“രാവിലെ അച്ഛൻ ആണ് സ്കൂളിൽ കൊണ്ട് ആക്കിയത്. ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. അത് കഴിയാൻ ലേറ്റ് ആയി. ഇപ്പോ വന്നില്ല എങ്കിൽ ഈ ബസും കിട്ടില്ലായിരുന്നു. ”
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
“ചേട്ടനെന്താ ജോലി ?”
“ജോലി ഒന്നും ആയിട്ടില്ല. ജോലി നോക്കുവാ ”
പിന്നെയും എന്തൊക്കെയോ അവൾ വാ തോരാതെ പറഞ്ഞു.
അവളുടെ സംസാരത്തിനിടയിൽ എന്റെ സ്ഥലം എത്തിയത് ഞാൻ അറിഞ്ഞില്ല.
“അതെ ചേട്ടന്റെ സ്റ്റോപ്പ് കഴിഞ്ഞു “.
അവൾ പറഞ്ഞപോഴാണ് ഞാൻ അറിയുന്നത്. ഞാൻ അവളോട് കള്ളം പറഞ്ഞു ” എനിക്ക് അടുത്ത സ്റ്റോപ്പിൽ ആണ് ഇറങ്ങേണ്ടതു ഒരു കൂട്ടുകാരനെ കാണാൻ പോകണം ”
അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ അവളോട് ബൈ പറഞ്ഞു ഞാനിറങ്ങി തിരിഞ്ഞു നടന്നു എന്റെ സ്റ്റോപ്പിലേക്ക്.
പിന്നെയുളള ദിവസങ്ങളിൽ നമ്മുടെ ബസിലെ കൂടിക്കാഴച്ച പതിവായി. എന്ന് കണ്ടാലും അവൾക് എന്നോട് പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടാവും. സ്കൂളിലെ കാര്യങ്ങൾ.. വീട്ടിലെ കാര്യങ്ങൾ… അങ്ങനെ എല്ലാം അവൾ എന്നോട് പറയാൻ തുടങ്ങി.
ഒരു ദിവസം ഇന്റർവ്യൂന്റെ ആവശ്യത്തിന് വേണ്ടി പാലക്കാട് വരെ പോയതിനാൽ അവളെ കാണാൻ കഴിഞ്ഞില്ല.
പെട്ടെന്നുളള തീരുമാനം ആയതിനാൽ അവളെ അറിയിക്കാനും പറ്റിയില്ല .
മൂന്നു ദിവസം കഴിഞ്ഞാണ് ഞാൻ നാട്ടിൽ എത്തിയത്. ക്ഷീണം കാരണം രാവിലെ ഫുൾ ഉറങ്ങി.
വൈകുന്നേരം ഉണർന്ന ഉടനെ ഞാൻ അവളുടെ സ്കൂളിന്റെ അവിടെ ഉള്ള ബസ് സ്റ്റോപ്പിലേക്ക് പോയി
നേരം വൈകിയതിനാൽ അവൾ പോയി കാണും എന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ആ സ്റ്റോപ്പിൽ ഉണ്ടായിരുന്നു.
“അച്ചു ”
എന്നെ കണ്ടതും അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി………..
തുടരും…….
അശ്വതി അച്ചു. കേൾക്കുമ്പോഴേ ഒരു ഫേക്ക് മണം.