എന്റെ വീടിന്റെ പ്രകൃതി
———————-
ഇപ്പോൾ മഴക്കാലം അല്ല പക്ഷെ മഴയുണ്ട്, ഇടക്ക് പോകുന്നത് പോലെ ഇടക്ക് വരും.നല്ല ചാറ്റൽ മഴയാണ് ഇവിടെ.കിളികളുടെ ശബ്ദം കുളിർമയായി ചെവിയിൽ മുഴങ്ങുന്നുണ്ട്.വീട്ടിലെ ജനലിനടുത്തിരുന്നു വെളിയിലോട്ട് നോക്കി ഞാൻ പ്രകൃതി ആസ്വദിക്കുകയാണ്.
പണ്ട് എന്റെ വീട്ടിൽ പശു ഉണ്ടായിരുന്നു. സാധാരണ ഇങ്ങനെ പശു ഉള്ള വീടുകളിൽ കിളികളുടെ കൂട്ടം അവിടെ ചുറ്റി പറ്റി പറക്കുന്നത് കാണാം. ഇപ്പോൾ വീട്ടിൽ പശു ഇല്ലെങ്കിലും മുൻപ് എവിടെന്നോ പറന്നു വന്ന കുറെ കിളികൾ വീടിന്റെ നാലു ചുറ്റിനും കറങ്ങി പറക്കുന്നത് കാണാം. വീടിന്റെ ഇടതു ഭാഗത്തായിരുന്നു പശു പാർപ്പിടം.അതിന്റെ തൊട്ട് അടുത്തായി തന്നെ ഒരു ബാബ്ലീസ് മരവും ഉണ്ട് അതായതു വല്ലിയ നാരങ്ങ. അതിലായിരുന്നു കിളികൾ ഏറെ സമയം ചിലവഴിക്കുന്നത്,ഞാൻ ഇവിടെ പല തരം കിളികൾ പല നിറത്തിൽ കണ്ടിട്ടുണ്ട്.എന്റെ വീടിനടുത്തു നാലഞ്ചു വീടുകൾ ഉണ്ട് എന്നാൽ ഞാൻ അവിടെ ഒന്നും ഇത്തരം കിളികളെ കണ്ടിട്ടില്ല.
എന്റെ വീടിനു പ്രകൃതി മനോഹരം തരുന്ന കാര്യമാണ് വീടിനു ചുറ്റും കിളികൾ പറക്കുന്നതും അവയുടെ ശബ്ദം ചെവിയിൽ മുഴങ്ങുന്നതും.ഈ ചാറ്റൽ മഴ തുടരുന്നത് പോലെ എന്റെ വീടിന്റെ പ്രകൃതിയും തുടരട്ടെ.
