പകലുകളിൽ തുണക്കു ചെന്നിരിക്കുമ്പോളും മിണ്ടാനും പറയാനും ഒന്നും തന്നെയില്ലാതെ ഞാൻ അവൾക്കു കൂടെയിരിക്കും …മൗനത്തേക്കാൾ മനോഹരമായൊരു ഭാഷയില്ലല്ലോ പ്രണയം കൈമാറാനായി ..
ബാൻഡേജ് അഴിച്ചു കളഞ്ഞ ദിവസം …. എന്റെയമ്മയും അച്ഛനും അവളെ കാണാൻ വരേണ്ടിയിരുന്നില്ലെന്നു തോന്നിപോയ നിമിഷങ്ങൾ …
ആ മുഖം കണ്ടതും ഓക്കാനത്തോടെ ബാത്റൂമിലേക്ക് അമ്മയോടിപ്പോയതും അവളെന്നെ നോക്കി .
കണ്ണാടിക്ക് വേണ്ടിയുള്ള അവളുടെ വാശിയിൽ തോറ്റു കൊടുക്കാനെ തരമുണ്ടായിരുന്നുള്ളു …
അതിലേക്കുറ്റു നോക്കിയ ആ കണ്ണുകളിലുണ്ടായിരുന്നു…
കരിഞ്ഞു തുടങ്ങിയ മുഖത്തെ മുറിവിനേക്കാൾ ഭയാനകമാണ് അവളുടെ മനസിനേറ്റ മുറിവെന്ന്.
ഒരിറ്റു കണ്ണീരു പോലും പൊഴിയാത്ത അവളുടെ ഇരിപ്പ് ഞാൻ പേടിയോടെയാണ് നോക്കിയത് …
അവളുടെ അമ്മയും വേവലാതിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു …
അന്നെന്റെ മുഖത്തു പോലും നോക്കാതെയാണവൾ പറഞ്ഞത് ഞാനിനി അവിടേക്ക് ചെല്ലരുതെന്ന് …
ഹോസ്പിറ്റലിൽ പിന്നീടാ മുറി എനിക്ക് വേണ്ടി
തുറന്നില്ല ..
പലപ്പോഴും അവളുടെ വീട്ടുപടിക്കൽ പോയി തുറക്കാത്ത ഗേറ്റിനു മുൻപിൽ ഒരു ഭ്രാന്തനെപ്പോലെ കാത്തു നിന്നു..
വീട്ടിലുള്ളവരുടെ കണ്ണിലെല്ലാം എന്റെ ജോലികളഞ്ഞുള്ള ഇരിപ്പും , താടിയും മുടിയും വളർത്തിയുള്ള നടപ്പും പരിഹാസം നിറച്ചു …
“ഒന്നുല്ലെങ്കിലും കൂടെകൊണ്ടു നടക്കാൻ പറ്റുമോ അവളെ നിനക്ക് …മുഖം കാണുമ്പോ തന്നെ പേടിയാകും മുടിയെല്ലാം പോയി …”
ചേച്ചിമാരുടെ ഒത്താശയിൽ അളിയന്മാരുടെ ഉപദേശം വേറെയും ..
ആരെന്തു പറഞ്ഞാലും ഇനി അവളില്ലാതെ എനിക്കിനി മുന്നോട്ട് പോകാൻ കഴിയില്ല എന്നുറപ്പായ രാത്രി….
ഒരു ധൈര്യത്തിന് വേണ്ടി അന്ന് വരെ മദ്യപിക്കാത്ത ഞാൻ മൂക്കറ്റം കുടിച്ചു കൊണ്ട് നേരെ ചെന്നു അവളുടെ വീട്ടിലേക്ക് ..
പുറത്തെ ബഹളം കേട്ട് ഉമ്മറത്തെ ലൈറ്റുകളെല്ലാം തെളിഞ്ഞിരുന്നു പക്ഷേ ആരും പുറത്തു വന്നില്ല ..
സമയമെന്തായെന്നോ , എന്തെല്ലാമാണ് വിളിച്ചു പറഞ്ഞെതെന്നോ ഒരോർമയും ഇല്ല…സാക്ഷികളായി തെരുവുനായ്ക്കൾ മാത്രം ഓരിയിട്ടു കൊണ്ടിരുന്നു .
Superb!!!
❤?
ഉഫ്…. മനസ്സിൽ കൊണ്ടു???