എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 53

 

അന്ന് തൊട്ട് അവളെ പൂർണ്ണമായും മറക്കാൻ ശ്രമിച്ചപ്പോളാണ്

 

അതൊരിക്കലും സാധ്യമല്ലെന്ന് മനസ്സിലായത്..

 

പിന്നീട് ഒരിക്കൽ അവളുടെ പുറകെ നടന്നു ശല്യം ചെയ്ത

 

സീനിയറുടെ കൃത്രിമ മൂക്ക്

കുത്തി വളച്ചതിന്റെ പേരിൽ

പതിനഞ്ചു ദിവസം സസ്പെൻഷൻ കിട്ടി തിരിച്ചു വന്നപ്പോൾ

 

ഉള്ളില് ഒരല്പം പ്രതീക്ഷ ഉണ്ടായിരുന്നു..

 

പക്ഷേ അവള് ഒന്ന് ചിരിച്ചു പോലും ഇല്ല..

 

അടി പ്രതീക്ഷിച്ച ആ സീന്കൊണ്ട് ആകെഉണ്ടായ

ഉപകാരം സീനിയേഴ്‌സിന്റെ മറ്റൊരു തലതെറിച്ച ഗാംങിലേക്ക് മെമ്പർഷിപ് കിട്ടി..

 

അങ്ങനെ കുത്തഴിഞ്ഞ ജീവിതം

സ്വന്തം നെഞ്ചോട് ചേർത്ത് പിടിച്ചു നടക്കുമ്പോളാണ്

അവളോട് ഒരൽപ്പം സംസാരിക്കാൻ

ഒരു സാധ്യത തെളിഞ്ഞു വന്നത്..

 

രണ്ടൂസം കഴിഞ്ഞാൽ ആർട്സ് ആണ്

അതിന്റെ മുന്നോടിയായി നടക്കുന്ന കഥാ കവിതാരചന മത്സരത്തിൽ അവള് പങ്കെടുക്കുന്നുണ്ട് അവിടെ പോയാൽ കുറച്ചുനേരം അവളെ നോക്കിയങ്ങനെ ഇരിക്കാം..

 

പക്ഷേ ഇന്നലെ മൈക്ക് ടെസ്റ്റ്‌ ചെയ്യാൻ പോയപ്പോ അത് ഓൺ ആക്കിവെച് തെറി വിളിച്ച കേസിൽ അവനും ഒരാളാണ്, അത് കൊണ്ട് എന്തായാലും മിസ്സ്‌ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു…

 

അങ്ങനെ ഉച്ച കഴിഞ്ഞ് രണ്ടാമത്തെ പിരീഡ് ഹൈസ്കൂളിലെ അജി സാർ വന്ന്

മിസ്സിനോട് ഇവിടെ എത്രപേർ ണ്ട് കവിതരചന മത്സരത്തിന് ന്ന് ചോദിച്ചപ്പോൾ

ചാടി എഴുന്നേറ്റ് തിരിഞ്ഞു നോക്കിയപ്പോ

മിസ്സിന്റെ ക്ലാസ്സിൽ ഇരിക്കാൻ മടിച് പകുതി മുക്കാലും കുട്ടികൾ കൈ പൊക്കി നിക്കുന്നുണ്ടായിരുന്നു..

 

തന്ത്രശാലിയായ ആ കുരിപ്പ്മിസ്സ്‌ ഉടനടി ഒരു യുക്തി പ്രയോഗിച്ചു..

 

ഞാൻ നിങ്ങൾക്കൊരു വിഷയം തരാം

നന്നായി എഴുതുന്നവർക്ക്

മത്സരത്തിൽ പോവാം..

 

ഇതുവരെ ഒരു കവിത പോലും വായിക്കാത്ത ഈയുള്ളവന്റെ ജീവിതത്തിലെ അത്യന്തം ഭീകരമായൊരു കടമ്പയായിരുന്നു അത്..

 

അങ്ങനെ മിസ്സ്‌ തന്ന “മാതൃത്വo”

എന്ന മനോഹരമായ വിഷയത്തിലേക്ക് നോക്കി വായും പൊളിച്ചുനിന്ന ഭൂരിപക്ഷ മണ്ടന്മാരുടെ കൂടെ മുൻപന്തിയിൽ ഞാനും ണ്ടായിരുന്നു…

 

ആകെ കിട്ടിയ അഞ്ചു മിനിറ്റിലെ അവസാന സെക്കന്റിൽ

ടീച്ചരോടുള്ള വിദ്വേഷം എന്റെ സിരകളിലൂടെ ഉരുകിയിറങ്ങി എന്റെ ആദ്യത്തെ കവിത ജനിച്ചു…

 

“ചെറുപ്പത്തിൽ ഊമ്പിക്കുടിച്ച നിപ്പിൾ അവൾ എടുത്തു നോക്കി… അതും കൃത്രിമമാണ്,

അമ്മയുടെ മാറിടത്തിന് പകരം വെയ്ക്കാൻ

ഒരു പ്ലാസ്റ്റിക് വസ്തു ”

 

മൊത്തം എഴുത്തും വായിച്ചിട്ട്

മൂന്ന് പേരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു

അവര് ഇറങ്ങും മുൻപേ എന്റെ മുഖത്തേക്ക് കുറച്ചുനേരം മിസ്സ്‌ തുറിച്ചു നോക്കി..

Updated: October 3, 2023 — 12:19 pm