ കൂട്ടാത്തേ”ഞാൻ ആ കൈയിൽ പിടിച്ചു ചോദിച്ചു.
“ഞാൻ നിങ്ങളെ അങ്ങോട്ട് ക്ഷണിക്കാനായി വന്നതാ മോളേ”നാളെ രണ്ടാളൂടെ അങ്ങ് പോരൂ..അപ്പോ അമ്മേ കാണാലോ”അച്ഛൻ പറഞ്ഞു.
വിശേഷങ്ങൾ പറയലും,ചായകുടിയും കഴിഞ്ഞു ‘നാളെ രണ്ടാളേയും അങ്ങയച്ചേക്കണേ’എന്ന് അച്ഛനോടും,അമ്മയോടും ഒന്നൂടെ ഓർമ്മിപ്പിച്ച് അച്ഛൻ ഇറങ്ങി.
ഞാനും, ഏട്ടനും റോഡുവരെ അച്ഛനെ അനുഗമിച്ചു.അച്ഛൻ ഓട്ടോയിൽ കയറിയതും ഞങ്ങൾ കൈവീശികാണിച്ചു.
ഞാൻ ആകെ സന്തോഷത്തിലായിരുന്നു.നാളെ വീട്ടിലേക്ക് പോവുമ്പോൾ ഏട്ടനോടൊത്ത് ബൈക്കിൽ പോവാം,ഇതുവരെ ബൈക്കിൽ കയറിയിട്ടില്ല.രാവിലെ അമ്പലത്തിൽ പോവുമ്പോ ബൈക്കിൽ കയറാമെന്ന് കരുതിയിരുന്നു.അതിനായി വേഗം കുളിച്ചു സെറ്റുമുണ്ടുടുത്ത് ഒരുങ്ങി ഇറങ്ങി വണ്ടിക്കരികിലെത്തി.പക്ഷെ ഏട്ടൻ പറഞ്ഞത്”അമ്പലം ഇവിടടുത്താ..ദാ ഇവിടിറങ്ങി ആവയൽ വരമ്പിലൂടെ ഇത്തിരി നടന്നാമതി…നമുക്ക് സംസാരിച്ചങ്ങനെ നടക്കാന്നേ”
അച്ഛനും, അമ്മയും ഞങ്ങൾ ഇറങ്ങുന്നതും നോക്കി നിൽക്കുന്നു. അതിനാൽ മുഖം വീർപ്പിക്കാനോ,പിണക്കം നടിക്കാനോ ഒന്നും എനിക്കായില്ല.ഞാൻ ക്ഷമയോടെ ,പുഞ്ചിരിയോടെ തലയാട്ടി. നിരാശയോടെ ഞാൻ നോക്കി’മുറ്റത്തെ ചുമരിനോട് ചേർന്ന് സൈഡ് സ്റ്റാൻഡിൻമേൽ തൻ്റെ എല്ലാ ഭാരവും കൊടുത്തു അൽപം ചരിഞ്ഞ് തലയെടുപ്പോടെ നിൽക്കുന്ന ആ ചുമന്ന ‘ഹീറോ ഹോണ്ട’.ഞാൻ കൊതിയോടെ ഒന്നുകൂടി നോക്കിയിട്ടാണ് ഏട്ടനോടൊപ്പം നടന്നത്.
ഞാൻ ചെന്ന് പാഷൻ പ്ലസിനെ ഒന്ന് തലോടികൊണ്ട് ചോദിച്ചു”നാളെ നമ്മൾ ഇതിലാണോ ഏട്ടാ പോവാ”
“പിന്നല്ലാതെ…നിനക്കെന്താ പേടിയുണ്ടോ’
“ഉം..ഉം”ഞാൻ ചുമലുയർത്തി കണ്ണുകൾ അടച്ചു കാണിച്ചു ഇല്ലെന്നറിയിച്ചു.
ഞാൻ ഫോണിനടുത്തേക്ക് നടന്നു. റിസീവർ എടുത്തു ചെവിയിൽ വച്ചു. വീട്ടിലേക്കുള്ള നമ്പർ അമർത്തി.
“ഹലോ”
“ആ..ഹലോ..ചേച്ചീ”അങ്ങേ തലക്കൽ അനിയത്തിയാണ്.
“ടീ നാളെ അവിടെ എല്ലാവരും ണ്ടാവൊ”
Nice!!!