എൻറെപെണ്ണ് – 2 15

Ente Pennu ഉണ്ണി അമ്പാടിയിൽ

തലവേദന എന്ന് പറഞ്ഞ ഗീതു വിനെ തിരക്കി ഞാൻ അവൾ പോവുന്ന ഇടങ്ങളിൽ എല്ലാം നോക്കി തിരഞ്ഞു പോവുക ആയിരുന്നു പക്ഷേ അവിടെ ഒന്നും അവൾ ഇല്ലായിരുന്നു ഞാൻ നിരാശനായി വീട്ടിലേക് മടങ്ങി.
സന്ധ്യ ആയപ്പോൾ
ഈ കുട്ടി ഇതു എവിടെയാ പോയെ അമ്മ പറയുന്നത് കേട്ടു അപ്പോൾ ആണ് എന്റെ ഫ്രണ്ട് ജിത്തു കാൾ വന്നത് എടാ നമ്മുടെ പഴയ അമ്പലത്തിലെ വളവിൽ ഗീതു വിനു ആക്‌സിഡന്റ് ആയീ ഞാൻ ഹോസ്പിറ്റലിൽ എത്തിച്ചു എന്നും പേടിക്കാൻ ഒന്നും ഇല്ലടാ എന്നും പറഞ്ഞു ഞാനും ചെറിയച്ഛനും കൂടി ഹോസ്പിറ്റലിൽ പോയീ ഗീതു കണ്ടു നോക്കിയപ്പോൾ കയ്യിലും കാലിലും മുറിവ് ഉണ്ട് ജിത്തു അവിടെ എത്തിയപ്പോൾ എന്നെ വിളിച്ചു മാറ്റി നിർത്തി
പറഞ്ഞു അളിയാ ക്ഷമിക്കണം ഞാൻ അവളെ വരാൻ പറഞ്ഞത് നിങ്ങൾ ഇന്ന് പെണ്ണ് കാണാൻ പോകുന്ന കാര്യം അവൾ എന്നോട് പറഞ്ഞിരുന്നു എനിക്ക് അവളെ ഇഷ്ട്ടമാണ് ഞാൻ ചോദിച്ചു അവൾക്കു നിന്നെ ഇഷ്ട്ടം ആണോ എന്ന് അതെ എന്ന് ജിത്തു പറഞ്ഞു എടാ എന്റെ പെണ്ണ് കാണൽ ദിവസം തന്നെ വേണോടാ നിനക്കു പെണ്ണ് ശെരിയാക്കാൻ അപ്പോൾ ജിത്തു ചോദിച്ചു നിന്റെ പെണ്ണ് കാണൽ എന്തായീ എന്ന് ഞാൻ പറഞ്ഞു നമ്മുടെ സങ്കൽപ്പത്തിൽ ഉള്ള പെൺകുട്ടിയെ കണ്ടു കിട്ടണ്ടേ എന്നും ഞാൻ നേരെ ഗീതു ബെഡിൽ അടുത്തേക്ക് ചെന്ന് ഗീതുവിനോട് ചെന്ന് ചോദിച്ചപ്പോൾ കാര്യം ഒക്കെ ശെരിയാ ജിത്തു പറഞ്ഞത് മനസിലായി എന്നാലും പെണ്ണെ നീ പണി പറ്റിച്ചുലോ അങ്ങനെ ഗീതുവിന്റെ കാര്യം ഓക്കേ ആയീ ഞാൻ മെല്ലെ അവിടുന്ന് എസ്‌കേപ്പ് ആയീ .

വീട്ടിലേക്ക് പോയി ഗീതു കുറിച്ച് ഓർത്തു നല്ല ഒരു ഫ്രണ്ട്‌ ആയിരുന്നു അവൾ ഇനി ഇപ്പൊ തല്ലുകൂടാൻ പോലും ആരും ഇല്ല ആലോചിച്ചു ഇരുന്നു
കുറച്ച് ദിവസം കഴിഞ്ഞു വിട്ടുകാരുടെ സമ്മതത്തോടെ ഗീതുവും ജിത്തുവും തമ്മിൽ ഉള്ള വിവാഹം കഴിഞ്ഞു .

പിന്നെയും പെണ്ണ് തിരഞ്ഞു പോയെ അമ്മയുടെ നിർബന്ധം കാരണം
എനിക്ക് അപ്പോളും ഒരു പെണ്ണ് ശെരി ആയില്ല കേട്ടോ കാരണം എന്റെ ശുദ്ധ ജാതകം ആയിരുന്നു .
അമ്മയുടെ വിളി വീണ്ടും ഡാ ഉണ്ണി കാവിലെ ഉത്സവം ആണ് ഇന്ന് ഇന്നെങ്കിലും പോയി തൊഴുതുടെ നിനക്കു എന്ന്
ഞാൻ വേഗം ചാടി എണീറ്റു എന്റെ കുട്ടുകാരൻ കണ്ണനെ വിളിച്ച് അമ്പലത്തിൽ പോയി വേറെ ഒന്നും അല്ല ഇന്ന് അമ്പലത്തിൽ ഉത്സവം ആയതുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങത്താ സകല പെൺകുട്ടികളും അമ്പലത്തിൽ ഉണ്ടാകും എന്ന് കണ്ണനും എനിക്കും നല്ലപോലെ അറിയാമായിരുന്നു ഒരു കള്ള ചിരിച്ചു അവൻ എന്നെ നോക്കി .