എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 52

എന്നിട്ട് നീയും പൊയ്ക്കോ എന്ന് പറഞ്ഞു…

 

ഇത് കേട്ട് അമ്പരന്ന

കൂട്ടുകാരെക്കാളും ഞെട്ടിയത് ഞാനായിരുന്നു..

അത്ഭുതം മുഖത്തു കാണിക്കാതെ ഞാനും അവരുടെ പുറകെ ഇറങ്ങിനടന്നു..

 

രണ്ടാം നിലയിലെ ഹോളിൽ അവളുടെ അടുത്തിരുന്ന പാലൂപ്പിയെ

 

കണ്ണുരുട്ടി പേടിപ്പിച്ചിട് അവിടെ അഹങ്കാരഭാവത്തിൽ കേറിയിരുന്ന എന്നെ അവള് പുച്ഛത്തോടെ നോക്കി…

 

അവളെ കാണിക്കാൻ വേണ്ടി

 

“കണ്ണാടി ”

 

എന്ന വിഷയത്തിൽ എഴുതി നിറച്ച

വരികളുടെ പൂർണ്ണമായ അർത്ഥം ഇന്നും എനിക്ക് അറിയില്ല.. അങ്ങനെ ആർട്സ്

ഉത്സവം കഴിഞ്ഞ്

കൊടിഇറങ്ങിയതിന്റെ അന്ന് വൈകുന്നേരം

അവയുടെ അടുത്ത് ചേർത്ത് നിൽക്കുമ്പോളാണ്

സ്റ്റേജിൽ എന്റെ പേരും ക്ലാസും വിളിച്ചു പറയുന്നത് കേട്ടത് ?

 

എന്തോ സീനിന് തൂക്കി എന്ന് കരുതി ഓടാൻ നിന്ന എന്റെ ചെവികളിലേക്ക് ആവിശ്വസനീയമായൊരു വാർത്തകേട്ടു..

 

ഹയർ സെക്കണ്ടറി വിഭാഗം

കവിതാരചന മത്സരത്തിൽ എനിക്ക് ഫസ്റ്റ് ഉം

ഇവൾക്ക് സെക്കണ്ട് ഉം…ന്ന്

 

അന്നത്തെ ആ ഞെട്ടലും അവളുടെ നോട്ടവും ഇന്നും ഉള്ളീന്ന് മാഞ്ഞിട്ടില്ല…

 

അപ്പൊ തന്നെ അവള് ചിരിച്ചോണ്ട് എന്റെ കൈ പിടിച്ചതിന്റെ മരവിപ്പും തരിപ്പുമായിരുന്നു എനിക്കദ്യമായി കിട്ടിയ വിലമതിക്കാനാവാത്ത പുരസ്കാരം…

 

രണ്ട് ദിവസങ്ങൾക്ക് ശേഷം

ആത്മാവിൽ നിന്നും അക്ഷരങ്ങൾ കുടഞ്ഞിട്ട്

ഞാനവൾക്ക് പ്രണയം തുളുമ്പുന്ന ഒരു കവിത എഴുതിക്കൊടുത്തു..

 

പിന്നീടുണ്ടായിരുന്ന മൂന്ന് മാസാണ്

ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസങ്ങൾ..

 

ഒരിക്കൽ പോലും ഞങ്ങൾ ഫോണിൽ സംസാരിച്ചിരുന്നില്ല..

 

പുസ്തകങ്ങളിൽ മനസ്സെഴുതി പരസ്പരം കൈമാറിയ തിരിച്ചു കിട്ടാത്ത

നല്ല നാളുകൾക്ക് വിരാമമിട്ടുകൊണ്ട്

അവള് ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോൾ

എറണാകുളത്തേക്ക് പോയി…

 

വെക്കേഷൻ കഴിഞ്ഞ് തിരിച്ചു വരുമെന്ന്

കരുതിയവൾ പിന്നെ വന്നത് വർഷങ്ങൾക്ക് ശേഷമാണ്..

 

വന്നപാടെ അവളുടെ ഏട്ടന്റെ കയ്യിന്ന് നമ്പർ വാങ്ങി എന്നെ വിളിച്ചു..

 

പോയി കണ്ടു..

 

ചിരിച്ചു…

 

കഥപറഞ്ഞു..

 

ടി…

 

ഉം…

 

നീ ഇപ്പൊ എഴുതാറില്ലേ…?

 

നീ അതൊന്നും മറന്നില്ലേ..

അന്നേരത്തെ ഓരോ ഭ്രാന്ത്

ഞാനതൊക്കെ എപ്പോളെ മറന്നു…

 

ആ ഭ്രാന്ത് എനിക്ക് തന്നിട്ടാ നീ

അന്ന് പോയത്..

 

?©️?

 

 

Updated: October 3, 2023 — 12:19 pm