എൻറെപെണ്ണ് – 2 15

ഒരു ദിവസം എനിക്ക് ലേറ്റ് ആയീ വന്നതിനു നല്ല അടി കിട്ടി അത് കണ്ടു ഒരു ചിരി മാത്രം ക്ലസിൽ നിന്ന് ഞാൻ കേട്ടു നോക്കിയപ്പോൾ അത് ശ്രീക്കുട്ടി ആയിരുന്നു എനിക്ക് അപ്പോൾ അടങ്ങാത്ത ദേഷ്യം ആയിരുന്നു അവളോട്‌ അന്ന് ഇന്റർവെൽ പീരിയഡ് കണ്ണൻ പറഞ്ഞു അവളോട്‌ പോയി ചോദിക്ക് എന്തിനാ ചിരിച്ചേ എന്ന് എന്നോട് ഞാൻ ചോക്ലേറ്റ് മൂവിയിലെ പ്രിത്വിരാജ്നെ പോലെ സ്റ്റൈൽ ചോദിച്ചു അവളോട്‌ നീ എന്തിനാഡി ചിരിച്ചേ ഇവിടെ വല്ല കോമഡി ആയീട്ടാണോ ആണോഡി നിനക്കു തോന്നിയെ എന്ന് അത് കേട്ടതും പിന്നെ ഒന്നും പറയണ്ട അവൾ തുടങ്ങി നീ ആരാടാ ഞാൻ ഇഷ്ടം ഉള്ളപ്പോൾ ചിരിക്കും പോടാ ആദ്യം ഏതേലും എക്സാം ജയിക്കാൻ പറ്റുമോ നോക്ക് എന്ന് ഞാൻ അത് കേട്ടപ്പോൾ വല്ലാണ്ട് ആയീ ദേഷ്യം വന്നു അവളുടെ കയ്യിൽ കെയറി പിടിച്ചു കുപ്പി വളകൾ എന്റെ കൈയിൽ കിടന്നു അമർന്നു പൊട്ടി പോയീ ബ്ലഡ്‌ വന്നു ചെറുതായി ജീന ടീച്ചർ അറിഞ്ഞു രണ്ടു അടിയും കിട്ടി അപ്പോളും എന്റെ കണ്ണ് അവളുടെ കണ്ണുകളിൽ ആയിരുന്നു കലങ്ങിയ കണ്ണുകളിൽ ദേഷ്യം അതിന്റെ അമർഷം എല്ലാം ഞാൻ കണ്ടു .

അന്ന് മുതൽ ഞങ്ങൾ കട്ട ശത്രുക്കൾ ആയീ മാറീ
അങ്ങിനെ സ്കൂൾ തിരഞ്ഞെടുപ്പ് ആയീ സത്യത്തിൽ സ്കൂളിൽ രാഷ്ട്രീയം ഇല്ല എന്നാണ് പറയാറ് അതൊക്കെ വെറുതെ ആണ് കേട്ടോ ഗവണ്മെന്റ് സ്കൂളിൽ അന്നത്തെ കാലത്തു രാഷ്ട്രീയം ഉണ്ടാർന്നു ക്ലസ് ലീഡർ ഒക്കെ വോട്ട് ചെയ്ത് ആണ് തിരഞ്ഞെടുക്കുകു എന്റെ ക്ലസിൽ ഞാനും ശ്രീക്കുട്ടി ആയിരുന്നു ഉണ്ടായത് ലീഡർ ലിസ്റ്റ് കൊടുത്തതിൽ അങ്ങനെ വോട്ടിംഗ് ആരംഭിച്ചു 60 കുട്ടികൾ ഉള്ള ക്ലസിൽ 33എനിക്കും 27ശ്രീക്കുട്ടിക്കും
വോട്ട് കിട്ടി അപ്പോൾ ഞാൻ തന്നെ വിജയി വില്ലനും അവളുടെ പക കൂടി എല്ലാരും ഉണ്ണി ഉണ്ണി എന്ന് അർപ്പു വിളിയും ആയീ ക്ലാസ്സിൽ എന്നെ പൊക്കി എടുത്തു ഇതു കണ്ടതും അവൾക്കു ദേഷ്യം ഇരട്ടി ആയീ ഞാൻ തന്നെ ആയിരുന്നു സ്കൂൾ ലീഡർ ആ വർഷം .

ശ്രീക്കുട്ടി യുടെയും ഒപ്പം ഞങളുടെ ജീന ടീച്ചർന്റെയും കണ്ണ് ചുവന്നു തുടിക്കുന്നതും നോക്കി ഞാനും കണ്ണനും ചിരിച്ചു കാരണം ഞാൻ പഠിക്കാൻ ഭയകര മിടുക്കൻ എല്ലാത്തിനും 10 താഴെ ആയിരുന്നു സ്കോർ എക്സാം റിസൾട്ട്‌.