Ente Pranayam by ഷംനാദ്
“അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..”
ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്..
കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും കാണാൻ വെളുത് നല്ല ഭംഗിയുമുള്ള ആര്യയുടെ പിന്നാലെയുള്ള ഈ പരക്കം പാച്ചിൽ ഓർമ്മ വെച്ച കാലം മുതൽ തുടങ്ങിയതാണ്.. അതോണ്ട് തന്നെ ആരോടുള്ളതിനേക്കാൾ ഒരുമുഴമധികം വെറുപ്പ് അവൾക്കെന്നോട് ഉണ്ടാകുമെന്നതിൽ സംശയമില്ല…
കാരണം ഇന്നുവരെ കാക്കത്തൊള്ളായിരം ആൺപിള്ളേർ അവളെ ഇഷ്ടമാണെന്ന് പറഞ്ഞു പിറകെ കൂടുമ്പോൾ ഞാൻ മാത്രം ചെറുപ്പം മുതൽ മറ്റൊരാളെ അവളെക്കൊണ്ട് ഇഷ്ടപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്…ഓർമ്മകളങ്ങനെ മനസ്സിൽ തത്തിക്കളിക്കുമ്പോഴാണ് വീണ്ടും വരാന്തയിൽ നിന്ന് നീതുവിന്റെ ശബ്ദമുയർന്നത്..
” നിവിയേട്ടാ ദേ ഇങ്ങട് വാ ഏട്ടനൊരു പാഴ്‌സൽ വന്നിട്ടുണ്ട്…”
വന്നത് വിനീതാണെന്ന് മനസ്സിലാക്കാൻ പെങ്ങളുട്ടിയുടെ അളന്ന് മുറിച് കുറിക്ക് കൊള്ളുന്ന വാക്കുകൾ തന്നെ ധാരാളം…
അളിയാ എന്തായി വല്ലതും നടക്കുവോ..കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ കണ്ടുമുട്ടുന്ന വേളയിലെല്ലാം പരസ്പരം ഷെയർ ചെയ്യാറുള്ളതാണീ ആകാംക്ഷാ സന്ദേശം..
“ഡാ നിന്റെ ബന്ധു ശ്രീജയെ കണ്ടിഷ്ടപ്പെട്ട അന്ന് മുതലിന്നോളം ആര്യയെ നിഴലായി പിന്തുടരുന്നുണ്ട്..നേരെ നിന്ന് ചോദിയ്ക്കാൻ നിനക്ക് കഴിയാത്തതിന് എനിക്ക് കിട്ടിയ സമ്പാദ്യം വീട്ടിലും പഠിച്ച സ്‌കൂളിലുമെല്ലാം ചീത്തപ്പേരാണ്…”
എന്റെ നിവി വെറുതെ അല്ലല്ലോ…നീ ശ്രീജയോട് ഇഷ്ടം പറഞ്ഞു പോയപ്പോഴെല്ലാം അവൾ കാർക്കിച്ചു തുപ്പി, നിന്നെ കണ്ണെടുത്താൽ കണ്ടൂടാന്ന് തറപ്പിച്ചു പറഞ്ഞു,മാത്രമല്ല നിന്റെ ഈ രൂപത്തിനെ അവളെനല്ല മറ്റൊരു പെണ്ണും ഇഷ്ടപ്പെടില്ലന്നെല്ലാം പറഞ്ഞു …ശ്രീ
ജയെ നിനക്ക് ഞാൻ സക്സസ് ആക്കി തരുമ്പോൾ ആര്യയെ നീ എനിക്ക് സക്സസ് ആക്കണം അത്ര മാത്രമല്ലെ ഞാൻ ആവശ്യപ്പെട്ടുള്ളു…”
പരസ്പരം കുറ്റപ്പെടുത്തി ലക്ഷ്യത്തിൽ നിന്ന് തെന്നിമാറാതിരിക്കാൻ അൽപ സമയതെ മൗനം തുടർന്നു…