എന്നിലെ രാഷ്ട്രീയം ? മനോരോഗി 59

 

കളക്ടർ ആവുന്നത് പോലെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ ഉണ്ടായിവരണം… പക്ഷേ അതൊക്കെ ഒരുപക്ഷെ എന്റെ സ്വാർത്ഥചിന്തയായിരിക്കും… എന്തിരുന്നാലും മിനിമം ഡിഗ്രി പാസ്സ് ആയ ആൾക്കാർക്ക് മാത്രമേ,തന്റെ പേരിൽ പോലീസ് കേസുകൾ ഇല്ല എന്ന രേഖകൾ ഉള്ളവർക്ക് മാത്രമേ ഇലക്ഷനിലൊക്കെ മത്സരിക്കാൻ പറ്റു എന്നുള്ള നിയമമെങ്കിലും വരണം…

 

 

ഏത് കൊമ്പത്തെ രാഷ്ട്രീയക്കാരനായാലും അവനെ ജനങ്ങൾ ആദരവോടെ നോക്കികാണുകയല്ല… മറിച്ച് ആ രാഷ്ട്രീയപ്രവർത്തകൻ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രി… അവരെന്നും ജനങ്ങളുടെ സേവകർ മാത്രമായിരിക്കണം…

 

 

ഗവണ്മെന്റ് ഉദ്യോഗസ്ഥരെ സാധാരണ ഗവണ്മെന്റ് സെർവെൻറ്സ് എന്നല്ലേ പറയാറ്… ആ സെർവെൻറ്സ് തന്നെയല്ലേ ഈ രാഷ്ട്രീയം പറയുന്ന അല്ലെങ്കിൽ ഈ നാട് മുടിപ്പിക്കുന്ന മന്ത്രിമാർ?

 

 

 

ഞാൻ പറഞ്ഞ് വന്നത് മറ്റൊന്നുമല്ല…

 

പാർട്ടി ആണ് എല്ലാമെന്ന് കരുതുന്നവരോട് :  നിങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ചോരക്കളി കൊണ്ടാവരുത്, നിങ്ങൾ മരിക്കുന്നെങ്കിൽ അതേതൊരു പാർട്ടിക്ക് വേണ്ടിയുമാകരുത്.

 

 

ഇത് പറയുമ്പോ എന്റെ പാർട്ടി ഏതാണെന്നു ആലോചിക്കുന്നവരോട് പറയാം… ഞാൻ ഒരു പാർട്ടിയുടെയും ആളല്ല… ആയിരുന്നു… ഇപ്പോ ബുദ്ധി വന്നു.. അതോണ്ട് ഇറങ്ങി.

 

ഇത് എന്റെ ചിന്താഗതിയാണ്.. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയാം… പക്ഷേ എതിർക്കാൻ വന്നേക്കരുത്..

 

NB:  അപേക്ഷയല്ല.. താക്കീതാണ് ?

 

മനോരോഗി?

 

 

Updated: April 14, 2022 — 6:06 pm

37 Comments

  1. എത്ര നന്നായി പറഞ്ഞിരിക്കുന്നു, എനിക്ക് ഇതൊക്കെ ലോകത്തോട് പറയണം എന്നുണ്ട്, but പേടിയാണ് ഞാൻ പടം ആകും ഇനുള്ള പേടി.

    കേരള 100% educated state ആണ് but 50% പോലും വിവരും ഉള്ളവർ ഇല്ല

    1. മനോരോഗി

      നമ്മുടെ ആ പേടിയാണ് ബ്രോ അവര് മുതലെടുക്കുന്നെ… ഞാൻ തുറന്ന് പറഞ്ഞു.. സൊ ഇപ്പോ ഞാനൊരു പാർട്ടിയുടെയും ആളല്ല… അത്പോലെ എല്ലാരും വിചാരിച്ചാൽ ഈ മലരന്മാർക്ക് ഒന്നും ചെയ്യാമ്പറ്റൂലാ

  2. Money
    Power
    Women
    Drugs

    Joker nte thought aarnnh ഇപ്പം party ക്കാരുടെ thought ആയിക്ക്.

    1. മനോരോഗി

      ?crct

  3. ഇവിടെ ഏതു പാർട്ടി ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പക്ഷെ താങ്കൾ ജോയിൻ ചെയ്ത പാർട്ടിയുടെ സ്വഭാവം അതാവാം.
    ആരുമായും ഒരു ഡിസ്റ്റൻസ് ഉണ്ടാവുന്നതാവും നല്ലതു. എല്ലാവരും നല്ലവരാണ് – എന്നാൽ അത്ര നല്ലവർ അല്ല എന്നു വിചാരിച്ചോളുക.
    മാക്സിമം വ്യക്തിപരമായ അവരുടെ ഒരു ഹെൽപും ചോദികാത്തിരിക്കുക. നമ്മൾ അവരെ നമ്മുടെ പേർസണൽ ആവശ്യങ്ങൾക്കായി ഉപയോഗിയ്ക്കുമ്പോഴാണ് അവരുടെ അടുത്ത് വിധേയത്വം ഉണ്ടാകുന്നത്.

    1. മനോരോഗി

      പക്ഷേ അവർ അങ്ങനെ വരുത്തിത്തീർത്തതാണെങ്കിൽ? ?

    2. സന്തോഷേട്ടന്റെ ഉള്ളിൽ ഉള്ള വിപ്ലവ സിംഹം സട കുടഞ്ഞു എണീറ്റല്ല്

  4. All is well

    1. മനോരോഗി

      അണ്ണാ ?

  5. Politics interest ഇല്ലെങ്കിലും നീ എഴുതിയതോണ്ട് വായിച്ചു, സംഭവം നന്നായിട്ടുണ്ട്❤️
    ഒരു doubt, നിന്നെ പാർട്ടിയിലോട്ട് കൊണ്ടുവന്ന പുള്ളി ഇപ്പോൾ എന്ത് ചെയ്യുന്നു(position in party)?❔

    1. മനോരോഗി

      Still, അയാൾ പാർട്ടിയിൽ വർക്ക്‌ ചെയ്യുന്നുണ്ട്

  6. Njn psc list undayirunnu but no use.Ippo psc yode ulla viswasam poyi
    Yethara kashtapette padichalum
    Joli kittillaa…karanon പിൻവാതിൽ പിൻവാതിൽ നിയമം
    Njn ippo entta aniyamarodum aniyathimarodum +2 kazhijal udan valla European countries il poyi padikan parayum .evide ninnal joli kittilla rekshapedanum ponillaa…

    1. മനോരോഗി

      ഉറപ്പല്ലേ… ഇവിടെ പൈസ ഉണ്ടോ നി എല്ലാം ആയിതീരും… പൈസ ഇല്ലാത്ത നമ്മൾ മാനം നോക്കി മലർന്ന് കെടന്ന് തുപ്പുന്ന പോലെ ആവും

  7. മണവാളൻ

    മനോരോഗി ? proud of you മുത്തേ ?.

    പറയണ്ട കര്യങ്ങൾ , അത് പറയണ്ട സമയത്ത് , പറയണ്ട രീതിയിൽ നീ പറഞ്ഞു.

    //കളക്ടർ ആവുന്നത് പോലെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒക്കെ ഉണ്ടായിവരണം… പക്ഷേ അതൊക്കെ ഒരുപക്ഷെ എന്റെ സ്വാർത്ഥചിന്തയായിരിക്കും…//

    ഇത് നിൻ്റെ മാത്രം സ്വാർത്ഥ ചിന്താഗതി അല്ല , അങ്ങനെ ഒരു സിസ്റ്റം വരണം. അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്ത മന്ത്രിമാർ ഉള്ള രാജ്യം ആണ് നമ്മുടേത്.

    ഞാനും കൊറേ പാർട്ടി കളിച്ച് നടന്നിട്ടുള്ളതണ്, പിന്നെ വകതിരിവ് വന്നപ്പോൾ അതങ്ങ് നിർത്തി.

    ഈ രാഷ്ട്രീയകാർക്ക് വേണ്ടത് അവരുടേതായ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ വേണ്ടി പാവപ്പെട്ടവരെ ബലിയാടാക്കി അവർ രക്ഷപ്പെടുക , മരിച്ചു പോടവൻ്റെ പേരിൽ ഒരു ദിവസം ഹർത്താലും അക്രമവും.

    കുറച്ച് മാസങ്ങൾക്ക് മുമ്പ് എൻ്റെ നാട്ടിൽ ആണ് രണ്ടു വ്യത്യസ്ത പാർട്ടികളിലെ സംസ്ഥാന നേതാക്കളെ അവരുടെ തന്നെ പാർട്ടിക്കാർ പരസ്പരം ഇല്ലാതാക്കിയത്. എന്തിന്? ആർക്ക് നഷ്ടം?.
    മരിച്ചവൻ്റെ കുടുംബത്തിന്… പാർട്ടിയിൽ ഓരാൾ പോയാൽ മറ്റൊരാൾ അതാണ് അവരുടെ ലൈൻ…

    //പാർട്ടി ആണ് എല്ലാമെന്ന് കരുതുന്നവരോട് : നിങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ചോരക്കളി കൊണ്ടാവരുത്, നിങ്ങൾ മരിക്കുന്നെങ്കിൽ അതേതൊരു പാർട്ടിക്ക് വേണ്ടിയുമാകരുത്.// ?

    ” തെറ്റുണ്ടെങ്കിൽ പറയാം എതിർക്കാൻ വന്നേക്കരുത് ” ?

    സ്നേഹത്തോടെ
    മണവാളൻ ❣️

    1. മനോരോഗി

      എനിക്ക് പറയാനല്ലേ കഴിയു.. ഇത് വായിച്ചിട്ട് ആരേലും മാറിചിന്തിച്ചാൽ നല്ലത്… ആർക്ക് നല്ലത്.. അയാൾക്ക് നല്ലത്.

  8. ഒരു 7 വർഷങ്ങൾക്ക് മുന്നേ എൻ്റെ വീടിൻ്റെ അടുത്ത് ഒരു രാഷ്ട്രീയ കൊലപാതകം നടന്നു രാഷ്ട്രീയ കൊലപാതകം എന്ന് പറയാൻ പറ്റില്ലഎങ്കിലും നേതാക്കൾ അത് ഒരു രാഷ്ട്രീയ കൊലപാതകം ആയി ചിത്രീകരിച്ചു .ഒരു കല്യാണ വീട്ടിൽ നടന്ന ചെറിയ ഒരു വാക്ക് തർക്കം ആണ് ആ കൊലപാതകത്തിലേക്ക് നയിച്ചത് .തുടർന്ന് ഒളിവിൽ പോയ പ്രതികൾ ഒരാഴ്ചയ്ക്ക് ശേഷം ആണ് തിരിച്ച് വരുന്നത് അന്ന് തന്നെ ഒന്നാം പ്രതിയെ കൊന്നു.തെറ്റ് ചെയ്തതല്ലേ പോട്ടെ എന്ന് വെക്കാം, പക്ഷേ അതിന് ശേഷം പ്രതികളുടെയും കൂട്ട് പ്രത്തികളുടെയും അടക്കം 75 വീടുകൾക്ക് തീ വച്ചു വാഹനങ്ങൾ നശിപ്പിച്ചു. അന്ന് നാട് വിട്ടു പോയ പലരും ഇന്നും തിരിച്ച് വന്നിട്ടില്ല.ഒരു വർഗ്ഗീയ പ്രശ്നം ആവാതെ ഇരിക്കാൻ വളരെ കുറച്ച് media attention ആണ് ഇതിനു ലഭിച്ചത്. ഇത്ര ഒക്കെ ചെയ്തിട്ടും അവർ എന്ത് നേടി .രാഷ്ട്രീയം അത് മനുഷ്യനെ മയക്കുന്ന ഒരു കറുപ്പാണ്

    1. മനോരോഗി

      അതേ… രാഷ്ട്രീയത്തിന്റെ പരിണിതഫലം എന്ന് പറേണത് ഒന്നുകിൽ പെടുമരണം.. അല്ലെങ്കിൽ സുഗിച്ചു ജീവിക്കാം.. പക്ഷേ അൽപയുസ്സ്സായി പോവും ?

  9. Ne paranjath shariyane….. Paaartiyalla valuthu jananglaanu, ne engane enkilum secure aaganam

    1. മനോരോഗി

      ഞാൻ ഇപ്പോ almost secure ആണ് ഡാ… And ഇനി ആ പഴയ ചെക്കനല്ല എന്ന് തെളിയിക്കണം..

  10. വായിച്ചിട്ട് വരാം?

    1. മനോരോഗി

      ഓക്കേഡാ

  11. ഈ അടുത്ത് ഒരു writeup വന്നിരുന്നു.. കേരളം കുറച്ചു കഴിയുമ്പോൾ വയസൻമാരുടെ ഒരു കോളനി മാത്രം ആകും എന്ന്..

    ഒരു മാതിരി വിവരം ഉള്ള പിള്ളേരൊക്കെ നാട് വിടുകയാണ്..

    കാരണം അവർക്ക് മനസ്സിലായിക്കഴിഞ്ഞു ഇവിടെ നിന്നിട്ട് കാര്യം ഇല്ല എന്ന്..

    രാഷ്ട്രീയക്കാർക്കും അത് മനസിലായിക്കഴിഞ്ഞു എന്നാ തോന്നുന്നത്..

    അവരും ഇപ്പോൾ നെട്ടോട്ടം ഓടുകയാണ്..

    എല്ലാം അവസാനിക്കും മുൻപ് മാക്സിമം അടിച്ചെടുക്കാൻ.. ???

    1. മനോരോഗി

      അതേ… എല്ലാം ആർത്തിപണ്ടാരങ്ങൾ ആണ് ?

  12. പാർട്ടി ഒരു ഡ്രഗ്ഗും പാർട്ടി നേതാക്കൾ ഡീലെഴ്സുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്….
    കൊച്ചു പ്രായത്തിൽ പലരുടെയും വാക്ക് കേട്ട് ഒരു കൗതുകത്തിൽ ഏതെങ്കിലും പാർട്ടിക്ക് തലവെക്കും അത് പതിയെ ഒരു ലഹരി പോലെ നമ്മിൽ പടരും പക്ഷെ അത് വേണ്ടെന്ന് വക്കുമ്പോഴാണ് മനസ്സിലാവുക
    പറിച്ചു മാറ്റാനാവത്ത അത്ര ആഴത്തിൽ അത് വേര് പിടിച്ചു കഴിഞ്ഞു വെന്ന്…
    ഇനി വേരറുത്താലും കുറച്ച് കഴിവുള്ളവരാണെങ്കിൽ നേക്കന്മാർ നമ്മളെ പ്രലോഭിപ്പിക്കും അപേക്ഷിക്കും അഞ്ജപിക്കും
    ഭീഷണിപെടുത്തും…. ലഹരിയിൽ നിന്നുള്ള മോചനം പോലെ രാഷ്ട്രീയത്തിൽ നിന്നും ഒരു മോചനം വലിയ പാടാണ്
    ഞാൻ ഒരു പാർട്ടി പ്രവർത്തകനായിരുന്നു…
    ഇപ്പോഴല്ല

    1. മനോരോഗി

      ലഹരി ഒക്കെ എത്രയോ ബേധമാടാ… ഇത് മനസിലെ കറയാണ്… അങ്ങനെ ഇങ്ങനെയൊന്നും തുടച്മാറ്റപ്പെടില്ല.. നാനും ഇപ്പോ ഒരു പാർട്ടിയുടെയും അണിയല്ല

  13. Amitha Rashtriyam kondu kutthupala edythe smsthanam kerala.Nammude yuvakkalukku Nri allengil Nrk( non resident keralates) akana yogam(nala jolikku vendi)

    1. മനോരോഗി

      കുത്തുപാള അല്ലടോ.. ഒരുപാട് കുടുംബങ്ങളുടെ കണ്ണീർ വീഴ്ത്തി എന്ന് വേണം പറയാൻ

      1. Ippolum nammude yuvakkal Jolikku vendi keralathinu purathekku pokkunnu. Shane udesichadhu

  14. Nalla ashayam.pakshae nammudae Nadu inganae anu.ath maroola muthae.illel njanokkae nattil thannae ninnaene.3vattom PSC listil vannathanu.pinnae onnum arinjattilla.case koduthu nokki.theerumanam akanjappo saudiyilek ponnu.

    1. മനോരോഗി

      കേസ് കൊടുത്തിട്ട് കാര്യമില്ലടാ… എന്റെ ഫ്രണ്ട് ഒരുത്തൻ ഇന്ന് വരും നാളെ വരും ന്ന് കാത്തിരുന്നു.. ഇപ്പോ അവൻ ഒരു ടെക്സ്റ്റൈൽ നടത്തുവാ

    1. മനോരോഗി

      ആഹാ ?

    2. എനിക്ക് first വേണം…

      1. ഒന്ന് ഉള്ളത് ഞാൻ എടുത്ത് പോയി ഇനി തിരിച്ച് തരാൻ പറ്റത്തില്ല?

  15. Presentation ??

    1. മനോരോഗി

      തേങ്ക്സ് ?❤️

Comments are closed.