എപ്പോഴോ കണ്ണു തുറക്കുമ്പോൾ ഞാനെന്റെ വീട്ടിലായിരുന്നു … ശ്രീക്കുട്ടൻ കാൽക്കലിരിപ്പുണ്ട് …
“ജിതേഷേട്ടാ ഏട്ടനിങ്ങനെ നശിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട് …പക്ഷേ എന്നേക്കാൾ സങ്കടത്തിൽ ഇതെല്ലാം കണ്ട് അവിടൊരാൾ ഇടനെഞ്ച് പിടഞ്ഞിരിപ്പുണ്ട് എന്നാലുമവൾ മടങ്ങി വരില്ല ആ മുഖവുമായി …അതിനു വേണ്ടി ശ്രെമിക്കണ്ട”
അവൻ പറഞ്ഞു നിർത്തുമ്പോഴേക്കും ഞാൻ ചോദിച്ചു
“കഴിഞ്ഞോ!!
നീ ചെന്നു പറഞ്ഞേക്ക് നിന്റെ പെങ്ങളോട് ഞാൻ സ്നേഹിച്ചത് അവളുടെ തൊലിവെളുപ്പോ സൗന്ദര്യമോ അല്ലെന്ന് … ഇനി ഞാനവളെ ബുദ്ധിമുട്ടിക്കാനായി വരില്ല പക്ഷേ എന്റെ ജീവിതത്തിലൊരു പെണ്ണുണ്ടെങ്കിൽ അതവളാ ….അവൾ മാത്രേം ”
പിന്നീട് ഞാനവിടെ പോകുകയോ അവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്തില്ല … അവളെയൊന്നു കാണാൻ പോലും ഞാൻ ശ്രമിച്ചില്ല എന്നതാണ് സത്യം …
അവളെകുറിച്ചുള്ള ഓർമകൾ പോലും മലമുകളിലെ മഴസംഗീതം പോലെ മനോഹരമായിരുന്നു ..അത് മതിയായിരുന്നു എന്റെ മുന്നോട്ടുള്ള ജീവിതത്തിന്
തറവാട് നിലനിർത്താൻ ഞാൻ കല്യാണം കഴിച്ചേ തീരുന്നുള്ള അമ്മയുടെ കണ്ണുനീർ ഞാൻ കണ്ടില്ലെന്നു നടിച്ചു , അമ്മയെന്നെ തോൽപിക്കാൻ ഒരു മുഴം കയറിൽ തൂങ്ങുമെന്നു വെല്ലുവിളിച്ചിട്ടും എന്റെ മനസ്സ് മാറിയില്ല ..
പറഞ്ഞു പറഞ്ഞവസാനം ആഗ്രഹങ്ങളെല്ലാം മനസ്സിൽ കുഴിച്ചുമൂടി അമ്മ യാത്രയായി…എന്നെയും അച്ഛനെയും തനിച്ചാക്കി …
••••••••••••
കിടപ്പിലായ അച്ഛന് കഞ്ഞി കോരിക്കൊടുക്കുന്നതിനിടയിൽ ഞാൻ കൊടുത്തോളാം എന്നു പറഞ്ഞു കൊണ്ട് എന്റെ കയ്യിലെ പാത്രം തട്ടിപ്പറിക്കുന്ന എന്റെ പെണ്ണിനെ ഞാൻ നോക്കി …
പുറമെയുള്ള വിരൂപത എന്റെ കണ്ണിൽപെട്ടതേയില്ല …..ആ കണ്ണുകളിലെ സ്നേഹം മാത്രേം മിന്നാമിനുങ്ങുകളെ പോലെ തെളിഞ്ഞു കാണാം.
എന്റെ പെണ്ണ് …ഒക്കത്തു കയ്യും കുത്തി എന്റെ തലമുറകൾക്ക് ജൻമം നൽകാനായി എടുത്താൽ പൊങ്ങാത്ത വയറും പിടിച്ചു നിൽക്കുന്ന അവൾ …
Superb!!!
❤?
ഉഫ്…. മനസ്സിൽ കൊണ്ടു???