എത്രെയൊക്കെ ദേക്ഷ്യം കാണിച്ചാലും പ്രാണനാണിവൾ..
ഈ സുന്ദരിപെണ്ണില്ലാതെ ഒരു നിമിഷം ജീവിക്കാനാവില്ല ..
എന്റടുത്തു മാത്രേ ഈ കുറുമ്പുള്ളു, മറ്റുള്ളവരുടെ മുൻപിൽ എത്രെ പക്വതയോടെയാണ് അവൾ പെരുമാറുന്നതെന്ന് എനിക്കത്ഭുതം തോന്നിയിട്ടുണ്ട് ..
” വന്നോ!!! നല്ലയാളാ എന്തോരം നേരായി ഞാനിവിടെ ഇരിക്കണു …ന്റെ വേരിറങ്ങിയിട്ടുണ്ടാവും…. വായിച്ച ബുക്കന്നെ വീണ്ടും വീണ്ടും വായിച്ചിട്ട് ”
ഹാവു സമാധാനമായി അരിശത്തിലല്ല പരിഭവമേ ആയുള്ളൂ ..ഞാനൊന്നു ചിരിച്ചു ആശ്വാസത്തോടെ
“എന്തേ കാണണം ന്നു പറഞ്ഞത് ശ്രീക്കുട്ടൻ അറിഞ്ഞാ വഴക്ക് പറയും ഇനി സ്വർണ്ണമെടുക്കാൻ പോകുമ്പോൾ കണ്ടാ മതീന്നാ അവന്റെ ഓർഡർ ”
കണ്ടിട്ട് ഒരു പത്തുദിവസമെങ്കിലും ആയിട്ടുണ്ട് , ഫോൺ വിളി എപ്പോഴുമുണ്ടെങ്കിലും കാണാതിരിക്കാൻ പറ്റുന്നില്ല…അതിപ്പോ പറഞ്ഞാ അവളെന്നെ കളിയാക്കും….ജാഡക്കാരി !!
ഞാനൊരു മാത്ര നിശബ്ദനായി.പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്കാണോ പൈങ്കിളി പ്രേമമെന്ന് .
മണിക്കുട്ടിയെ കാണുന്നതിനും മുൻപും എത്രെയോ തവണ ഇവിടെ വന്നിരിക്കുന്നു ..
അന്നും ഈ വസന്തവും നിറയെ പൂത്ത വാകയും മന്ദാരപൂക്കളുമുണ്ടായിരുന്നു ….
അന്നൊന്നും ചിത്രശലഭങ്ങൾ ഇത്രേ ഭംഗിയിൽ പറന്നിട്ടില്ല …., പക്ഷേ ഇപ്പോൾ , ഈ പെണ്ണ് കൂടെയുള്ളപ്പോൾ കാണുന്നതെന്തിനും ഒരു വല്ലാത്ത വശ്യതയാണ് .
“കാര്യായിട്ട് ഒന്നൂല്ല്യാ …ന്നാലും ഒരു കുഞ്ഞു കാര്യം .വാ നമുക്ക് നടക്കാം ”
പതിയെ നടക്കുന്നതിനിടയിൽ എന്റെ നോട്ടം അവളിലെത്തി , ഒരു കുഞ്ഞുപൊട്ടും ചന്ദനക്കുറിയുമല്ലാതെ ഒരലങ്കാരവും ആ മുഖത്തില്ല എങ്കിലും എന്തൊരു ഐശ്വര്യമാണെന്റെ പെണ്ണിന് …
” മുടി ഒന്നൊതുക്കി കെട്ടി വച്ചൂടെ നിനക്ക് , കോളേജിൽ വരുമ്പോഴെങ്കിലും ….തെയ്യത്തിന് അഴിച്ചിട്ട പോലെ”
Superb!!!
❤?
ഉഫ്…. മനസ്സിൽ കൊണ്ടു???