എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 55

മലനിരകളുടെ താഴ് വാരത്ത്

തേയിലകുന്നുകൾക്ക് നടുവിലായിരുന്നു

ഞങ്ങളുടെ ഹയർ സെക്കണ്ടറി സ്കൂൾ..

 

പത്താം ക്ലാസ്സ്‌ പൂർത്തിയാക്കി റിസൾട്ട് പോലും നോക്കാതെ മൈസൂരുള്ളൊരു ബന്ധുവിന്റെ കടയിൽ നിൽക്കാൻ പോയ പതിനാറുകാരൻ ഒരു വർഷത്തിന് ശേഷമാണ് തിരിച്ചു വന്നത്..

 

കുതിരവണ്ടികളും ഗോ ദൈവങ്ങളും ചെമ്മരിയാടുകളും നിറഞ്ഞ ആ കുഗ്രാമത്തെക്കാളും ഭംഗി

സ്വന്തം നാടിനുണ്ടെന്ന തിരിച്ചറിവിൽ  തിരിച്ചു വന്നവൻ ഇവിടെ തന്നെ വെരുറച്ചുപോയി…

 

കബനി നദിയുടെ ഉത്ഭവസ്ഥാനമായ മലഞ്ചേരുവിലായിരുന്നു അവളുടെ വീട്..

 

അന്നൊരു ദിവസം കാട് കാണാൻ പോയവഴിയെ കാട്ടുപാതയോടോരം ചേർന്ന്

അന്നദ്യമായി ഞാനവളെ കണ്ടു..

 

ചളിയിലും മണ്ണിലും വീണുരുണ്ട് വന്നഎന്നെ

ഒരല്പം അറപ്പോട് കൂടിയായിരുന്നിരിക്കണം അവള് ആദ്യമായി നോക്കിയിട്ടുണ്ടാവുക..

 

ദിവസങ്ങൾക്ക് ഉള്ളിൽത്തന്നെ ഉത്സവപറമ്പിൽ വെച് വീണ്ടും ഞാനവളെ കാണുകയുണ്ടായി..

ഇത്തവണത്തെ കണ്ടുമുട്ടൽ പഴയതിലും അബദ്ധമായിരുന്നു..

ആദ്യമായി മദ്യപിച് നിവർന്നു നിൽക്കാനാവാതെ കൂട്ടുകാരുടെ കൂടെ ആടി ആടി നിന്ന എന്നെ സഹതാപത്തോടെ നോക്കിയ സ്ത്രീകളുടെ നടുക്ക് അവളും ഉണ്ടായിരുന്നു..

 

പിന്നീട് കാണുമ്പോളൊക്കെ ദേഷ്യത്തോടെ നോക്കിയ അവളോട് എന്തോ ഒരിഷ്ടം തോന്നിത്തുടങ്ങി

അങ്ങനെയാണ് സ്കൂളിന്റെ പടി ചവിട്ടില്ലെന്ന് മനസ്സിലുറപ്പിച്ചവൻ ആ സ്വർഗ്ഗീയതുല്യമായ വിദ്യാലയത്തിലേക്ക് വീണ്ടും കാലെടുത്തു വെച്ചത്..

 

വൈകിതോന്നിയ വെളിപാടിന്റെ പരിണിതഫലംകൊണ്ട് അവളുടെ ക്ലാസ്സിൽതന്നെ പഠിക്കാൻ പറ്റിയില്ല..

 

മൂന്നാം നാള്  ഭംഗിയിൽ അണിഞ്ഞൊരുങ്ങി

അവളോട് ഇഷ്ടം പറഞ്ഞപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ ഒരു ദക്ഷിണ്യവും കൂടാതെ അവള് ഇഷ്ട്ടമല്ല എന്ന് പറഞ്ഞു..

 

അഞ്ചാറു മാസത്തിനിടയ്ക്ക്

ഒരുപാട് തവണ ശല്യം ചെയ്തതിന്റെ പേരിൽ അവളുടെ ഏട്ടനും ടീച്ചർമാരും പല തവണ ഉപദേശിച്ചത്തോടെ മനസ്സ് മടുത്തു…

 

പിന്നെ സ്കൂളിൽ പോവാൻ

താല്പര്യമില്ലാതായി,

ക്ലാസ്സിൽ കയറാതിരിക്കുക

അവളുടെ മുന്നിൽ പോയി സിഗർട്ട് വലിക്കുക, തുടങ്ങിയ കലാപരിപാടികൾ തുടങ്ങിയതോടെ

അവളെന്നെ പൂർണമായും വെറുത്തിരുന്നിരിക്കണം..

 

അതിനിടയ്ക്ക് ഒരിക്കൽ അവളെന്നോട് സംസാരിച്ചിരുന്നു..

 

ടാ..

 

ഉം..

 

എന്തിനാ നീയിങ്ങനെ

മറ്റുള്ളോരെ കൊണ്ട് പറയിപ്പിക്കുന്നെ

നിനക്ക് നല്ലപോലെ നടന്നാൽ എന്താ…?

 

നന്നായി നടന്നാൽ

 

നീ സ്നേഹിക്കോ എന്നെ..?

 

ഇല്ല..

 

ന്നാ നീ എന്റെ കാര്യം നോക്കണ്ട..

 

നീ നശിച്ചാൽ എനിക്കെന്താ.. പോടാ..

Updated: October 3, 2023 — 12:19 pm