എന്റെ ….എന്റേത് മാത്രേം 43

അഴിച്ചിട്ട നീണ്ടു ചുരുണ്ട മുടിയിഴകൾ അവളെ ഒന്നു കൂടി സുന്ദരിയാക്കിയിട്ടുണ്ട് …
പക്ഷേ ഞാനെന്ന കാമുകന് ഇവൾ എന്റേത് മാത്രമെന്ന അസൂയയാണ് .
അവളുടെ മൂക്കിൻത്തുമ്പിലേക്ക് അരിശം കുങ്കുമരാശിയോടെ ഇരച്ചു കയറുന്നത് കാണാൻ വേണ്ടിയാണത് പറഞ്ഞത് ..പക്ഷേ ഇന്ന് കക്ഷി വേറെന്തോ ചിന്തയിലാണ് …

“രാവിലെ ഉണങ്ങിയില്ലാരുന്നു മുടി അതാ അങ്ങനെയിട്ടേ”

അലസമായി അവളുത്തരം തന്നപ്പോൾ ഞാനുമൊന്നും മിണ്ടിയില്ല

ദേവസ്വം വക കോളേജായതുകൊണ്ട് കഴിയുന്ന ദിവസത്തിലെല്ലാം ആള് അമ്പലത്തിൽ കയറി തൊഴുതിട്ടേ ക്‌ളാസിൽ കയറുള്ളൂ ..

” അതേ ഞാൻ പോയിവന്നിട്ട് തുണിയും സ്വർണവും എടുക്കാം കേട്ടോ . ഞാൻ നിന്റെ അച്ഛനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് , നിന്നോട് നേരിട്ട് പറയാം ന്നു കരുതി അതാ വരാൻ പറഞ്ഞേ….ഇനി ന്റെ കുട്ടി സ്റ്റാൻഡ് വിട്ടോ”

അവൾക്കറിയാമായിരുന്നു എനിക്കൊരു മൂന്നു ദിവസത്തെ ട്രെയ്നിങ് ഉണ്ട് ചെന്നൈയിൽ .

അൽപനേരം കൂടി അവളോടൊത്തിരുന്ന നിമിഷങ്ങൾ നേരം പോയതറിഞ്ഞില്ല …

തലയൊന്നാട്ടി കണ്ണുകളിൽ സ്നേഹം നിറച്ചവൾ യാത്ര പറയുമ്പോൾ കണ്ടു കയ്യിൽ പിടിച്ചിരിക്കുന്ന കല്യാണക്കുറി …ജിതേഷ് വെഡ്സ് ശ്രീദേവി…

അവളെ പറഞ്ഞു വിട്ട് ഞാനും മടങ്ങി , കടന്നുവരാൻ പോകുന്ന മണിക്കൂറുകളിൽ രണ്ടാളുടെയും ജീവിതം തന്നെ മാറ്റി മറിക്കാനുള്ള വഴിത്തിരിവുമായി വിധി കാത്തിരിക്കുന്നതറിയാതെ ..

പിറ്റേന്ന് കോളേജിൽ പോയ അവളെ ഓഫിസിൽ നിന്നും ഓടിയിറങ്ങി കാണാൻ പോയത് നെഞ്ചിടിപ്പോടെയാണ് …
ചെവിയിലപ്പോഴും ശ്രീക്കുട്ടന്റെ നിലവിളി മുഴങ്ങുന്നുണ്ടായിരുന്നു …
പറഞ്ഞു മുഴുവനാക്കാതെ കരഞ്ഞു കൊണ്ടാണ് അവൻ ഫോൺ കട്ടാക്കിയത് …

മണിക്കുട്ടിയുടെ കൂട്ടുകാരിക്കായി അവളുടെ നിരാശാകാമുകൻ ഒരുക്കിയെറിഞ്ഞ ആസിഡ് ബൾബ് ലക്‌ഷ്യം തെറ്റി മണിക്കുട്ടിയുടെ മുഖത്തും തലയിലുമായാണ് വന്നു വീണത്….

മാസങ്ങളോളം പിന്നെ ഹോസ്പിറ്റലും മരുന്നുകളും…

3 Comments

  1. Superb!!!

  2. ഉഫ്…. മനസ്സിൽ കൊണ്ടു???

Comments are closed.