എനിക്കായ് പിറന്നവൾ – Last Part 31

അവൾ ഒന്നും മിണ്ടാതെ എന്റെ കൈ തട്ടിമാറ്റിയിട്ട് പോയി.

പാലക്കാട്‌ എത്തി ജോലിക്ക് കേറി എങ്കിലും എന്റെ മനസ്സിൽ അവൾ ആയിരുന്നു. അങ്ങനെ അവളെയും ഓർത്ത് ഇരുന്നപ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്.

“ഹലോ ആരാ ”

“വിനുവേട്ടാ ഞാൻ അച്ചുവാ ”
അതുകേട്ടപ്പോൾ ഉള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.
ആയിരം ലഡ്ഡു ഒരുമിച്ചു പൊട്ടിയത് പോലെ ആയിരുന്നു.
എങ്കിലും ഗൗരവം വിടാതെ ഞാൻ ചോദിച്ചു.

“മം എന്താ ”

“എന്റെ എക്സാം കഴിഞ്ഞു ”

” മം അതിനു ”

” ചേട്ടൻ എന്നാ വീട്ടുകാരെയും കൂട്ടി വീട്ടിലേക് വരുന്നത് ”

എന്റെ ഉള്ളിൽ അപ്പോൾ ലഡ്ഡുവിന്റെ ഒരു സ്ഫോടനം തന്നെ നടന്നു. എങ്കിലും എന്നെ വിഷമിപ്പിച്ച അവളെ ഒന്ന് കരയിക്കാൻ വേണ്ടി ഞാൻ ഒന്നും മിണ്ടാതെ കാൾ കട്ട്‌ ചെയ്തു.

അതിന്റെ വാശിക്ക് ഇന്നും അവളും പിള്ളേരും എനിക്കിട്ടു തരുന്നുണ്ട്.
അവസാനിച്ചു

2 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  2. That last line made this story perfect!!

Comments are closed.