എൻറെപെണ്ണ് – 2 15

വായനോക്കാൻ ഞാൻ പണ്ടേ മിണ്ടുക്കാൻ ആയിരുന്നു എന്ന അർത്ഥം വെച്ച് ഞാനും ചിരിച്ചു കാണിച്ചു

അങ്ങിനെ അമ്പലത്തിൽ മുന്നിൽ മതിലിൽ ചാരി ഇരുന്നു കപ്പ്‌ ഐസ് വാങ്ങി വായനോട്ടം തുടങ്ങി അപ്പോൾ ആണ് കണ്ണൻ പറഞ്ഞത് എടാ ഉണ്ണി അത് ആരാ വരുന്നേ നിനക്കു ഓർമ്മയുണ്ടോ ഞാൻ ചുമ്മാ മനസിലായി എന്ന് കാണിച്ചു ബട്ട്‌ ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി എനിക്ക് വലിയ ഓർമ കിട്ടിയില്ല .
അപ്പോൾ ആണ് കണ്ണൻ അവളുടെ പേര് പറഞ്ഞതും അവളെ ഞാൻ കണ്ടതും ഞാൻ ഒരുമിച്ചു ആയിരുന്നു കണ്ണൻ എന്നെ നോക്കി പറഞ്ഞു ശ്രീജ ഇവൾ ആകെ മാറീ പോയല്ലോ ഉത്സവത്തിന് വന്നതാവും
എടാ ഉണ്ണി നിങ്ങൾ പണ്ട് മുടിഞ്ഞ പ്രേമം ആയിരുന്നല്ലോ അവളുടെ ഏട്ടൻ ആയീ അന്ന് തല്ലു ഉണ്ടായപ്പോൾ അവർ വീട് മാറി പോയതാ ഓർക്കുന്നുണ്ടോ ഡാ ഉണ്ണി എനിക്കും അന്ന് രണ്ടു കിട്ടി ഞാൻ മറന്നിട്ടില്ല എന്ന് പറഞ്ഞ് കണ്ണൻ നിർത്തി .

അപ്പോളേക്കും അവൾ അടുത്ത് എത്തി ഞാൻ അവളെ കാണാൻ നിക്കാതെ വീട്ടിലേക്ക് മടങ്ങി
വീട്ടിൽ ചെന്നതും അമ്മയുടെ ചീത്ത കേട്ടതും ഒരുമിച്ച് ആയിരുന്നു ചെരുപ്പ് ഇട്ടിട്ട് ആണോടാ വിട്ടിൽ കയറുന്നത് നിനക്ക് ബോധം ഒന്നും ഇല്ലേ അതും പറഞ്ഞു ഭക്ഷണം വിളമ്പി വെച്ച് അമ്മ പറഞ്ഞു ഉണ്ണി വാടാ വന്നു കഴിക്കു ഞാൻ വിശപ്പില്ല എന്ന് പറഞ്ഞ് റൂമിൽ കെയറി വാതിൽ അടച്ചു കിടന്നു അമ്മ അവിടുന്ന് പിറു പിറുക്കി ഈ ചെക്കന് ഇതു എന്താ പറ്റിയെ പറഞ്ഞ്
സത്യത്തിൽ എന്റെ മനസിൽ മുഴുവനും അവൾ ആയിരുന്നു എന്റെ ശ്രീക്കുട്ടി ഞാൻ ജീവനു തുല്യം സ്നേഹിച്ച എന്റെ പെണ്ണ്
എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്റെ ഓർമ്മകൾ ഓരോന്ന് ആയീ ഞാൻ ഓർത്തെടുക്കാൻ തുടങ്ങി എന്റെ പ്ലസ്ടു കാലം ഞാൻ ഒഴികെ ക്ലസിൽ എല്ലാരും നന്നായി പഠിക്കുന്ന കാലം അന്ന് ക്ലസ് തുടക്കം ആയിരുന്നു അന്ന് ജീന ടീച്ചർ വന്നു എല്ലാരുടെയും അറ്റന്റൻസ് എടുക്കുന്നത്തിനോട് ഒപ്പം വേറെ പുതുതായി വന്ന ഒരു പെൺകുട്ടിയെയും പരിചയ പെടുത്തി ശ്രീജ എന്നായിരുന്നു എല്ലാരും വിളിക്കുന്നത് ഞാൻ ഒഴികെ ഞാൻ മിണ്ടിയത് പോലും ഇല്ല അന്നൊക്കെ പെണ്ണുങ്ങളോട് മിണ്ടുന്നേ ഒരു ചമ്മൽ ആയിരുന്നു ഇപ്പോൾ അതില്ലട്ടോ ഭൂലോക വായ നോക്കി ആണ് എന്നാണ് എല്ലാരും എന്നെ പറ്റി പറയുന്നത് ഞാൻ ക്ലസിൽ നല്ല ഒഴപ്പൻ ആയിരുന്നു അതുകൊണ്ട് എക്സാം റിസൾട്ട്‌ വന്നാൽ എനിക്ക് ഒപ്പം എന്റെ കൂട്ടുകാരൻ കണ്ണനും ജീന മിസ്സ്‌ കൈയിൽ നിന്നും നല്ല അടി കിട്ടാറുണ്ട് ശ്രീക്കുട്ടി ആവട്ടെ നന്നായി പഠിക്കുന്ന കൂട്ടത്തിലും ആണ്