എന്റെ ശിവാനി 3❤ [anaayush] 288

“എന്താ ശിവ നിനക്കിത്ര തിടുക്കം…വീട്ടിൽ വന്നിട്ടുള്ള അതിഥികളോട് ഇങ്ങനെയാണോ പെരുമാറുക… അറ്റ്ലീസ്റ്‌ ഒരു വിഷെങ്കിലും ചെയ്യെന്നേ….”

 

“എന്റെ അമ്മു….അവൾക്ക് താൽപര്യം ഉണ്ടേൽ അവള് ചെയ്യട്ടെ അല്ലാതെ ഒരാളെ കൊണ്ട് നിർബന്ധിച്ച് വിഷ്‌ ചോദിച്ചു വാങ്ങേണ്ട അവസ്ഥയൊന്നും ഇയാൾക്കില്ല എന്നെനിക്ക് തോന്നുന്നു.

 

ഓ…സോറി ഐ ഫോർഗേറ്റ് യുവർ നൈം”

 

“പവൻ… പവി…”

 

“അല്ലേ പവി…”

 

“യെസ് യെസ്….”

 

ഞാൻ പറഞ്ഞു നിർത്തിയതും ശിവ അമ്മുവിന്റെ കൈ വിടുവിച്ച്‌ മുകളിലോട്ട് നടന്നു. പവി പോകുന്നതും കാത്ത് കുറച്ച് നേരം ഞാൻ ഹാളിൽ തന്നെ ഇരുന്നു.

 

കുറച്ച് കഴിഞ്ഞ് അച്ചു വന്ന് പറഞ്ഞപ്പോഴാണ് അറിഞ്ഞത് പവി രണ്ടു ദിവസം ഇവിടെ ഉണ്ടാകുമെന്ന്.അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.കാര്യം പവിയുമായി ശിവക്കിപ്പോൾ ഒന്നും ഇല്ല.എന്നാലും എന്തോ…ഒരു ഇത്.

 

അതിന് കാരണമുണ്ട്…ഞാൻ നേരത്തെ പറഞ്ഞല്ലോ അവൻ ഒരു കംപ്ലീറ്റ് പാക്കേജ് ആണെന്ന് അതും വിത്ത് സിക്സ് പാക്ക്.അല്ല എനിക്ക് പേടിയൊന്നുമില്ല…

 

അല്ലെങ്കിലും കേരളത്തിലെ ആൺപിള്ളേർക്കെന്തിനാ സിക്സ് പാക്ക്…അല്ലേ…..!!!!!!!!

 

കുറച്ച് നേരംകൂടി അവിടെ തന്നെ ഇരുന്നു.അത്താഴത്തിന് സമയം ആയപ്പോൾ അമ്മ വന്നു എല്ലാവരെയും വിളിച്ചു.പക്ഷേ ശിവ മാത്രം വന്നില്ല.ഇതിപ്പോൾ അത്താഴം കഴിക്കാതിരിക്കുക പതിവായിട്ടുണ്ട്…അതും ഇൗ പവിയുടെ പേരും പറഞ്ഞ്.എന്തായാലും അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു.

 

“ട്ടോ…..”

 

“എന്റെ കുറ്റെട്ടാ… ഞാനങ്ങ് പേടിച്ചു പോയി….”

 

“അല്ല എന്താ ഇവിടെ….പഴയ കാമുകനുമായുള്ള ഓർമ്മകൾ അയവറക്കുകയാണോ….പ്രിയേ….”

 

“ദേ കുറ്റെട്ടാ ഞാൻ വല്ലോം പറയുവേ….”

 

“പിന്നേ….

ടീ നീ കഴിക്കാൻ വരുന്നില്ലേ…”

 

“ഇല്ല.എനിക്ക് വിശപ്പില്ല…”

 

“ശിവ…ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…സത്യത്തിൽ നീ തന്നെ ആണോ പവിയേ ചതിച്ചത്….”

 

“കുറ്റെട്ടാ!!!!!!!!!!!!”

 

“അല്ല ഞാൻ ഒന്ന് ചോദിച്ചതാ….”

 

“ഏട്ടന് തോന്നുന്നുണ്ടോ ഞാൻ അങ്ങിനെ ചെയ്യുമെന്ന്….ഞാൻ എല്ലാം പറഞ്ഞതല്ലേ…എന്നിട്ടും….”

 

“ഓ…. സെന്റിയടി നിർത്തെന്‍റെ പൊന്നോ…..

വന്നിട്ട് ഇത്രേ ആയിട്ടുള്ളൂ എങ്കിലും നിന്നെ എനിക്കറിയാം…”

 

“എന്നാലും ഒരു സംശയം അല്ലേ…സ്വന്തം ചേച്ചിക്ക്(അമ്മു) പോലും എന്നെ മനസ്സിലായിട്ടില്ല പിന്നെ ആണോ കുറ്റെട്ടൻ….അല്ലേ….”

 

“അല്ല നീയിതെങ്ങോട്ടാ കേറി കേറി പോണത് …ഞാൻ ഉദ്ദേശിച്ചത് അതല്ല….നിനക്കെന്താ അവനെ കാണുമ്പോഴും അവന്റെ പേര് പറയുമ്പോഴും ഇത്ര ഡിസ്കംഫേർട്ട്….”

 

“അത് പിന്നെ പഴയ കാര്യങ്ങള് ഓർമ്മവരുന്നതുകൊണ്ട് ”

 

“പക്ഷേ കാണുന്നവർക്ക് അങ്ങിനെ തോന്നുന്നില്ല.നീ അവനെ ചതിച്ച് അതിന്റെ കുറ്റബോധം കൊണ്ട് നടക്കുവാണെന്നാ എല്ലാവരും കരുതുക….പിന്നെ നിങ്ങളുടെ കാര്യം ആർക്കും അറിയുകയുമില്ലല്ലോ..”

 

“മ്”

 

“നോക്ക് ശിവ…നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിനക്ക് നല്ല ബോധ്യം ഇല്ലേ…അപ്പൊൾ നീ അതുപോലെ തന്നെ നല്ല ബോൾഡ് ആയി നൽകണം…

 

ഒരിക്കലും അവന് തോന്നരുത് അവൻ ഉപേക്ഷിച്ചിട്ടും നീ തളർന്നു പോയിയെന്ന്.

നീ അവന്റെ മുന്നിൽ ജയിച്ച് കാണിക്ക്‌,,,അവൻ ഇല്ലേലും നിന്റെ ലൈഫ് സ്മൂത്ത് ആണെന്ന് പറ.

 

അങ്ങനെയെങ്കിലും അവന് താൻ ചെയ്ത തെറ്റ് മനസ്സിലാകട്ടെ. നിന്നെ ചതിച്ചതിൽ അവന് കുറ്റബോധം തോന്നുന്ന വരെ നീ അവന്റെ പിന്നാലെ ഉണ്ടാകണം.”

 

“മ്”

 

“ദേ പെണ്ണേ ഇന്നത്തോടെ നിർത്തിക്കോണം നിന്റെ മൂങ്ങയെ പോലുള്ള മ്മ്‌ മ് പരിപാടി…എനിക്കത് കേൾക്കുമ്പോൾ തന്നെ അരിച്ചുകേറുന്നുണ്ട്…..”

 

കുട്ടന്റെ വാക്കുകൾ ശിവയിൽ ഒരേ സമയം ചിരിയും ഒരു തരം ആത്മവിശ്വാസവും നിറച്ചു.എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ അവള് തുടർന്നു.

 

“കുട്ടേട്ടൻ പറഞ്ഞത് ശരിയാ… ഞാനെന്തിന് എന്നെ വേണ്ടാത്തവരെ ബോതർ ചെയ്യണം…ഇല്ല കുട്ടെറ്റാ ഇനി ഞാൻ പഴയ പോലെ ആകില്ല…സത്യം…”

 

“ഗുഡ് ഗേൾ….ഇങ്ങനെയാണ് ആകേണ്ടത്

അല്ലാതെ അവന്റെ പേരും പറഞ്ഞ് അത്താഴം മുടക്കലും കരച്ചിലും പിഴിച്ചിലും അല്ല..

 

അപ്പോ എങ്ങിനാ തുടങ്ങല്ലെ… ആ ശിവ ഒരു പ്രധാനപെട്ട കാര്യം പറയാൻ വിട്ടു.”

 

“എന്താ….”

 

“നിനക്ക് വേണമെങ്കിൽ അവനെ അസൂയപെടുത്താൻ എന്റെ ഗേൾഫ്രണ്ട് ആയി അഭിനയിച്ചോ….നിനക്ക് വേണമെങ്കിൽ മാത്രം മതി കേട്ടോ…ഹി…ഹീ..”

 

“അയ്യോ അത് വല്യ ബുദ്ധിമുട്ടാകും…ഹും…വാ നടക്ക്‌ കുറ്റെട്ടാ…”

 

അവള് ഇത്ര പെട്ടന്ന് ചെയ്ഞ്ച് ആകുമെന്ന് ഞാൻ കരുതിയില്ല.ഒരുപക്ഷേ എന്റെ ഒരു മോട്ടിവേഷനുവേണ്ടിയാകും കുട്ടി ഇത്രേം കാലം കാത്തിരുന്നത്. വെൽഡൺ കാർത്തിക്ക് വെൽഡൺ….

 

ഞാനും ശിവയും പതിയെ അത്താഴം കഴിക്കാൻ ചെന്നിരുന്നു. പവിയ കാണിക്കാൻ വേണ്ടിയാണെങ്കിലും പെണ്ണിത്തിരി ഉഷാറായിട്ടുണ്ട്.

 

ശിവ ഒരു സൈഡിൽ ചെന്നിരിക്കാൻ തുടങ്ങിയതും ഞാൻ വലിച്ച് പവിയുടെ മുന്നിലുള്ള ചെയറിൽ ഇരുത്തി. പെട്ടന്ന് ഇത്തിരി ടെൻഷൻ ഒക്കെ വന്നെങ്കിലും പിന്നീട് അത് മറച്ചുപിടിക്കാൻ ശ്രമിച്ചു.

 

ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴേക്കും നമ്മുടെ ശിവ പണ്ടത്തെ ചങ്കരൻ തെങ്ങിന്റെ മോളിൽ തന്നെ എന്ന് പറഞ്ഞ പോലെ ദേ മുഖം താഴ്ത്തി ഇരിക്കുന്നു.

 

കാലിനിട്ട്‌ ഒരു ചവിട്ട് കൊടുത്ത് മര്യാദക്ക് ഇരിക്കാൻ ആംഗ്യം കാണിച്ചു. അപ്പോഴേയ്ക്കും അമ്മമാർ ഭക്ഷണവുമായി വന്നു.എല്ലാം ആദ്യം ചെന്നത് പവിയുടെ പ്ലേറ്റിലേക്കായിരുന്നൂ….കാരണം അവൻ ഞങ്ങളുടെ ഗസ്റ്റ് ആണല്ലോ….

 

ഹാ നല്ല ബെസ്റ്റ് ഗസ്റ്റ്.!!!!!

 

എല്ലാ കറികളും വിളമ്പിയതിന് ശേഷം പവി ശിവയുടെ ഫേവറിറ്റ് കറിയായ കടലക്കറി അവളുടെ മുന്നിലേക്ക് നീട്ടിവച്ചു. ശിവയാകട്ടേ അതൊന്നും മൈൻഡ് ചെയ്യാതെ നല്ല പോളിങ്ങിലാണ്‌.

 

“ശിവ നീ കടലക്കറി എടുത്തില്ലല്ലോ….നിനക്ക് ഇഷ്ടമുള്ളതല്ലേ….”

 

“വേണ്ടാ അമ്മാ….ഇഷ്ടമുള്ള പലതിനോടും ഇപ്പോഴെനിക്ക് വെറുപ്പാണ്….”

 

ങെ…. എപ്പോൾ!!!!! മിനിഞ്ഞാന്ന് കൂടി വെട്ടിവിഴുങ്ങുന്നത് ഞാൻ കണ്ടതാ…. എന്നിട്ടാണവളുടെ ഒരു വെറുപ്പ്.ഹൊ ഞാനിത്രയൊന്നും പ്രതീക്ഷിച്ചില്ല.

 

എന്തായാലും പണി ഏറ്റിട്ടുണ്ട്…ശിവ അപ്പറഞ്ഞത് കേട്ടപ്പോൾ പവിയുടെ ഇരിപ്പ് എന്തോ പോയ അണ്ണാനെ പോലെയായി.ഹി….ഹി….

 

ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ ഞാൻ ശിവയുടെ റൂമിലേക്ക് ചെന്നു.പക്ഷേ ആളെ അവിടെ കണ്ടില്ല.പിന്നെ തോന്നി വിരഹകാമുകിയുടെ സ്ഥിരം സ്ഥലമായ തട്ടിൻപുറത്ത് ഉണ്ടാകുമെന്ന്, ചെന്ന് നോക്കിയപ്പോൾ അവിടെയും ഇല്ല.

 

പലയിടത്തും തിരഞ്ഞിട്ടും ശിവയെ കാണാനെനിക്ക്‌ കഴിഞ്ഞില്ല.നേരം കൂടും തോറും എനിക്ക് പേടികൂടി വന്നു. പവിയിവിടെയുള്ള സ്ഥിതിക്ക് ഇന്നലെ കണ്ട ആളുകൾ പിന്നെയും…..എന്തോ എന്റെ ചിന്തകൾ അവിടം വരെയെത്തി.

 

അവസാനത്തെ അത്താണി എന്നോണം അച്ചുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു.പെട്ടന്ന് അടുക്കളയില് പാത്രങ്ങൾ തട്ടിമറയുന്ന ശബ്ദം കേട്ട് അങ്ങോട്ട് ഓടി.

 

പക്ഷേ എനിക്ക് തെറ്റി. അവിടെ പ്രതീക്ഷിച്ചത് പോലെ ഒന്നും തന്നെ നടന്നിട്ടില്ല.. എന്നാൽ ഞാൻ തേടി നടന്ന ആളെ കിട്ടി.

 

മനസ്സിലായില്ലേ…നമ്മുടെ കൊതിച്ചിപാറു കടലക്കറി വെട്ടിവിഴുങ്ങുന്നൂ. എന്തൊക്കെയായിരുന്നു….നമ്മുടെ ലാലേട്ടന്റെ ചില മാസ് ഡയലോഗ് പോലെ എന്താ… ആ….

___പലതിനെയും ഞാൻ വേറുത്തുതുടങ്ങിയിരിക്കുന്നുന്ന്….._____

 

“ടീ…..”

 

“എന്റെ കുറ്റെട്ടാ….ഒന്ന് പതുക്കെ…വല്ലോരും കേൾക്കും….”

 

“എന്നാലും ഇത്ര മാസ് ഡയലോഗ് ഒക്കെ അടിച്ചിട്ട് ഇരുട്ടത്ത് വന്ന് വിട്ടിവിഴുങ്ങാൻ നാണമില്ലേ…”

 

“ഇല്ല… ഫുഡിൻെറ കാര്യത്തിൽ നോ കോംപ്രമൈസ്…. എസ്പെഷ്യലി കടലക്കറി”

 

“എന്തേ നേരത്തെ കഴിക്കാഞ്ഞെ…ഇനി ഇത് പവിയുടെ ഇഷ്ടം ആയിരുന്നോ…”

 

“ആ അവനും ഇഷ്ടമൊക്കെ തന്നെയാ… ബട് എനിക്ക് അതൊണ്ടൊന്നുമല്ലാട്ടോ ഇഷ്ടം…എന്തോ കടല എന്റെ ഫേവറിറ്റ് ആണ്….”

 

“അറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ…നിനക്ക് ഫുഡിൽ ആരേലും കൈവിഷം തന്നിട്ടുണ്ടോ….”

 

“ഹി…ഹി…”

 

“മ്മ്…കഴിച്ച് കഴിഞ്ഞെങ്കിൽ വാ…നിന്റെ പവി കാണണ്ട…ഇതൊന്നും…”

 

“എന്റെ പവിയോ….”

 

“ഓ…നിന്ന് ചിണുങ്ങാതെ വാടി പൊത്തെ….”

 

അടുക്കളയിൽ നിന്നുമിറങ്ങിയ കുട്ടനും ശിവയും ചെന്ന് പെട്ടത് പവിയുടെ മുന്നിലായിരുന്നു.രണ്ടുപേരും പരസ്പരം കണ്ണുരുട്ടി നോക്കി….എന്താ പറയേണ്ടതെന്ന് പോലും അറിയാതെ പകച്ചു നിൽക്കുന്ന ശിവയെ കണ്ടപ്പോൾ കുട്ടന് ചിരി വന്നു.

 

പെട്ടന്ന് എന്തോ ഓർത്തത് പോലെ ശിവ കുട്ടനോട് ചേർന്ന് നിന്ന് അവന്റെ കൈകളിൽ തന്റെ കൈ കോർത്ത് പിടിച്ചു.

 

“അല്ല കുറ്റെട്ടാ നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയേ… ആ അന്നാണ് ഞങ്ങൾ ഫ്രണ്ട്സ് ആദ്യമായി ഫിലിം കാണാൻ പോയത്….”

 

പവിയെ ഒന്ന് ഒളിഞ്ഞ് നോക്കിക്കൊണ്ട് ഇരുവരും ഗോവണി കയറി.റൂമിലോട്ട് കയറാൻ നിന്ന ശിവയെ അരയിലൂടെ വട്ടം ചുറ്റി പിടിച്ച് കുട്ടൻ തട്ടിൻ മുകളിലോട്ട്

എത്തി.

 

“എന്താ…. കുറ്റെട്ടാ ഇങ്ങിനെ നോക്കുന്നെ..ഞാനെങ്ങനെ ഇത്ര പെട്ടന്ന് മാറി എന്നോർത്തിട്ടാണോ….”

 

“മ്….”

 

“ഇത് പോലെയൊക്കെ ആകണമെന്ന് എനിക്കും ഉണ്ടായിരുന്നു.പക്ഷേ അന്ന് സപ്പോർട്ടിന് ഏട്ടൻ ഇല്ലയിരുന്നല്ലോ…പിന്നെ റിവഞ്ചിന്‌ പവിയും ഇല്ലായിരുന്നു.ഇപ്പൊൾ എല്ലാം ഒത്തുവന്നൂ …അത്രയേ ഉള്ളൂ….”

 

“എടീ ഭയങ്കരീ….അല്ല പവിയ പെട്ടന്ന് കണ്ടപ്പോൾ എന്റെ ഐഡിയ തന്നെ പയറ്റണ കണ്ടല്ലോ….ഞാൻ പറഞ്ഞപ്പോൾ എന്തായിരുന്നു….”

 

“അത് കുറ്റെട്ടാ.എന്റെ കള്ളത്തരം പിടിക്കണ്ട വച്ചിട്ടാ….”

 

“അതിന് നിന്റെ തീറ്റ ഒക്കെ കഴിഞ്ഞിട്ടല്ലേ ഇറങ്ങിയത്….”

 

“അത് കഴിഞ്ഞു….പക്ഷേ ഇതോ…..”

 

ഞാൻ ഞെട്ടി പോയി…കടല കൊതിച്ചി ദേ പിന്നേം എടുത്തുകൊണ്ട് വന്നേക്കണൂ…. ഹും…ശിവക്ക് ചെയ്ഞ്ച് ഒക്കെ ആഗ്രഹിച്ചിരുന്നു.പക്ഷേ ഇത് വല്ലാത്ത ചെയ്ഞ്ചായിപോയി…..

 

“കുറ്റെട്ടാ എനിക്കൊരു കാര്യം ചെയ്തു തരുമോ….”

 

കേട്ട പാതി കേൾക്കാത്ത പാതി കുട്ടൻ മുഖവും ചുണ്ടുമെല്ലാം തുടച്ച് ശിവയോട് ചേർന്നിരുന്ന് അവളുടെ കൈയിൽ പിടിച്ചു…..

 

“എന്ത് കാര്യം….”

 

“അയ്യേ….ഇൗ ചെക്കന് എപ്പോഴും ഇൗ ചിന്തയേ ഉള്ളൂ…. അങ്ങട്ട്‌ മാറി നിക്ക് കുറ്റെട്ടാ…”

 

“വെറുതെ കൊതിപിച്ച്….പിന്നെ എന്ത് കര്യമാണാവോ….”

 

“വേണ്ടാ ഒന്നുമില്ല….”

 

“പറ….ശിവ…..”

 

“ഹി ഹി….ഏട്ടൻ ഇങ്ങിനെ കൊഞ്ചുന്നത് കാണാൻ നല്ല രസോണ്ട്‌ട്ടോ….”

 

“കുട്ടൻ ഇസ് ഡിഫരെന്റ്റ്…. വേരി വെരി ഡിഫറെൻറ്റ്‌….നീ കളിക്കാതെ കാര്യം പറ ശിവ….”

 

“അത് എന്നെ ഒരു നൈറ്റ് ഡ്രൈവിന് കൊണ്ടുപോകുമോ ഇപ്പൊൾ തന്നെ….”

 

“പോയി പോയി നട്ട പ്രാന്ത് ആയോ പെണ്ണിന്.ഇൗ പാതിരക്ക്‌ നിനക്ക് എവിടെ പോകനാ…”

 

“പറ്റില്ലേൽ അത് പറഞാൽ പോരേ…”

 

“എന്റെ ശിവ…. ഡ്രൈവിന് പോകാൻ ഒരു ബൈക്കെങ്കിലും വേണ്ടേ…ജോലിയും കൂലിയും ഇല്ലാതെ ഇങ്ങിനെ തേരാ പാരാ നടക്കുന്നത് കൊണ്ട് ഉണ്ടായിരുന്ന ബൈക്കെടുത്ത് വിറ്റു എന്റെ മഹാനായ അച്ഛൻ ….”

 

വന്ന പൊട്ടിച്ചിരി ഒരു മനോഹരമായ പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് ശിവ തുടർന്നു…..

 

“അതിന് ബൈക്കിൽ പോണമെന്ന് ഞാൻ പറഞ്ഞോ….എനിക്ക് സൈക്കിളിൽ റെയ്ഡിന് പോയാൽ മതി….അതിനാണ് ഒരു ത്രിൽ”

 

“സൈക്കിളിലോ….”

 

“ഇനിയിപ്പോ സൈക്കിൾ ഇല്ലെന്ന് പറയാൻ നോക്കണ്ട….ഞാൻ കണ്ടൂ ചായ്പ്പിനടുത്ത് ഇരിക്കണത്….. കുറ്റെട്ടാ പ്ലീസ് പ്ലീസ്….ഇച്ചിരി ദൂരം പോയിട്ട് തിരികെ വരാം….പറ്റില്ലെന്ന് പറയല്ലേ….എനിക്കത്രയും ഇഷ്ടമായതുകൊണ്ടാണുന്നെ…..”

 

“ഒക്കെ പ്ലാൻ ചെയ്തിട്ടല്ലെ ഇരിക്കണെ…വാ…പോകാം…”

 

ഒരു പൂച്ചക്കുഞ്ഞിനെ പോലും അറിയിക്കാതെ അവരിരുവരും വീട്ടിൽനിന്നും നേരേ ചായ്പ്പിലേക്ക്‌ തിരിച്ചു.അവിടെനിന്നും വളരെ സൂക്ഷ്മതയോടെ സൈക്കിലെടുത്ത് പുറത്തിറങ്ങി.

 

സൈക്കിൾ എടുത്ത് വീട് കഴിഞ്ഞപ്പോഴാണ് ഞാൻ ശിവയെ നോക്കിയത്…പാവം ഒച്ചയുണ്ടാക്കരുതെന്ന് പറഞ്ഞതിന് വായും മൂക്കും പോത്തിപിടിച്ചിരിക്കുകയാണ്.

 

“ടീ…ടീ..ഇങ്ങിനെ പിടിച്ചാൽ ചിലപ്പോൾ ചത്ത് പോകും…വേഗം വന്ന് കേറ്… മറ്റുള്ളോർ അറിയണേന് മുന്നേ തിരികെ എത്തണം….”

 

കുട്ടൻ പറഞ്ഞതനുസരിച്ച് ശിവ വേഗം സൈക്കിളിന്റെ മുന്നിലെ കമ്പിയിൽ ഇരുന്നു.സൈക്കിൾ മുന്നോട്ട് പോകും തോറും തണുപ്പ് കൂടി കൂടി വന്നു.

 

തണുപ്പ് കൂടി വന്നപ്പോൾ ശിവ ഒന്നൂടെ പിന്നിലോട്ടു ചാഞ്ഞ് എന്നോട് ഒട്ടിയിരുന്നൂ. ഞങ്ങളുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം കാറ്റിൽ ശിവയുടെ മുടികൾ പാറിപറന്ന് എന്റെ മുഖത്ത് ഉരസിപൊയ്ക്കൊണ്ടേയിരുന്നൂ.

 

എന്റെ സാറേ……!!!!!!!!!!!!

ഒരോന്നര കിടു ഫീൽ….

 

പതിയെ ഞാനെന്റെ മുഖം ശിവയുടെ പിൻ കഴുത്തിനടത്തേക്ക്‌ മുട്ടി മുട്ടിയില്ല എന്ന രീതിയിൽ കൊണ്ട് ചെന്ന് നിർത്തി.എന്റെ ചുടുനിശ്വാസം അവളിൽ പതിഞ്ഞതും അവള് പെട്ടെന്ന് ഞെട്ടി തരിച്ചു.

 

ഇനിയും വല്ലതും കാണിച്ചാൽ ചിലപ്പോൾ വല്ല പണിയും കിട്ടാൻ ചാൻസുള്ളത് കൊണ്ട് ഞാൻ പഴയ രീതിയിൽ തന്നെ ഇരുന്നു.

 

“കുറ്റെട്ടാ….നിർത്തിക്കേ… നിർത്താൻ…”

 

“എന്തിനാ…..”

 

“വാ….ഇറങ്ങാം….ദേ നമുക്ക് ആ തോടിന്മേൽ ഇരിക്കാം….”

 

“നട്ടപ്പാതിരക്ക്‌ എന്റെ ഉറക്കവും കളഞ്ഞത് പൊരാഞ്ഞിട്ടാണ് അവളുടെ ഒരു തോടിന്മെളുള്ള ഇരിപ്പ്.എന്ത് ചെയ്യാനാ… പിന്നാലെ പോയല്ലേ പറ്റുള്ളൂ….”

 

ശിവയോട് അങ്ങിനെയൊക്കെ പറഞ്ഞാലും എനിക്ക് ഇൗ യാത്ര വല്ലാതങ്ങ് ഇഷ്ടപ്പെട്ടു…ശരിക്കും ഒരു പ്രത്യേക ഇഷ്ടമോക്കെ തോന്നി…പിന്നെ കൂടെ എന്റെ പെണ്ണും ഉള്ളോണ്ട് അയാം സോ ഹാപ്പി……

 

“കുറ്റെട്ടാ….ഇവിടെ ഇരിക്ക്‌….”

 

“ആ….”

 

“എന്തൊരു ഭംഗിയാണ് ഇവിടെ….പുഴയും കാടും…ശരിക്കും പുറത്ത് താമസിക്കുന്നവർ ഇതൊക്കെ മിസ്സ് ചെയ്യും…”

 

“മ്….”

 

“മ് എന്ന് പറയാൻ ഇയാളെന്താ മൂങ്ങയോ മറ്റോ ആണോ…”

 

“നീ പക പോക്കുവാണല്ലേ…..”

 

“ഹി…ഹീ…. ”

 

ഒത്തിരി നേരം അവിടെ ഇരുന്നതിന് ശേഷം ഞങൾ എഴുനേറ്റു നടന്നു.

 

“ശിവ… കേറി ഇരിക്ക് പോകാം….”

 

“ഇൗ കുറ്റെട്ടാൻ എന്താ ഇങ്ങിനെ….ഇങ്ങോട്ട് ഇറങ്ങി വന്നേ…നമുക്ക് നടന്ന് നടന്നു പോകാം…..”

 

“ദേ അടുത്ത പ്രാന്ത്…..എനിക്ക് വയ്യ…ഇവളെ കെട്ടിയാൽ എന്റെ അധോഗതി തന്നെ…..”

 

“എന്താ….”

 

“ഒന്നുല്ലെന്‍റെ പൊന്നോ….”

 

പെട്ടന്നാണ് ഒരു വണ്ടി ചീറിപ്പാഞ്ഞു അവരുടെ നേർക്ക് വന്നത്.

 

“കുട്ടെറ്റാ….അ….വര്…”ശിവയുടെ മുഖം ഭയം കൊണ്ട് വലിഞ്ഞ് മുറുകി.

 

“എന്തൊന്നാടീ…അത് അവരോന്നുമല്ല…..”

 

“അതേ കുട്ടെറ്റാ…ഇത് അവരുടെ വണ്ടിയാ….”

 

“എന്നാ ചെന്നു നോക്ക് അവരിവിടത്തെ സ്ഥിരം പാമ്പുകളാ…ഇൗ വെള്ളമടി പാർട്ടികളേ…”

 

“മ്…ഞാൻ പേടിച്ച് പോയി..അല്ല കുറ്റെട്ടൻ അടിക്കുവോ….”

 

“പിന്നേ ദേ കണ്ടോ…”

 

“ആഹ്….എന്നെ അടിക്കുന്ന കാര്യമല്ല…ഡ്രിങ്ക്സ് അടിക്കുവോന്ന്….”

 

“യു മീൻ ആൽക്കഹോൾ….നോ വേ….ഇറ്റ് ഇസ് ഇഞ്ചുറിയസ് ടൂ ഹെൽത്ത്…അറിയില്ലേ കുട്ടിക്ക്.. ”

 

“എവിടെ നോക്കട്ടെ….കുട്ടിയുടെ മുഖം നോക്കട്ടെ….”

 

“വല്ലാണ്ടങ് നോക്കല്ലേ…ഇടക്ക് വല്ലപ്പോഴും വൈൻ കുടിക്കാറുണ്ട്..”

 

“ആണോ…. അപ്പോ രാജീവേട്ടൻ ഇന്ന് കൊണ്ടുവന്ന ബിയർ കുപ്പികളപ്പോൾ അമ്മാവന് തന്നെ ആയിരുന്നോ……”

 

“എടീ…രാജീവെപ്പോൾ വന്നു…എന്നിട്ട് ആ കുപ്പികൾ എവിടെ….”

 

“അത് അമ്മാവന്റെ റൂമിൽ വച്ചിട്ടുണ്ട്.. കുറ്റെട്ടൻ അടിക്കില്ലല്ലോ…”

 

“ഇൗ പിശാചിനെ കൊണ്ട് തോറ്റല്ലോ…എടീ അത് എനിക്കുള്ളതാണ്…ഞാൻ ചുമ്മാ പറഞ്ഞതാ…എന്റെ ഈശ്വരാ അച്ഛൻ ഇന്നെന്നെ കൊല്ലും..”

 

“പേടിക്കണ്ട…ഏട്ടന്റെ മുറിയിൽ തന്നെ വച്ചിട്ടുണ്ട്…നിങ്ങള് പറഞ്ഞില്ലേലും രാജീവെട്ടൻ പറഞ്ഞു ആരും കാണാതെ മുറിയിൽ വക്കാൻ.. ”

 

“ഹാവൂ ഇപ്പോഴാ നല്ല ശ്വാസം വീണത്….നിന്നെ ഇന്ന് ഞാൻ…”

 

“ദേ വേണ്ടാട്ടോ…അതികം കളിച്ചാൽ ആ ബിയറിന്റെ കാര്യം ഞാൻ പാട്ടാക്കും..”

 

“അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ…നീ നടക്ക് മുത്തേ നമുക്കീ കാഴ്ചകളോക്കെ കണ്ട് പതിയെ വീട്ടിലോട്ടു പോകാം…”

 

എന്തൊക്കെയോ സംസാരിച്ച് സംസാരിച്ച് വീടെത്തിയത് അറിഞ്ഞില്ല. സൈക്കിൾ ഇരുന്നിടത്ത് വച്ച് പതിയെ ഞങ്ങൾ വീട്ടിലോട്ടു കയറി.അപ്പോഴേയ്ക്കും ആരോ വന്ന് ലൈറ്റിട്ടു….

 

“പേട്ടല്ലോ…”ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞ് നിർത്തി….

 

“മുത്തു….ഞങ്ങൾ….”

 

“കുട്ടാ വേണ്ടാ…ശിവ…നീ അകത്തോട്ടു പോ…”

 

ശിവയെ പറഞ്ഞയച്ച് മുത്തശ്ശി കുട്ടനുനേരെ കടുപ്പിച്ചൊന്നു നോക്കിയിട്ട് റൂമിലേക്ക് കയറി പോയി.ഇതെല്ലാം കണ്ട് ഒരാൾ വാതിലിനു മറവിൽ നിൽപ്പുണ്ടായിരുന്നു…ഒരു വശ്യമായ പുഞ്ചിരി തൂകി ആ വാതിലുകൾ പതിയെ അടഞ്ഞു.

 

 

 

ഞാനാകെ ചമ്മി പോയി…ആരും അറിയാതെ പോയി വരാമെന്ന് വച്ചപ്പോൾ ദേ മുത്തു അറിഞ്ഞു.ഇനി നാളെ ചിലപ്പോൾ എല്ലാവരും അറിയും.അല്ല ഇൗ ശിവ എന്നെ ഒറ്റക്കാക്കിട്ടിട്ട്‌ എവിടെ പോയി….

 

ശിവയെ നോക്കി ഗോവണി കയറാൻ തുടങ്ങിയതും അവിടത്തെ വാതിലിന്റെ മറവിൽ നിന്ന് ഒരു ചിരി കേട്ടു.

 

എന്തായാലും മുത്തുവിനേ ഇക്കാര്യം അറിയിച്ചതിൽ പങ്കുള്ള ആളാണെന്ന് എനിക്ക് ഏകദേശം ഉറപ്പായി.

 

മറഞ്ഞു നിൽക്കുന്ന ആൾ പോലും പ്രതീക്ഷിക്കാതെ ഞാൻ ആ വാതിൽ ആഞ്ഞ് തള്ളി.എന്റെ തള്ളലിന്റെ ശക്തി കൊണ്ട് അവള് വീണു.

 

“അച്ചു!!!!!!!!!!”

 

“ആഹ്…..”

 

“ഡീ….നീ ആണോ ഞങ്ങളെ പിടിച്ച് കൊടുത്തത് ….എന്നാലും എന്നോടീ ചതി ചെയ്യാൻ നിനക്ക് എങ്ങിനെ മനസ്സുവന്നു….ചെ….”

 

“ഏയ്….ഹലോ…. ടാ…ഞാൻ ആരെയും പിടിച്ച് കൊടുത്തിട്ടില്ല….അല്ലേലും നിന്റെ പ്രേമത്തിന് കട്ട സപ്പോർട്ട് തന്ന എന്നെ തന്നെ നീ സംശയിച്ചല്ലോ….”

 

“സംശയിക്കാതെ പിന്നെ…. നീ അല്ലേൽ പിന്നെ ആരാ…എന്തായാലും മുത്തു ഇൗ നേരത്ത് ഉണരില്ല….”

 

“എന്റെ ഏട്ടാ…ഞാൻ വെള്ളം കുടിക്കാൻ എനീട്ടപ്പോഴാണ് ലൈറ്റ് ഇട്ടത് കണ്ടത്.അപ്പൊൾ എന്താണെന്ന് നോക്കാൻ വന്നതാ…പിന്നെ ഇതിന് പിന്നിൽ ആരാണെന്ന് ചോദിച്ചാൽ….”

 

“നിനക്കറിയോ…ആരാ… പവി ആണോ അതോ അമ്മുവാണോ…”

 

“ആരാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല…. ടാ ഒന്ന് നിന്നെ എന്റെ ടൂറിന്റെ കാര്യം എന്തായി…അച്ഛൻ സമ്മതിച്ചു…നിന്നോട് ചോദിച്ചിട്ട് സമ്മതാച്ചാൽ പൊയ്ക്കോലാൻ പറഞ്ഞു….

 

സമ്മതിക്കടാ..രണ്ടു ദിവസം ആയില്ലേ നിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്…ഒകെ ആണെന്ന് പറ”

 

“ഒകെ അല്ല.ഒന്ന് പൊടി…. അല്ല അച്ചു ഇനി ഇതിന്റെ പിന്നിൽ ശരിക്കും നീ തന്നെയാണോ…ഞാൻ ടൂറിന് സമ്മതിക്കത്ത ദേഷ്യത്തിൽ….”

 

അമ്മേ….

 

അച്ചു എന്റെ വയറിനിട്ട്‌ ഒരു ഇടി തന്നിട്ട്‌ ഓടി പോയതാ… ആഹ്‍……നല്ല വേദന… കുട്ടിതേവാങ്ങ്…വച്ചിട്ടുണ്ട് ഞാൻ.

 

കിട്ടിയ അടിയുടെ വേദന സഹിച്ച് ഞാൻ റൂമിലെത്തി ബെഡിലോട്ട്‌ മറിഞ്ഞു.പിന്നെ ശിവയേ കെട്ടിപ്പിടിച്ച് ഒറ്റ കിടപ്പാ….

 

നോക്കണ്ട….ഞാൻ എന്റെ തലയിണയേയാ ഉദ്ധേശിച്ചേ…. സൂത്രധാരനിലെ ദിലീപിനെ പോലെ ഞാൻ എന്റെ തലയിണക്ക്‌ നൽകിയ പേരാണെന്നേ ശിവായെന്ന്….

 

ശിവ ഇങ്ങോട്ട് വരുന്നത് വരെ ചെറിയൊരു അഡ്ജസ്റ്റ്മെന്റ്…. എങ്ങനെ…ഹി ഹി…..

 

പിറ്റേന്ന് രാവിലെ പതിവിലും നേരം വൈകിയാണ് എഴുന്നേറ്റത്.ഒരു സിമ്പിൾ കുളിയും പാസാക്കി താഴെ ചെന്നു നോക്കിയപ്പോൾ ആകെ ഒരു സ്മശാന മൂകത….ഒരാളെ പോലും കാണുന്നില്ല.

 

അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ അവിടെയും ആരും ഇല്ല.നല്ല വിശപ്പ് ഉണ്ടായിരുന്നു…എന്തേലും എടുത്ത് തരാൻ പറയാനാണെങ്കിൽ ഒന്നിനെയും കാണാനും ഇല്ല…..

 

പിന്നെ ഒന്നും നോക്കാൻ നിന്നില്ല.കയ്യിൽ കിട്ടിയ പ്ലേറ്റുമെടുത്ത് ഒരു കുറ്റി പുട്ടും കടലയും അകത്താക്കി.

 

കഴിച്ച് കഴിഞ്ഞ് ഒരു ഏമ്പക്കവും വിട്ട് ഹാളിലോട്ട്‌ നടക്കുമ്പോഴാണ് മുത്തുവിന്റെ റൂമിൽ അമ്മയെ കണ്ടത്.

 

“അമ്മേ അച്ചു എവിടെ….ശിവ രാജിയമ്മായി രമമ്മായി… ആരെയും കാണുന്നില്ലല്ലോ….”

 

“ശിവയെ അല്ലേ നീ അന്വേഷിക്കുന്നത്….”

 

“അല്ല അമ്മാ അച്ചുവിനെ എന്തേ….”

 

“മ്….അവർ എല്ലാവരും കൂടി അമ്പലത്തിലോട്ട്‌ പോയിട്ടുണ്ട്….എന്താ കാര്യം….ഇനി നീ പോകുന്നുണ്ടോ…”

 

“ഒന്നൂല്ലാ വെറുതെ അന്വേഷിച്ചതാ ചിലപ്പോൾ ഞാൻ പോകും….എന്തേ…”

 

“എന്നാലേ രാമേട്ടന്റെ കടയിൽ നിന്നും ഒരു പാക്കറ്റ് പാൽ വാങ്ങിച്ചോ…രാജിയുടെ ആരോ ഇങ്ങോട്ട് വരുന്നുണ്ട്…”

 

ഒരു കാര്യം കിട്ടാൻ വേണ്ടി കാത്തിരുന്നതായിരുന്നൂ അമ്മ തന്നെ വഴി പറഞ്ഞ് തന്നതോണ്ട് വീട്ടിൽനിന്നും ഇറങ്ങി നേരെ അമ്പലത്തിലോട്ട്‌ വച്ചു പിടിച്ചു. നടയിൽ എത്തിയപ്പോൾ തന്നെ ശിവയെ കണ്ടു.

 

പെണ്ണിന് ഇന്നിതിരി ഭംഗി കൂടിയോന്നൊരു സംശയം….അവളെ അങ്ങിനെ അകലെ നിന്നും നൈസായിട്ട്‌ വായനോക്കുമ്പോഴാണ് എന്റെ നോട്ടത്തെ കടത്തിവെട്ടുന്ന തരത്തിൽ പവി അവളെ നോക്കുന്നത്.

 

അത് കണ്ടപ്പോൾ എനിക്കൊരു ചവിട്ട് വച്ച് കൊണ്ടുക്കാനാ തോന്നിയത്.പിന്നെ അവളെ വേണ്ടാന്നു വച്ചതിന്റെ ഒരേ ഒരു നന്ദി സൂചകമായി അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് ഞാൻ കൈലാസനാഥനേ വണങ്ങി….

 

“എന്റെ ശിവനേ…ശിവാനിന്നു വച്ചാൽ പാർവതിയെന്നല്ലേ… സോ നിങ്ങൾക്ക് പാർവതിയെ ഭാര്യയായി കിട്ടിയ പോലെ….

 

ഇൗ എനിക്ക് കുട്ടന്റെ പാർവതിയായി ആ ശിവയെ ഇങ് തന്നെ തന്നോണം കേട്ടല്ലോ…. ആജ്ഞ അല്ലാട്ടോ അപേക്ഷയാണ്….പ്ലീസേ…”

 

“എന്തോന്ന കുറ്റെട്ടാ നല്ല ഡീപ്പായി പ്രാർത്ഥിക്കുന്നണ്ടല്ലോ.. എനിതിങ് സ്പെഷ്യൽ?????”

 

“ആ…നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ കുറച്ച് ധൈര്യം കടം ചോദിക്കുവാ…”ചുമ്മാ…മനസ്സിൽ പറഞ്ഞതാ…

 

“എന്താണ് ഇങ്ങനെ മിഴിച്ച് നോക്കിക്കൊണ്ട് നിൽക്കുന്നേ…”

 

“ഒന്നുമില്ല…പിന്നെ ഇൗ ധാവാണിയിൽ യു ലുക്കിങ് ഓസം….”

 

“എന്തോ…എങ്ങിനെ…..എന്തേ ഇപ്പൊൾ ആണോ എന്നെ കണ്ടത്…”

 

“അതല്ലടി… പവി നിന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു.എന്തെന്ന് അറിയാൻ നോക്കിയപ്പോൾ അല്ലേ നീ സുന്ദരി ആയിട്ടുണ്ടെന്ന് മനസ്സിലായത്….”

 

“ഓഹോ….”

 

“അല്ല ഈഹോ….”

 

“എന്താ ഇവിടെ ഒരു ചുറ്റികളി…..”

 

“ഓ…ചുറ്റികളിയൊന്നും ഇല്ലന്നേ….ഞങൾ ഒന്ന് പ്രേമിച്ച് നോക്കിയതാ…അല്ലേ ശിവ….”

 

“പിന്നെ….ഒന്നിനെ പ്രേമിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല പിന്നല്ലേ വീണ്ടും….”

 

പെണ്ണിന്റെ ഉള്ളിൽ എന്താണെന്നറിയാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയതാ…നല്ല ഹെവി ആയിട്ട് ചീറ്റി പോയെന്ന് പറഞാൽ മതിലോ…..അവളുടെ സംസാരം കേട്ടിട്ട് ഇനി ഒരുത്തനേം വിശ്വാസിക്കില്ലാന്നുള്ള മട്ടുണ്ട്.

 

“പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്…..”

 

“എന്താ അച്ചു….”

 

“പവിയെ ഇന്ന് തന്നെ ഇവിടെ നിന്ന് കേട്ട് കെട്ടിക്കും…. ”

 

“എന്തൊന്നാ അച്ചു നീ പറയുന്നെ”

 

“എന്റെ ശിവ പവി ഇന്ന് തന്നെ പോകുമെന്ന്.അവന്റെ ആരൊക്കെയോ ഇന്നലെ നാട്ടിൽ എത്തിയെന്നോ ഇന്ന് എങ്ങോട്ടോ പോകണമെന്നൊക്കെ അമ്മുവിനോട് പറയുന്നത് കേട്ടതാ….”

 

“ആണോ….”

 

“പ്രണയിനിക്ക് അതിൽ തെല്ല് സങ്കടം ഉണ്ടെന്ന് തോന്നുണ്ടല്ലോ….”

 

എനിക്ക് ഉള്ള മറുപടിയെന്നോണം ശിവ എന്നെ കണ്ണുകൾ ഉരുട്ടി നോക്കി. പവിയെ ഇവിടെനിന്നും കെട്ടിയെടുക്കുന്നൂന്നുള്ള വാർത്ത കേട്ടപ്പോൾ എന്റെ ഉള്ളിൽ പുഞ്ചിരി വന്നതാ ഇതും കൂടി ആയപ്പോൾ പറയുകയും വേണ്ട.

 

വന്ന സന്തോഷത്തെ ഉള്ളിൽ ഒതുക്കി അവരുടെ അടുത്തേയ്ക്ക് ചെന്നുനിന്നൂ.

 

“അല്ല ശിവ…ഇന്ന് എന്തേലും പ്രത്യേകത ഉണ്ടോ….രാജിയമ്മായി‌ നിന്റെ പേരിൽ കുറെ വഴിപാടുകൾ നടത്തുന്നുണ്ടണ്ടല്ലോ….”

 

“ആ….എനിക്കറിയില്ല അച്ചു..എന്തൊക്കെയോ

സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു.വീട്ടിൽ ചെന്നാലേ അറിയാൻ പറ്റൂ.”

 

വീട്ടിൽ ചെന്ന് മറ്റുള്ളവരോടൊപ്പം ഒരു കുറ്റി പുട്ടും കൂടി കയറ്റി ഇരിക്കുമ്പോഴാണ് പവി പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിയത്.അന്നേരം ഒരു നീണ്ട ശ്വാസം എടുത്ത് വിട്ട് ശിവയെ നോക്കി.

 

അവളുടെ മുഖത്തും തെല്ലോരാശ്വാസം വന്നത് പോലേനിക്ക്‌ തോന്നി.ആകപ്പാടെ അമ്മുവിന്റെ മുഖത്ത് മാത്രം ചെറിയൊരു പരിഭവം നിഴലിച്ചിരുന്നു.

 

അവൻ പോയതിന്റെ സന്തോഷത്തിൽ ഉച്ചയൂണും വളരെ ഗംഭീരമായിത്തന്നെ കഴിച്ചു.അവിടെ നിന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ വന്നു നിന്നത് കണ്ട് രാജിയമ്മായി മുറ്റത്തേക്ക് ഇറങ്ങി.

 

“ശിവ….ഒന്നിങ്ങോട്ട് വന്നേ….ദേ ഇതാരാ വന്നിട്ടുള്ളേന്ന് നോക്ക്…..”

 

രാജിയുടെ വിളി കേട്ട് അച്ചുവിന്റെ മുറിയിൽ നിന്നും ഓടി വന്ന ശിവ വാതിൽക്കൽ നിൽക്കുന്നവരെ കണ്ട് ആദ്യമൊന്ന് ഞെട്ടി.

 

“ശാരിയാന്റി…..” ശിവ ഓടി ചെന്ന് ആ സ്ത്രീയെ ആലിംഗനം ചെയ്തു.അവർ തിരിച്ചും വാത്സല്യ പൂർവ്വം അവളെ തലോടി നിന്നു.

 

“എന്റെ മോളെ കൂടെ വന്നിരിക്കുന്ന ഞങ്ങളെ കൂടി ഒന്ന് പരിഗണിക്കന്നേ”

 

“അയാം സോ ഹാപ്പി ടൂ സീ യൂ അങ്കിൾ…. അല്ല വിച്ചു വന്നില്ലേ”

 

“അവൻ വഴിയേ വരും…. വിത്ത് എ ബിഗ് സർപ്രൈസ്….”

 

“ഇന്ന് മൊത്തം സർപ്രൈസ് തന്നെ ആണല്ലോ…”

 

“വന്ന കാലിൽ നിൽക്കാതെ എല്ലാവരും കയറിയിരിക്ക്‌….”

 

“അമ്മേ ഇത് ശാരിയും കുടുംബവും ഞങ്ങളുടെ ഫ്ലാറ്റിനടുത്ത് താമസിക്കുന്നവരാ…

 

ഞാൻ പറയാറില്ലേ വിച്ചുവിനെ കുറിച്ച്.അവന്റെ അമ്മയും അച്ഛനും ആണ് ഇത്.ഇത് കല്യാണിയമ്മ…രഘുവിന്റെ അമ്മയാണ്….”

 

എല്ലാവരോടും പുഞ്ചിരിച്ച് കൊണ്ട് അവർ അവരവരുടെ സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു.

 

“ശിവ നീ കല്യാണിയമ്മയുടെ അടുത്ത് ചെല്ല്.നിന്നെ കാണാനാണ് അവര് വന്നത്….”

 

ശിവ അടുത്ത് ചെന്നതും ആ മുത്തശ്ശി അവളെ അവരോട് ചേർത്ത് നിർത്തി മൂർദ്ധാവിൽ ചുംബിച്ചു.എല്ലാവരും പരസ്പരം പരിചയപ്പെടാനും വിശേഷങ്ങൾ പങ്കുവക്കാനും തിടുക്കം കൂട്ടി.

 

ഞാൻ പതിയെ അതിൽ നിന്നെല്ലാം ഉൾവലിഞ്ഞ് ശിവയെ നോക്കി കൊണ്ട് നിന്നു.

 

അവലാണെങ്കിലോ അവരുടെ കൂടെ വന്ന മുത്തശിയോടൊപ്പം തന്നെയായിരുന്നു.ഒരു വിധത്തിൽ പറഞാൽ ആ മുത്തശി ശിവയെ വിടുന്നുണ്ടായിരുന്നില്ല.മുഴുവൻ സമയവും ശിവയെ തൊട്ടും തലോടിയും സ്നേഹിച്ച് സ്നേഹിച്ച് കൊല്ലുന്നുണ്ടായിരുന്നൂ.

 

ശരിക്കും അവളോട് മറ്റുള്ളവർ കാണിക്കുന്ന അടുപ്പം കാണുമ്പോളൊക്കെയും എന്റെ ഉള്ളിന്റെ ഉള്ളിലുള്ള കുശുമ്പ് അണപൊട്ടി ഒഴുകുന്ന പോലെയൊരു ഫീൽ.

 

“ശിവ…മോളേ ഇൗ മുത്തശ്ശിക്ക് ഒത്തിരി ഇഷ്ടമായിട്ടോ….ഞാൻ അങ്ങോട്ട് ഇപ്പൊൾ തന്നെ കൊണ്ടുപോയാലോന്ന് വിചാരിക്കാ…എന്താ…അല്ലേൽ വേണ്ട ഒരു ദിവസം കൂടി ഞങൾ ഇങ്ങോട്ട് വന്നിട്ട്‌ മതി അല്ലേ രാജി….”

 

“അതേയതേ”

 

“മുത്തശ്ശിക്ക്‌ എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വാരാമല്ലോ…. യു ആര്‍ ഓൾവെയ്സ് വെൽകം….”

 

ശിവ അത് പറഞ്ഞതും മുത്തശ്ശി അവളെ ഒന്നുടെ മുറുകെ പിടിച്ചു. അവരുടെയൊക്കെ സംസാരത്തിൽ എന്തോ സ്പെല്ലിംഗ് മിസ്റ്റെക്ക് ഇല്ലെന്നോരു തോന്നൽ.പിന്നെ അധികം വൈകാതെ അവർ പോയതുകോണ്ട് ഞാനത് വിട്ടു കളഞ്ഞു.

 

“””””””””””

 

“കുട്ടാ…നീ നാളെ ചെന്നൈയ്ക്ക് പോകുന്നുണ്ടോ….രാജീവ് ചോദിക്കാൻ പറഞ്ഞു …”

 

“ഒന്നും തീരുമാനിച്ചിട്ടില്ല അച്ഛാ….എന്താ ഇപ്പൊൾ ചെയ്യുകാ….മുന്നേ സെലക്ഷൻ കിട്ടിവരുടെ കയ്യിൽ നിന്നും ഇത് വരെ യാതൊരു വിവരവും കിട്ടിയിട്ടില്ല.ഇനി ഇതിന് പോയി കഴിഞ്ഞ് അവര് വിളിച്ചാലോ…..”

 

“അതൊന്നും കുഴപ്പമില്ല. ആ ജോലി കിട്ടുമെന്ന് ഉറപ്പില്ലാലോ…അപ്പൊൾ പിന്നെ വേറെ നോക്കുന്നത് തന്നെയാ ബുദ്ധി…നീ രാജീവിന് വിളിച്ച് പറഞ്ഞെക്ക്‌ കൂടെ ഉണ്ടെന്ന്”

 

“മ്….”

 

രാജീവിന്റെ കൂടെ ചെന്നൈയ്ക്ക് പോകാൻ എനിക്ക് യാതൊരുവിധ താൽപര്യവും ഇല്ലായിരുന്നു.അവിടെ പോയാൽ പിന്നെ ഒരു നാല് ദിവസം കഴിഞ്ഞേ ഇങ്ങോട്ട് എത്തുള്ളു…അത് വരെ തേരാ പാരാ കുറെ ഇന്റർവ്യൂവിന് പോയി കൊണ്ടേയിരിക്കും.

 

മുൻപെല്ലാം ഇതുപോലൊരു അവസരത്തിന് കാത്തിരുന്നതാണ്…ജോലി കിട്ടാനുള്ള കൊതി കൊണ്ടൊന്നുമല്ല.ഇതിന്റെ പേരും പറഞ്ഞ് പുറത്ത് ചാടി കറങ്ങാൻ….ഇപ്പൊൾ ആ സ്ഥിതി അല്ലല്ലോ…വീട്ടിൽ നമുക്ക് വേണ്ടപേട്ട ഒരു പെണ്ണുണ്ടല്ലോ….

 

ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം.അച്ഛൻ പറഞ്ഞ സ്തിക്ക്‌ പോകാതിരിക്കാനും പറ്റില്ല.മനസ്സില്ലാ മനസ്സോടെയാണെങ്കിലും പോകാൻ തന്നെ തീരുമാനിച്ചു.നാളെ തന്നെ പോകണം എന്നാലോചിക്കുമ്പോളാണ്‌ ഒരു വിഷമം.

 

അന്നത്തെ ദിവസം മുഴുവനും ശിവയേ ചുറ്റി പറ്റി തന്നെ നിന്നു. കൂടെ വാലു പോലെ അച്ചുവും ഉണ്ടായിരുന്നു.കൂടുതൽ സമയവും എനിക്ക് ക്ലാസുകൾ ആയിരുന്നു.

 

ഇന്റർവ്യൂനു എങ്ങിനെ പോകണം, എങ്ങിനെ സംസാരിക്കണം, നടക്കണം, ഇരിക്കണം അങ്ങിനെ ഒരുപാട് ഉപദേശങ്ങൾ തന്നു എന്നെ കൊന്നു കൊന്നില്ല

 

എന്നുള്ള അവസ്ഥയിൽ എത്തിച്ചു.

 

രാത്രിയിലെ അത്താഴം കഴിഞ്ഞ് ഞാൻ റൂമിൽ പോയി പാക്കിംഗ് നടത്തി…ഒന്ന് രണ്ട് ജോഡി ഡ്രസുകളും പിന്നെ അത്യാവശ്യം വേണ്ട സർട്ടിഫിക്കറ്റുകളും മാത്രം എടുത്തു.പാകിങ് കഴിഞ്ഞ് അച്ഛന്റെ അടുത്ത് പോകാൻ നിൽക്കുമ്പോഴാണ് ശിവയെ‌ കണ്ടത്.

 

“ട്ടോ ട്ടോ”

 

“അയ്യേ ഞാൻ പേടിച്ചില്ലല്ലോ….”

 

“കണക്കായി പോയി…ഒന്ന് പോടീ….”

 

“എന്തായി കുട്ടെറ്റാ…. പാക്കിംഗ് ഒക്കെ കഴിഞ്ഞോ….”

 

“ആ കഴിഞ്ഞു…ഇനി ദുട്ടിന് വേണ്ടി പിതാശ്രീയെ പോയി കാണണം…”

 

കുട്ടന്റെ വാക്കുകൾ ശിവയിൽ ഒരു പുഞ്ചിരി ഉണർത്തി.പതിയെ അവള് അവനടുതെയ്ക്ക്‌ വന്ന് അവനെ ഇറുകെ പുണർന്നു.

 

“ഐ വിൽ മിസ്സ് യൂ കുറ്റെട്ടാ….”

 

ശിവ വന്നെന്നെ ഹഗ് ചെയ്തപ്പോൾ ഞാൻ കണ്ണും തള്ളി നിന്ന് പോയി…എന്താ ചെയ്യേണ്ടതെന്ന് പോലും അറിയാതെ ആ മാജിക്കൽ ഫീലിങ്ങിൽ മതിമറന്നു നിന്നു.

 

ഹൊ….അന്നേരം എന്റെ അവസ്ഥ….വല്ലാത്ത ഒരു അവസ്ഥ തന്നെ ആയിരുന്നു മക്കളേ….

കിടു ഫീലിംഗ്…കിടു എന്ന് പറഞ്ഞാല് കിടു അല്ല കിക്കിടു…..

 

ഒരു ബായും ഗുട്‌നൈറ്റും പറഞ്ഞ് ശിവ പോയപ്പോഴും അവളുടെ ഹഗ്ഗിന്റെ എഫക്റ്റ് മാറാതെ ഞാൻ അവിടെ തന്നെ നിന്നു.അറിയാതെ തന്നെ ഞാൻ നാണം കൊണ്ട് പുഞ്ചിരിച്ച് പോയി.

 

അന്നേരം ഇതെല്ലാം കണ്ടുകൊണ്ട് മുത്തശ്ശിയും അമ്മുവും അവിടെ തന്നെ ഉണ്ടായിരുന്നു.അമ്മുവിന്റെ കണ്ണുകളിൽ ഒരുപാട് ദേഷ്യവും വെറുപ്പും നിറഞ്ഞിരുന്നു.മുത്തശ്ശിയാകട്ടെ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ തന്റെ റൂമിലോട്ടു നടന്നു.

 

 

നാളെ പോകുന്നതിന് വേണ്ടി കുറച്ച് കാശ് ചോദിക്കാൻ വേണ്ടി ഞാൻ അച്ഛന്റെ മുറിയിലോട്ട്‌ ചെന്നു.പക്ഷേ എന്റെ ഭാഗ്യത്തിന് അവരവിടെ ഉണ്ടായില്ല…ഇൗ നേരത്ത് പുറത്ത് പോകാൻ യാതൊരുവിധ ചാൻസും ഇല്ല.

 

അച്ചുവിന്റെ മുറിയിൽ പോയി നോക്കാൻ തുടങ്ങിയപ്പോഴാണ് മുത്തുവിന്റെ മുറിയിൽ ചില അടക്കം പറച്ചിലുകൾ കേട്ടത്.

 

“വാസു…എന്തെങ്കിലും തീരുമാനം ഉണ്ടാക്കണ്ടേ…”

 

“മ് അമ്മക്ക് എന്താ അപിപ്രയം…”

 

“എനിക്ക് അമ്മുവും ശിവയും ഒരു പോലെ തന്നെയാണ്.പക്ഷേ അമ്മുവാണ് എന്റെ മനസ്സിൽ…അവൾക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ ഉണ്ട്.പിന്നെ ശിവക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്ന സ്ഥിതിക്ക് അമ്മു തന്നെ മതി”

 

“അമ്മേ…കുട്ടന്റെ ഇഷ്ടം അറിയണ്ടേ…അല്ലാതെ നമ്മൾ വെറുതെ…”

 

“കമല പറഞ്ഞത് ശരിയാണ്…അവനോട് കൂടി ചോദിക്കാം…”

 

“അവന് ശിവയോട് വല്ല അടുപ്പവും ഉണ്ടോ…മിക്കസമയവും അവളുടെ പിന്നാലെ തന്നെയാ…അവള് നല്ല കുട്ടിയോക്കെ തന്നെയാ..

 

പക്ഷേ മുൻപ് ഒരു ഇഷ്ടം ഒക്കെ ഉണ്ടെന്ന് പറയുമ്പോൾ….പോരാത്തതിന് പുറത്ത് പടിച്ചുവളർന്നവരും… അരുതാത്തത് എന്തെങ്കിലും നടന്നിട്ടുണ്ടോന്നു ആർക്കറിയാം….”

 

“മ്മ്”

 

“ഞാൻ അമ്മുവിന്റെ കാര്യം രമയോട് ചോദിച്ചിരുന്നു.അവൾക്ക് സമ്മതം ആണ്.പക്ഷേ കുട്ടികളുടെ താൽപര്യം അറിയാനാ അവളും പറഞ്ഞേ…പറ്റുമെങ്കിൽ ഉടനെ തന്നെ അവതരിപ്പിക്കാം….”

 

“എന്നാലേ എനിക്ക് താല്പര്യം ഇല്ല…”

 

“കുട്ടാ നീ….”

 

“ആ മുത്തു എനിക്ക് അതിൽ താൽപര്യം ഇല്ല.”

 

“എന്താ എന്താ നിന്റെ പ്രശ്നം….”

 

“എനിക്ക് അമ്മുവിനെ ആ സ്ഥാനത്ത് കാണാൻ കഴിയില്ല അത്ര തന്നെ…”

 

“കുട്ടാ ഒന്നൂടെ ആലോചിട്ട്‌ പറഞാൽ പോരേ….”

 

“ഇല്ല അമ്മേ എനിക്ക് ആലോചിക്കാൻ ഒന്നും തന്നെ ഇല്ല.പിന്നെ എനിക്ക്….”

 

വന്ന ദേഷ്യം ഉള്ളിലൊതുക്കി കുട്ടൻ ഉടൻ തന്നെ മുറിവിട്ടിറങ്ങി.അവന്റെ ആ എടുത്തുചാട്ടം മുത്തശ്ശിയുടെ ഉള്ളിൽ ഒന്നുകൂടെ വാശി കൂട്ടുകയാണ് ചെയ്തത്.

 

“നോക്ക് കമലേ അവന്റെ മനസ്സിൽ ശിവ ആണെങ്കിൽ അതവനോട് മറന്ന് കളഞ്ഞേക്കൻ പറഞ്ഞോ…ഇൗ ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല. അവന്റെ കൂട്ടിന് എന്റെ മനസ്സിൽ അമ്മുവാണ്‌ അത് അതുപോലെ തന്നെ നടക്കും…”

 

വാസുവും കമലയും ഒന്നും പറയാനാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.

 

 

മുത്തശ്ശിയുടെ തീരുമാനം ഒട്ടും ഇഷ്ടപ്പെടാതെയാണ് കുട്ടൻ അവിടെ നിന്നും ഇറങ്ങിയത്…അതിനേക്കാളേറെ അവനെ ചൊടിപ്പിച്ചത് ശിവയെ വേണ്ടാന്നു വക്കാൻ പറഞ്ഞ മുടന്തൻ ന്യായങ്ങളെ ഓർത്തായിരുന്നൂ.

 

 

ഗോവണി കയറി മുറിയിലേയ്ക്ക് പോകാൻ നിന്ന കുട്ടൻ എതിരെ നിന്നും വന്ന അമ്മുവുമായി കൂട്ടിയിടിച്ച് നിന്നു.

 

“ഇവിടെ നോക്കിയാടീ കോപ്പേ നടക്കുന്നേ…….”

 

അത്രയും നേരം അമ്മുവിന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം മായാൻ കുട്ടന്റെ ആ അലർച്ച മതിയായിരുന്നു.

 

“കുട്ടേട്ടാ സോറി അറിയാതെ…..”

 

അന്നേരം രാജിയും രമയും അവരുടെ നേർക്ക് വരുന്നത് കണ്ട് കുട്ടൻ വായിൽ വന്നത് വിഴുങ്ങി തന്റെ മുറിയെ ലക്ഷ്യമാക്കി നീങ്ങി.

 

“അല്ല അമ്മൂ നീ എന്താ ഇവിടെ….”

 

“അത് അമ്മേ ഞാൻ”

 

“നിന്റെ കണ്ണുകളൊക്കെ നിറഞ്ഞിരിക്കുന്നല്ലോ കുട്ടി….എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ….”

 

“ഏയ് ഒന്നുമില്ല ചെറിയമ്മേ…ഞാൻ പോയി കിടന്നോട്ടേ….ചെറിയൊരു തലവേദന…”

 

അവരിരുവരോടും കള്ളം പറഞ്ഞ് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് അവള് നടന്നകന്നു.

 

പിറ്റേന്ന് തന്നെ എല്ലാ കാര്യങ്ങളും ശിവയോട് തുറന്ന് പറയണമെന്ന ദൃഢനിശ്ചയവുമായി കുട്ടനും പതിയെ നിദ്രയിലേക്ക്‌ വീണു.

 

“””””””””

 

“കുറ്റെട്ടാ….എണീക്ക്….സമയം 5.30 ആയി. ആറ് മണിക്ക് രാജീവേട്ടൻ എത്തില്ലേ….മതി കിടന്നത്.”

 

“ഇച്ചിരി നേരം കൂടെ കിടക്കട്ടെ ശിവ….നീ പോ…..എന്നെ ശല്യം ചെയ്യാതെ….”

 

“ഓ…ഇപ്പം അങ്ങിനെയായി…അമ്മായി പറഞ്ഞപ്പോൾ വിളിക്കാൻ വന്ന എന്നെ പറഞാൽ മതിയല്ലോ….ഞാൻ പോണു….”

 

“ഏയ് ശിവ നിൽക്ക്…”

 

“ഉറക്കമൊക്കെ കഴിഞ്ഞോ….എന്താ….”

 

“അ….ത്……ഞാൻ പറയുന്ന കാര്യം നീ എങ്ങിനെ എടുക്കുമെന്ന് എനിക്കറിയില്ല… സാവധാനം എല്ലാം പറയണമെന്നാണ് കരുതിയത്…..

 

പക്ഷേ ഇപ്പൊഴത്തെ അവസ്ഥയിൽ പറഞ്ഞില്ലെങ്കിൽ ഒരുപക്ഷേ എനിക്ക്…”

 

“എന്താ….കുറ്റെട്ടാ എന്തായാലും പറഞ്ഞോളൂ….”

 

“അത്….ഞാൻ…എനിക്ക്……”

 

“നിന്ന് കളിക്കാതെ കാര്യം പറയണുണ്ടോ…എനിക്ക് ദേഷ്യം വരുന്നുണ്ട്…”

 

“ഒന്ന് മിണ്ടാതെ നിൽക്കടി പോത്തേ…മനുഷ്യന്മാരിവിടെ ഇല്ലാത്ത ധൈര്യം എങ്ങനേലും ഉണ്ടാക്കി വരുമ്പോഴാണ് അവളുടെ ഒരു..കിണുക്കം”

 

” ഏട്ടൻ പറ…..ഞാനിനി ഒന്നും പറയുന്നില്ല….”

 

ഞാൻ നീട്ടിയൊരു ശ്വാസം വലിച്ചെടുത്തു കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി.നാടകത്തിന്റെ ഡൈലോഗുകൾ മനപാഠമാക്കി പറയും പോലെ ഓരോന്നായി പറയാൻ തുടങ്ങി.

 

“കൂടെ കൂടെ പോകുന്ന ഇന്റർവ്യൂകൾക്ക്‌ ഇത് പോലെ വന്ന് വിളിച്ചുണർത്താനും……

 

പൊട്ടി പാളിസായി തിരികെ വന്ന് അച്ഛന്റെ കയ്യിൽ നിന്നും ശകാരങ്ങൾ ഏറ്റു വാങ്ങുമ്പോൾ..സാരമില്ല പോട്ടേ കുറ്റെട്ടാ എല്ലാം ശരിയാകും…..എന്ന് പറയാനും…

 

ഒരുപാട് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാനും…….

 

എനിക്കൊരു പെണ്ണിനെ വേണം…

 

പോരുന്നോ…ശിവാ….എന്റെ കൂടെ….എന്റെ പെണ്ണായിട്ട്.”

 

കണ്ണുകൾ ഇറുകേയടച്ച് ഇത് മൊത്തം പറയുമ്പോൾ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഞാൻ നോക്കിയപ്പോൾ കൈയും കെട്ടി ഒരു ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ശിവയേയാണ് കണ്ടത്.

 

പുലർച്ചയുള്ള അതി കഠിനമായ തണുപ്പിലും ഞാൻ വിയർത്തുകൊണ്ടേയിരുന്നു.അവളുടെ മറുപടി പുഞ്ചിരിയിലൊതുങ്ങിയപ്പോൾ ടെൻഷൻ കൊണ്ട് തൊണ്ടയിലുണ്ടായിരുന്ന ഒരിറ്റുവെള്ളവും ഇല്ലാതായി.

 

“കൂടെ കൂടെ വരുന്ന ഇന്റർവ്യൂകൾ കിട്ടില്ലാന്നുള്ള ഇൗ ഓവർകോൺഫിഡൻസോക്കെ മാറ്റി വച്ച് ഒരു കുഞ്ഞു ജോലിയൊക്കെ വാങ്ങി….

 

ദേ ഇൗ നിൽക്കുന്ന ശിവയെ എനിക്ക് ഇഷ്ടമാണ് അവളെ എന്റെ പെണ്ണായിട്ട്‌ എനിക്ക് വേണം……

 

എന്ന് എന്റെ പേരന്റ്‌സിന്റെ അടുത്ത് ഇത് പോലെ നെഞ്ച് വിരിച്ച് എന്ന് പറയുന്നോ അന്ന് ഇൗ പ്രോപൊസൽ ഞാൻ ആസെപ്റ്റ് ചെയ്യും….എങ്ങിനെ”

 

“ശിവാ…….!!!!!!!!!”

 

കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞാൻ കണ്ണും മിഴിച്ച് നിന്നു.അവളിൽ അപ്പോഴും ആ കുസൃതി നിറഞ്ഞ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ….

 

“ശിവാ…ഞാനീ കെട്ടതോക്കെ സത്യമല്ലേ….”

 

ഉഫ്!!!!!! ശിവയുടെ ആ നോട്ടത്തിന്

എന്റെ സകലമാന കണ്ട്രോളിനേയും പിടിച്ചുലക്കാൻ കേൾപ്പുണ്ടെന്ന് തോന്നിപ്പോയി…..

 

സന്തോഷം കൊണ്ട് നിൽക്കണോ…അതോ ചാടണോ….അതോ ഇനി ഓടണോന്നു പോലും എനിക്കറിയില്ലായിരുന്നു.

 

അന്നാദ്യമായി ഞാനെന്റെ പെണ്ണിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം കണ്ടു…..

 

അന്നാദ്യമായി എന്നോടുള്ള പ്രണയം കൊണ്ടവളുടെ മുഖം നാണത്താൽ പൂത്തുലഞ്ഞത് ഞാൻ കണ്ടൂ…..

 

അതേ ഞാനേ കണ്ടുള്ളൂ….ഞാൻ മാത്രേ….കണ്ടുള്ളൂ…..

 

എന്റെ ദൈവമേ!!!!!! ആ നിന്ന നിൽപ്പിൽ ഞാനങ് ചത്തുപോയിരുന്നെങ്കിൽ എന്റെ ബോഡി ചിരിച്ചിരുന്നേനെ….ഹി.ഹി….

 

സന്തോഷം അതിന്റെ അതിർവരമ്പുകൾ ഭേദിച്ച് മുന്നോട്ട് നീങ്ങിയപ്പോൾ ഞാൻ ഓടി ചെന്ന് എന്റെ കൈകളിൽ അവളെ കോരിയെടുത്ത് വട്ടം കറക്കി.

 

“അയ്യോ…. കുറ്റെട്ടാ… കുറ്റെട്ടാ എനിക്ക് പേടിയാ…എന്നെ താഴെ ഇറക്ക്…അല്ലേൽ ഞാനിപ്പം വീഴുവേ….”

 

“ഒന്നടങ്ങി… നിൽക്കെന്‍റെ പൊന്നോ….

അയ്യോ… അമ്മേ…..”

 

കറങ്ങി കറങ്ങി കാൽ സ്ലിപ്പായി ഞാനും ശിവയും കൂടി നല്ലൊരു വീഴ്ച വീണു…എന്റെ നടു ഓടിഞ്ഞെന്ന് പറഞാൽ മതിലോ…പോരാത്തതിന് പെണ്ണ് വീണത് എന്റെ നെഞ്ചത്തെയ്ക്കും…..

 

“കുട്ടാ….എന്താ പറ്റിയത്…എന്താ അവിടെ ഒരു ശബ്ദം…..”

 

അയ്യോ അമ്മ!!!!!!

 

എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു.എന്നെയും ശിവയേയും ഇൗ സമയത്ത് ഈയോരവസ്ഥയിൽ കണ്ടാൽ….കഴിഞ്ഞു എല്ലാം….

 

“ടാ…..എന്താ ഇത്….”

 

“അത് അമ്മേ എന്റെ കാൽ സ്ലിപ് ആയപ്പോൾ ഞങൾ…… രണ്ടാ…ളും….”

 

“ഞങ്ങളോ…. ടാ….കുട്ടാ…എണീക്ക്…. ടാ..കണ്ണ് തുറക്ക്….തുറക്കാൻ…”

 

അമ്മയുടെ ആ ഒരൊറ്റ ഓർമപ്പെടുത്തൽ മതിയായിരുന്നു ഞാൻ അത്രയും നേരം കൊണ്ട് പണിതുയർത്തിയ സുന്ദരനിമിഷങ്ങൾ തകർന്നടിയാൻ.

 

ഇത്രയും നേരം നെയ്ത് കൂട്ടിയതെല്ലാം വെറും സ്വപ്നമാണെന്ന് അറിഞ്ഞപ്പോൾ….എന്തിന് അതൊരു സ്വപ്നം ആയിരുന്നുവെന്ന് വിശ്വസിക്കാൻ പോലും എനിക്കായില്ല.അതെല്ലാം സത്യമായിരുന്നു എങ്കിലെന്ന് ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു.

 

 

എന്നെ ആ ചിന്തകളിൽ നിന്നും ഉണർത്താൻ അമ്മയുടെ പുറംകൈ കൊണ്ട് ഒരടി കിട്ടേണ്ടിവന്നു.

 

“ആഹ്‌…..ഇൗ അമ്മ….”

 

“ആരെ ആലോജിച്ച് കിടന്നിട്ടാ എന്നും ഇങ്ങനെ സ്വപ്നം കാണുന്നത്.ഇത്രേം കാലം അവള് വീണു എന്ന് പറഞ്ഞുള്ള അലർച്ച മാത്രമായിരുന്നു.ഇന്ന് ദേ ഇപ്പൊ ഇവനും കൂടി വീണു.

 

വേഗം പോയി കുളിച്ച് ഇറങ്ങാൻ നോക്ക്..രാജീവിപ്പൊ വരും…”

 

കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ കുളിച്ചിറങ്ങി ബാഗുമെടുത്ത് പോന്നു.

 

പോകുന്ന വഴിക്ക് ശിവയുടെ റൂമിലോട്ടൊന്ന് എത്തി നോക്കാനും മറന്നില്ല.

 

പിശാച്….മൂടി പുതച്ചു കിടന്നുറങ്ങുകയാ…. ഇൗ പാവം ഞാൻ അവൾക്കുകൂടി വേണ്ടിയല്ലേ കഷ്ടപ്പെട്ട് ചെന്നൈയ്ക്ക് പോകുന്നത്.എന്നിട്ട് കിടക്കുന്ന കിടപ്പുകണ്ടില്ലേ….

 

അറ്ലീസ്‌റ്റ് ഒരു ഓൾ ദി ബെസ്റ്റ് എങ്കിലും തരാൻ ഒന്ന് വന്നൂടായിരുന്നോ…..

 

എന്ത് പറയാൻ….ആരോട്…പറയാൻ….. നോക്കിക്കോ മോളേ ഇതിനുള്ളതെല്ലാം… കല്യാണം കഴിഞ്ഞ് ഞാൻ പകരം വീട്ടിക്കോളാം…നോക്കിയിരുന്നോ…..

 

“കുട്ടാ…ദേ രാജീവ് വന്നു….”

 

അവൻ വന്നെന്ന് അറിഞ്ഞപ്പോൾ ഞാൻ മുത്തുവിന്റെ അടുത്തുപോയി പോകുവാണെന്ന് പറഞ്ഞു.ഇന്നലെ കയർത്ത് സംസാരിച്ചതിന്റെ ദേഷ്യമൊക്കെ ഉള്ളിൽ കിടപ്പു ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ പിടികിട്ടി.

 

ഒരു നല്ല കാര്യത്തിന് പോകുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇന്നലെ നടന്നതിനെ കുറിച്ചൊന്നും മുത്തു ചോദിക്കാഞ്ഞത്.

 

അവിടെ നിന്നും ഇറങ്ങിയപ്പോഴാണ് അച്ചു അവളുടെ മുറിയിൽ സുഖമായി ഉറങ്ങുന്നത് കണ്ണിൽ പെട്ടത്.

 

ശിവ ഇല്ലാത്ത നിരാശയും അച്ചു ഇങ്ങിനെ സുഖിച്ച് ഉറങ്ങുന്നത് കണ്ടപ്പോൾ ഉള്ള കുശുമ്പും കൊണ്ട് ശബ്ദമുണ്ടാക്കാതെ പതുങ്ങി ചെന്നു.

 

പതിയെ അവളുടെ പുതപ്പ് മാറ്റി കുടിക്കാൻ വച്ചിരുന്ന വെള്ളമെടുത്ത് തലയിൽ കൂടെ ഒഴിച്ച് ഇറങ്ങി ഓടി.

 

അമ്മേ എന്നുള്ള അവളുടെ അലർച്ച മുഴുവനാക്കും മുൻപ് ഞാൻ രാജീവിന്റെ ബൈക്കിൽ കേറി സ്ഥലം കാലിയാക്കി.

 

“””””‘

ട്രെയിനിലായിരുന്നു യാത്ര….വൈകുന്നേരം ഒരു 4 മണിയോടൂ കൂടി ഞങ്ങള് ഇരുവരും അവിടെ എത്തി.കൂടെ ഉള്ള പലരും ഇന്നലെ തന്നെ എത്തി ഒരു റൂമൊക്കെ ഏർപ്പാടാക്കിയിരുന്നത് കൊണ്ട് അതിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.

 

എല്ലാം നല്ല പോലെ തന്നെ നടന്നു…ഒറ്റ കാര്യം ഒഴിച്ച്..എന്റെ ഫോൺ….അത് എനിക്ക് എട്ടിന്റെ പണി തന്നു.അവിടെ എത്തി കുറച്ച് കഴിഞ്ഞ് ഓഫ് ആയി പോയി.

 

ഇന്റർവ്യൂവിൻെറ തിരക്കുകൾ കാരണം അതിനെ കുറിച്ച് ചിന്തിക്കാൻ വരെ സമയം കിട്ടിയില്ല.ഒരേ ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ വീട്ടിലേയ്ക്ക് വിളിക്കാനും അവിടത്തെ കാര്യങ്ങൽ അറിയാനും കഴിഞ്ഞില്ല.

 

3 ദിവസങ്ങൾ ആയിട്ട് നാലഞ്ച് ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്തു.ബാക്കിയുള്ള സമയങ്ങളിൽ ജോബ് ഓഫറും അന്വേഷിച്ച് നടന്നു.അറ്റൻഡ് ചെയ്ത രണ്ട് ഇന്റെവ്യൂവിന് എനിക്ക് കുറച്ച് പ്രതീക്ഷ ഉണ്ടായിരുന്നു.പിന്നെ എല്ലാം കൈലാസനാഥന്റെ കൈകളിൽ കൊടുത്ത് മൂന്നാം ദിവസം വൈകിട്ട് ട്രെയിൻ പിടിച്ചു.

 

പോകുമ്പോൾ കൂട്ടിന് ആളുണ്ടായിരുന്നെങ്കിലും തിരിച്ച് വന്നത് ഒറ്റക്കായിരുന്നു.കൂടെയുള്ളവർ കറങ്ങാനും പിന്നെ ചെറുതായൊന്ന് മിനുങ്ങാനും വേണ്ടി ശേഷിച്ച ഒരു ദിവസം എടുത്തു.

 

നമ്മക്ക് പിന്നെ ഇൗ പറഞ്ഞ ദുശീലങ്ങലോന്നും ഒന്നും തീരെ തീരെ ഇല്ലാത്ത കാരണം അവിടെ നിന്നില്ല…ഹി.ഹി….

 

പുലർച്ചയായി സ്റ്റേഷനിൽ എത്തുമ്പോൾ മുൻപ് പറഞ്ഞ പ്രകാരം അച്ഛൻ വന്നത് കൊണ്ട് അപ്പൊൾ തന്നെ വീട്ടിലോട്ടു പോന്നു.

 

തിരികെ വീട്ടിൽ ചെന്നു കേറുമ്പോൾ സ്വീകരിക്കാൻ ഞാൻ ആഗ്രഹിച്ച ആൾ ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… പക്ഷേ…

 

ഒരു പക്ഷെയുമില്ല…ആ ഉറക്കപിശാച് ഇന്നും ഇല്ല.

 

അവിടത്തെ വിശേഷങ്ങൾ എല്ലാം പിന്നെ പറയാമെന്ന് പറഞ്ഞ് ബെഡിലേക്ക്‌ എടുത്ത് ചാടി.മൂന്ന് ദിവസമായി നിദ്രാദേവി അറിയാതെ പോലും എന്റെ അടുത്തൂടെ വന്നിരുന്നില്ല.

 

അതോണ്ട് തന്നെ കിടന്ന പാടെ ഉറങ്ങിപ്പോയി.പിന്നീടെപ്പോഴോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.കൺമുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

 

ശിവയായിരുന്നു….പൂജാമുറിയിലെ പൂജക്ക് ശേഷം കർപൂരതട്ടുമായി എന്റെ അടുത്തേയ്ക്ക് വരുന്ന വരവാണ്.

 

ഇത്രയും ദിവസം കാണാതിരുന്നത് കൊണ്ടാണോ എന്നറിയില്ല… ഷി ഇസ് ലുക്കിങ് സോ… ബ്യൂട്ടിഫുൾ….കണ്ണെടുക്കാൻ പോലും തോന്നുന്നില്ല.

 

തട്ടുമായി എന്റെ നേരെ വന്നവൾ പെട്ടന്ന് തിരിഞ്ഞ് തട്ട് മേശമേൽ വച്ചു.എന്തോ ഒപ്പിക്കാൻ ആണെന്ന് എനിക്ക് മനസ്സിലായി.അതോണ്ട് തന്നെ ചെയ്യാൻ പോകുന്നതെന്താണെന്നറിയാൻ ഞാൻ ഉറക്കം നടിച്ചു കിടന്നു.

 

കുട്ടനെ അന്വേഷിച്ച് വന്ന ശിവ അവന്റെ കിടപ്പ് കണ്ട് കയ്യിലിരുന്ന തട്ടവിടെ വച്ച് കുട്ടനെയൊന്ന് പേടിപ്പിക്കാൻ വേണ്ടി പയ്യെ ശബ്ദം ഉണ്ടാക്കാതെ കട്ടിലിനടുത്തേക്ക്‌ നീങ്ങി.

 

പെട്ടന്ന് എന്തോ കാലിൽ തട്ടി അവള് കുട്ടന്റെ ദേഹത്തോട്ട്‌ മറഞ്ഞുവീണു.കുട്ടൻ തിരിഞ്ഞതും ശിവ അവനടിയിലായി പോയി.

 

തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന ശിവയെ കണ്ടപ്പോൾ കുട്ടൻ എല്ലാം മറന്ന് അവളുടെ കണ്ണുകളിൽ തന്നെ നോക്കി കിടന്നു.അവന്റെ കണ്ണുകളിൽ എന്ത് ഭാവമാണ് മിന്നി മറയുന്നതെന്നറിയാതെ ശിവയും അവന്റെ കണ്ണുകളിലേക്ക് മാറി മാറി നോക്കി.

 

ഇരുവരുടെയും ശ്വാസഗതിക്ക്‌ വേഗം കൂടികൊണ്ടെയിരുന്നൂ….കുട്ടൻ അവന്റെ മുഖം ശിവയോട്‌ അടുപ്പിച്ചു.എന്തോ പറയാനായി ശിവ വാ തുറന്നതും കുട്ടൻ അവന്റെ ഇടതുകൈ കൊണ്ട് അവളുടെ വാ പൊത്തി ഒന്നും മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.

 

പതിയെ അവളുടെ അധരങ്ങളോട് തന്റെ അധരങ്ങൾ ചേർത്ത് കൊണ്ട് ഒന്നമർത്തി ചുംബിച്ചതും അവനെ തട്ടി മാറ്റി കൊണ്ട് ശിവ അവിടെ നിന്നും ഇറങ്ങി ഓടി.

 

അവള് നേരെ ഓടി ചെന്നത് ഹാളിലേയ്ക്കയിരുന്നൂ.അവിടെ എല്ലാവരെയും കണ്ട് തിരിഞ്ഞ് നടക്കാൻ തുനിഞ്ഞതും രാജി അവളെ പിടിച്ച് എല്ലാവരുടെയും നടുക്ക് നിർത്തി.

 

ശിവയെ അന്വേഷിച്ച് വന്ന കുട്ടനും അവിടെ തന്നെ നിന്നു.അവന്റെ നോട്ടം മുഴുവനും ശിവയിലേയ്ക്കായിരുന്നൂ….

 

ശിവയും അവനെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു.അവളുടെ ആ കത്തി ജ്വലിക്കുന്ന മിഴികൾക്കു മുന്നിൽ കുട്ടന്റെ കണ്ണുകൾ കുറ്റബോധത്താൽ താഴ്ന്നു നിന്നു.

 

“എങ്ങോട്ടാ ശിവ ഇത്ര ദൃതിയിൽ ഓടുന്നേ…നീ നിക്ക്‌ ഒരു കാര്യം പറയാനുണ്ട്…

 

ഏട്ടാ… അമ്മേ…വിച്ചുവിന്റെ വീട്ടുകാർക്ക് മറ്റന്നാൾ തന്നെ നിശ്ചയം നടത്തിയാൽ കൊള്ളാമെന്നുണ്ട്…എനിക്കും എതിരഭിപ്രായം ഇല്ല.ശങ്കരേട്ടൻ നിങ്ങളോടുകൂടെ ചോദിച്ചിട്ട് പറയാൻ പറഞ്ഞു…”

 

“ഇത്ര പെട്ടന്ന് എല്ലാം കൂടി…”

 

“അതിന് നമ്മൾ കുറച്ച് പേരല്ലെ ഉള്ളൂ.നമ്മൾ എല്ലാവരും പിന്നെ വിച്ചുവിൻെറ വീട്ടുകാരും മാത്രം…അപ്പൊൾ പിന്നെ പ്രശ്നമില്ലല്ലോ…”

 

“ശിവയോട് ചോദിക്ക്…അവളുടെ നിശ്ചയമല്ലേ….”

 

വാസുദേവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ കുട്ടൻ ശിവയുടെ മുഖത്തേയ്ക്ക് നോക്കി.അനുവാദമില്ലാതെ തന്നെ തന്റെ കണ്ണുകൾ നിറയുന്നുവെന്ന് കുട്ടന് ബോധ്യമായി.

 

കുട്ടനെ ഒരു വട്ടം കൂടി നോക്കിയിട്ട് ശിവ അവിടെ നിന്നും ഓടി പോയി.

 

“ഓ…പെണ്ണിനപ്പോഴേക്കും നാണം വന്നു.നീ അന്ന് തന്നെ ഉറപ്പിച്ചോ രാജി അവൾക്ക് സന്തോഷമേ ഉണ്ടാകുള്ളൂ…”

 

“ശരി ഏട്ടാ…ഞാനവരോട് വിളിച്ചു പറയട്ടെ….”

 

ശിവ പോയതിനു പിന്നാലെ പോകാൻ തുടങ്ങിയ കുട്ടന്റെ കൈകൾ ആരോ പിടിച്ച് വലിച്ച് റൂമിലേക്ക് നടന്നു.

 

അച്ചു!!!!!!!!!

 

“എങ്ങോട്ടാ…ഏട്ടാ…പോകുന്നേ…”

 

“അച്ചു…നീ കേട്ടോ ശിവയുടെ നിശ്ചയമെന്നോക്കെ അവര് പറയണത്…എന്തോ തെറ്റു പറ്റിയിട്ടുണ്ട്… അല്ലേ….

 

എനിക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ല….. തലക്കൊക്കെ ആകെ ഭ്രാന്ത് പിടിക്കുന്ന പോലേ……

 

എന്താ ഇവിടെ നടക്കുന്നെന്ന് നീയെങ്കിലും എന്നോട് പറാ….”

 

“ഏട്ടാ ശിവയുടെ നിശ്ചയത്തിന്റെ കാര്യം തന്നെയാ അവിടെ പറഞ്ഞത്…”

 

കേട്ടത് വിശ്വസിക്കാനാവാതെ കുട്ടനവിടെ ഇരുന്നു.

 

“അന്ന് നീ പറഞ്ഞില്ലേ ആ മുത്തശ്ശിയൊക്കെ വന്ന ദിവസം അവരുടെ വരവിന് എന്തോ പന്തികേട് പോലെ തോന്നുണ്ടെന്ന്…അത് ശരിയായിരുന്നു….

 

അന്നവർ വന്നത് ശിവയെ പെണ്ണുകാണാൻ തന്നെയായിരുന്നു.ഒരു അൺഒഫീഷ്യൽ പെണ്ണുകാണൽ….

 

നീ പറഞ്ഞപ്പോൾ ഞാനത് തള്ളി കളഞ്ഞു…പക്ഷേ നീ ചെന്നൈയ്ക്ക് പോയതിന്റെ പിറ്റേന്ന്…

 

***മൂന്നു ദിവസങ്ങൾക്കു മുൻപ്***

 

“എല്ലാവരും വരൂ…എനിക്കൊരു കാര്യം പറയാനുണ്ട്…ശിവ…നീയും വാ…നിന്നോടാണ് ആദ്യം പറയേണ്ടത്….”

 

“അല്ല രാജി എന്തൊക്കെയോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് നീ ഒന്നും മിണ്ടുന്നില്ലല്ലോ”

 

“പറയാം എടത്തി…വെയിറ്റ്…

ശിവാ…ഇൗ അമ്മ ഒരു കാര്യം ആവശ്യപ്പെട്ടാൽ മോളത് സാധിച്ചുതരുമോ….”

 

“എന്താ അമ്മാ ഇങ്ങിനെയൊക്കെ പറയുന്നേ…ഞാൻ അമ്മയുടെ വാക്കുകൾ എന്നും അനുസരിച്ചിട്ടല്ലേ ഉള്ളൂ….അതോണ്ട് തന്നെ അമ്മയുടെ ഏതാഗ്രഹവും ഞാൻ സാധിച്ചു തരും…”

 

“മതി അമ്മക്കിത് കേട്ടാൽ മതി. ഐ ഹാവ് എ സർപ്രൈസ് ഫോർ യൂ…..”

 

“എന്താ അമ്മാ…..”

 

“അടുത്ത ഫ്രൈഡേ അച്ഛനും കുഞ്ഞുവും ഇങ്ങോട്ട് എത്തും”

 

“സത്യമാണോ അമ്മേ…ശരിക്കും അവര് വരുവോ.. അയം‌ സോ എക്സൈറ്റെഡ്…”

 

“അവര് വരുന്നതിന് പിന്നിൽ വേറെയൊരു കാര്യം കൂടിയുണ്ട്…ഒരു സന്തോഷ വാർത്ത!!!!

 

എല്ലാവർക്കും അറിയാമല്ലോ ശിവയുടെ 24 വയസിനു മുൻപ് വിവാഹം നടക്കണമെന്ന്…

അതോണ്ട് ഏത്രയും പെട്ടന്ന് തന്നെ അത് നടത്താൻ ഞങൾ തീരുമാനിച്ചു….”

 

“അമ്മാ!!!!!!!

എന്തൊക്കെയാ ഇൗ പറയുന്നേ….”

 

“അതെ മോളേ…ഒരാളെ സ്നേഹിച്ചു എന്നുള്ള കുറ്റത്തിന് നീ ഇങ്ങിനെ ഉരുകി തീരുന്നത് കാണാൻ വയ്യടാ…..”

 

“എന്നാലും രാജി ഇത്രയും പെട്ടന്ന്…ഒരു തീരുമാനം എടുക്കുമ്പോൾ എല്ലാം ആലോചിചിട്ട്‌ മതിട്ടോ….”

 

“ഏട്ടാ എല്ലാം ആലോചിച്ചിട്ട് തന്നെയാ…കുറെ കാലമായി മനസ്സിൽ ഉണ്ടായിരുന്നതാണ്.കഴിഞ്ഞ ദിവസങ്ങളിൽ അത് ഉറപ്പാക്കുകയും ചെയ്തു…”

 

“എന്റെ രാജി ഇൗ വളച്ച് കെട്ടില്ലാതെ… എല്ലാ കാര്യങ്ങളും ഒന്ന് തെളിച്ച് പറയ്….”

 

“അമ്മേ കഴിഞ്ഞ ദിവസം വിച്ചുവിന്റെ പേരെന്റ്സ് ഇവിടെ വന്നായിരുന്നല്ലോ..അത് ഒരു വിധത്തിൽ പെണ്ണുകാണൽ ആയിരുന്നു.

 

ശാരിയും രഘുവും ശിവയേ കണ്ടിട്ടുള്ളതാണല്ലോ..പിന്നെ അവരുടെ അമ്മക്കും കൂടി കാണാൻ വേണ്ടിയാ അന്ന് വന്നത്….എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്തു…”

 

“അമ്മേ…. വിച്ചു….അവൻ എനിക്ക്….”

 

“ശിവാ…നീ എനിക്ക് വാക്ക് തന്നതാണ് എന്റെ ആഗ്രഹം സാധിച്ചു തരുമെന്ന്…”

 

“എന്നാലും അമ്മേ…വിച്ചുവിനെ എനിക്ക്…”

 

“എന്റെ മോളേ അവന് നിന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ ഒരു കണക്കിന് പറഞാൽ അവൻ തന്നെയാണല്ലോ നിന്നെ ഞങ്ങൾക്ക് തിരിച്ചു തന്നതും…അപ്പൊൾ അതിന്റെ നന്ദിയെങ്കിലും തിരിച്ചു കാണിക്കണ്ടേ….

 

അവന് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ…പിന്നെ എന്താ…മോൾക്ക് പ്രശ്നം…

 

അവനെ പോലെ ഒരാളെ എന്റെ മോൾക്ക് വേറെ കിട്ടില്ല..എല്ലാവർക്കും ഇതിൽ താല്പര്യം ഉണ്ട്…ഇനി നീയായിട്ട്‌ വേണ്ടാന്ന് വച്ചാൽ പിന്നെ…”

 

*****

 

ശിവക്ക് ഇഷ്ടമില്ലാതെയാണ് സമ്മതം മൂളിയതെന്നാണ് ഞാനാദ്യം കരുതിയിരുന്നത്.

 

അമ്മായി ഇക്കാര്യം പറഞ്ഞ് രണ്ടു ദിവസം അവള് ആരോടും തന്നെ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.മുഴുവൻ സമയവും ഫോണിലായിരുന്നൂ.നല്ല ടെൻഷനും ഉണ്ടായിരുന്നു.

 

എന്നാലത് കഴിഞ്ഞ് ആള് നല്ല ഉഷാറായിരുന്നൂ…പഴയ പോലെ കളിയും ചിരിയും…അന്നേരം ആ റിലേഷനുമായി മുന്നോട്ട് പോകുന്നതിന് അവൾക്ക് യാതൊരു വിധ എതിർപ്പുമില്ലെന്ന് മനസ്സിലായി.

 

കൂടാതെ നിശ്ചയത്തിന് ഉടുക്കേണ്ട സാരി വരെ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അവള് അത്രയും സന്തോഷവതിയായിരുന്നൂ.

 

പലവട്ടം നിന്റെ ഇഷ്ടം അവളോട് തുറന്നുപറഞ്ഞാലോയെന്ന് വരെ ആലോചിച്ചതാ….പക്ഷേ അവളുടെ മുഖത്തെ ആ സന്തോഷം കാണുമ്പോൾ…എന്തോ എനിക്ക് കഴിഞ്ഞില്ല ഏട്ടാ…

 

എന്നാല് ഇന്ന് അക്കാര്യം പറയുമ്പോൾ അവളുടെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു.അത് എന്തൊണ്ടാണെന്ന് എനിക്ക് മനസിലായില്ല.”

 

ഇന്നത്തെ അവളുടെ സന്തോഷമില്ലായ്മക്ക് കാര്യമെന്താണെന്ന് കുട്ടന് വളരെ വ്യക്തമായിരുന്നു.എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ കുട്ടന് മുന്നോട്ടുപോകാനൊരുങ്ങി.

 

“അച്ചു…നീ മാറ്…ഞാൻ അവളെ ഒന്ന് പോയി കാണട്ടെ…”

 

“കുട്ടാ…..!!!!!!

 

വേണ്ട……………”

 

തുടരും……

 

 

 

 

Updated: June 1, 2021 — 8:44 pm

34 Comments

  1. Pettn kayinn poyello vectore….. ?… Cheriye baagam pole thonni.. ?
    Kadha motham unexpectd aayitulla karyangalaanello nadakunath…
    Adipoli aayitund… Sad end aavoo.. avsaanm ??.. Aayaal pwolichinum ❤
    Nalloru eyuthum avsanam suspensum ???
    Cyclil ulla nyt ride.. Ath pwolich ??…
    Anyway waiting for the next chaptr

    1. ഇതോ ഇതാണ് ഏറ്റവും വലിയ ഭാഗം
      പിന്നെ sad അത് ചുമ്മാ ഒരു രസം
      പേടിപ്പിക്കാൻ പറഞ്ഞതാ
      നാളെ തരാം next part

  2. Evde chenn ethum aliyaa miss avo ammu jeyikoo

    1. രണ്ടേ രണ്ട് പാർട്ട്‌ നാളെ ഒന്ന് പിന്നെ കുറച്ചുകഴിഞ് അത്രേ ഒള്ളു wait ചെയ് sam

  3. എന്റെ പൊന്ന് vector
    ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ
    എന്തായാലും tragedy ആകുമെന്ന് തോന്നുന്നില്ല
    പ്രതീക്ഷയോടെ ??

    1. ട്രാജഡി ആയാൽ ansh വിഷമിക്കരുത് ?

  4. പൊളി സൂപ്പർ കിടിലം ??
    കുട്ടന്റെയും ശിവയുടെയും കുസൃതികൾ കാണാൻ നല്ല രസമാ ??.
    ശിവയുടെ മനസ്സിൽ എന്താണെന്നു അറിയാൻ കട്ട വെയ്റ്റിംഗ് ആണുട്ടോ വേഗം അടുത്ത പാർട്ട് തരും ഇന്ന് പ്രധീക്ഷിക്കുന്നു ?.

    Comrade

    1. Comrade❤
      2 ഡേയ്‌സ് wait ചെയ്‌തോ

  5. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

    1. കാർത്തി ❤❤❤❤

  6. കലക്കി മാഷേ ????❤

    1. Reghu❤❤❤❤

  7. ❤️❤️❤️❤️❤️

    1. രുദ്ര ❤❤❤❤

  8. ❤️❤️

  9. ശിവയെ കുട്ടന് നഷ്ടപ്പെടുമോ….?. അമ്മുവിന് എന്താ പ്രശ്നം സ്വന്തം അനിയത്തിയെ തീരെ വിശ്വാസം ഇല്ലന്ന് പറഞാൽ….. എല്ലാം ശരിയായാൽ മതിയായിരുന്നു…,

    1. Sidh
      ക്ലൈമാക്സ്‌ ഇടുമ്പോൾ എല്ലാം ശരിയാകുമായിരിക്കും

  10. നിധീഷ്

    ♥♥♥♥

    1. നീധിഷ് ❤❤❤❤

  11. ??❤️❤️

    1. Vishnu ❤❤❤❤

  12. വിശാഖ്

    പാവം ശിവ.. എന്റെ കുട്ടേട്ടൻ ഒറ്റയ്ക്കു ആകുമോ.ആർക്കും കൊടുക്കില്ല ശിവയെ കുട്ടൻ

    1. വിശാഖ്????
      നീ അങ്ങനെ ഒന്നും പറയലെ ഇനി ക്ലൈമാക്സിൽ എങ്ങാനും എന്തെങ്കിലും നടന്നാൽ

  13. Super
    ♥️♥️♥️
    Waiting for next part bro… ?

    1. Richu…..
      Wait ചെയ്തോ 2 ഡേയ്‌സ്

    2. നന്നായിട്ടുണ്ട് hope for the best

      1. രാവണൻ ❤❤❤❤

  14. Nannayittund… Ee bhagam valare intrestimg ayittund…. ❤️

    1. Jeevan ❤❤❤❤❤❤❤
      Love action drama ഞാൻ വായിച്ചില്ല മൊത്തം കഴിഞ്ഞിട്ട് വായിക്കാം ❤

  15. ഇപ്പോഴാണ് thrilling ആയതു.,.. പെട്ടെന്ന് പോരട്ടെ

    1. ട്രില്ലിങ്ങോ എന്റെ abhinav ഒരു ചെറിയ കഥയ ഇനി ട്വിസ്റ്റ്‌ ഒന്നും പ്രേതിഷിച്ചേക്കരുത് ഞാൻ എഴുത്തിച്ചേർക്കേണ്ടി വരും

    1. ST ❤❤❤❤❤
      ?????

Comments are closed.