എൻെറ ആദ്യ ബൈക്ക് യാത്ര 16

Ente Adiyathe Bike Yathra by Leebabiju

വിവാഹം കഴിഞ്ഞു രണ്ടാം ദിവസം ഉച്ചയൂണും കഴിഞ്ഞു എന്നെയും കൂട്ടി ഏട്ടൻ മുറിയിൽ കയറി കതകടച്ചു.പത്തു മിനിറ്റ് കഴിഞ്ഞില്ല. വാതിലിൽ മുട്ടുകേട്ടു.
“എടാ. മോനേ..വാതിലു തുറന്നേ”അമ്മയുടെ ശബ്ദം. ഞാൻ പെട്ടെന്ന് ഏട്ടനിൽ നിന്നും പിടഞ്ഞകന്നു.
“എന്താമ്മേ”ദേഷ്യത്തോടെ ആയിരുന്നു എങ്കിലും ഏട്ടൻ ശബ്ദത്തിൽ സൗമ്യതവരുത്തിയാണ് ചോദിച്ചത്.
“ടാ അവള്ടെ അച്ഛൻ വന്നിരിക്കുന്നു.. വാതില് തുറന്നേ”ഇത് കേട്ടതും ‘ഹായ് ഇൻ്റെ അച്ഛൻ’എന്നും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും ചാടിയിറങ്ങി.ഏട്ടനെ നോക്കി.
ഏട്ടൻ ദേഷ്യത്തോടെ എന്നെ നോക്കിപറഞ്ഞു”നിൻ്റച്ഛന് വരാൻ കണ്ട സമയം”
” ദേ..ൻ്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ”ഞാൻ കണ്ണുരുട്ടി.
“സോറി പൊന്നേ..”ഏട്ടൻ എൻെറ നേരെ കൈകൂപ്പി കൊണ്ട് ചെന്ന് വാതിൽ തുറന്നു.
ഏട്ടൻ്റെ മുഖം കണ്ടതും അമ്മയുടെ പുരികം വില്ലുപോലെ വളഞ്ഞു.”ഇങ്ങനാണോടാ നീ ഉമ്മറത്തേക്ക് വരണേ”
“എന്താമ്മേ”ഏട്ടൻ നിഷ്കളങ്കനായി ചോദിച്ചു.
“മുഖമൊക്കെ തുടച്ചിട്ട് വാടാ”
ഞാൻ ഏട്ടൻ്റെ മുഖത്തേക്ക് നോക്കി. ഇച്ചിരി കറുമ്പനാണെങ്കിലും ഏഴഴകുള്ള ഏട്ടൻ എൻെറ സീമന്തരേഖയിലെയും,നെറ്റിയിലേയും,സിന്ദൂരത്താൽ..ചുവന്ന് തുടുത്തങ്ങനെ നിൽക്കുന്നു. ഞാൻ അമ്മയെ ഒന്ന് നോക്കി ‘ഞാൻ നിരപരാധിയാട്ടൊ’എന്ന് മനസിൽ പറഞ്ഞ് പതിയെ മുഖം കുനിച്ചു കളഞ്ഞു. അമ്മ പോയതും ഏട്ടൻ എന്നെ നോക്കി കണ്ണിറുക്കി.
ഞാൻ വേഗം ആ നെറ്റിയിലും,താടിയിയിലും ഒക്കെയുള്ള കുങ്കുമം തുടച്ചു കൊടുത്തു.

ഏട്ടൻ്റെ പിന്നിലായി നടന്നിരുന്ന ഞാൻ കോലായിൽ ഏട്ടൻ്റെ അച്ഛനോട് സംസാരിച്ചിരിക്കുന്ന അച്ഛനെ കണ്ടതും”അച്ഛാ’എന്ന് വിളിച്ചു ഓടി ചെന്നു. ഞാൻ ആ പഴയ പാവാടകാരിയായപൊലെ തോന്നി എനിക്ക്. അച്ഛൻ നിറഞ്ഞ മനസ്സോടെ എന്നെ നോക്കി ചിരിച്ചു.

1 Comment

  1. Nice!!!

Comments are closed.