എനിക്കായ് പിറന്നവൾ – Last Part 32

അവൾ ഒന്നും മിണ്ടിയില്ല.

“നിന്റെ പഠിത്തം കഴിഞ്ഞിട്ട് ഞാൻ എന്റെ വീട്ടുകാരെയും കൊണ്ട് നിന്റെ വീട്ടിലേക് വന്നോട്ടെ നിന്നെ കൂട്ടിക്കൊണ്ട് പോരാൻ ”

അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.

“നിന്റെ മറുപടി എന്താണെങ്കിലും എന്നെ അറിയിക്കു. ഉടനെ വേണം എന്നില്ല. എന്നെ വിളിച്ചാൽ മതി. ”

ഞാൻ എന്റെ നമ്പർ എഴുതി അവൾക് കൊടുത്തിട്ടു തിരികെ പോയി.

ജോലിക്ക് കേറിയിട്ടു ഒരു മാസം കഴിയാറായി. നാളെ ഞാൻ നാട്ടിൽ പോകുവാണ്.
അന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ടതിനു ശേഷം അച്ചുവിനെ കുറിച്ച് ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. ഒരിക്കൽ പോലും അവൾ എന്നെ വിളിച്ചതുമില്ല.

നാട്ടിൽ എത്തിയ ഉടനെ ഞാൻ അവൾ വരാറുള്ള ബസ് സ്റ്റോപ്പിലേക്ക് പോയി. പക്ഷേ അന്ന് അവളെ കണ്ടില്ല.

അടുത്ത ദിവസവും അവളെ കാണാൻ കഴിഞ്ഞില്ല. തിരികെ വീട്ടിലേക് പോകാൻ നിന്നപ്പോൾ അന്ന് കണ്ട അച്ചുവിന്റെ കൂട്ടുകാരിയെ കണ്ടു.

“അതെ അച്ചുവിനെ രണ്ട് ദിവസായി കാണുന്നില്ലല്ലോ ”

“ചേട്ടൻ അറിഞ്ഞില്ലേ അവൾ വീട് മാറി പോയി ”

“സ്കൂളിലും വരുന്നില്ലേ ഇപ്പോൾ ??”

“നമുക്ക് എക്സാം ആണ് ഇപ്പോൾ നാളെയാണ് ലാസ്റ്റ് എക്സാം. നാളെ അവൾ വരും ”

നാളെയാണ് എനിക്ക് തിരികെ പാലക്കാട്‌ പോകേണ്ടത്. പോകുന്നതിനു മുന്നേ എനിക്കു അവളെ കണ്ടു സംസാരിക്കണം.

അടുത്ത ദിവസം ഞാൻ അവളെ കാണാൻ സ്കൂളിന്റെ ഫ്രണ്ടിൽ കാത്തു നിന്നു.
എന്നെ കണ്ടിട്ടും അവൾ കാണാത്ത പോലെ പോയി.
ഞാൻ പുറകെ പോയി അവളെ പിടിച്ചു നിർത്തി.

“അച്ചു എന്താ എന്നെ കണ്ടില്ലായിരുന്നോ ?? നീ എന്തിനാ ഒഴിഞ്ഞു മാറുന്നത്. ഞാൻ ഇന്ന് തിരികെ പോകുവാ അതിനു മുന്നേ നീ ഒരു മറുപടി തരണം ”

2 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  2. That last line made this story perfect!!

Comments are closed.