തിരിച്ചു പോരുമ്പോഴും മനസില്‍ കെെകൂപ്പി പുഞ്ചിരിച്ച ആ മാലാഖയുടെ മുഖമായിരുന്നു…
പൂക്കളുടെ മഹാറാണിയായ ഊട്ടിയുടെ മകളായ് ജനിച്ചിട്ടും ആ വര്‍ണ്ണസുരഭിലത ആസ്വദിയ്ക്കാന്‍ കഴിയാത്തൊരു പാവം രാജകുമാരി….
ഞാനൊന്നു കൂടി ആഴത്തില്‍ ചിന്തിച്ചു…
അല്ലെങ്കിലും കണ്ണുള്ള ഞാനെന്താണിവിടെ ആസ്വദിച്ചത്..
കൂട്ടുകാരാരൊക്കെയോ നിര്‍ബന്ധിച്ചു..
ആരുടെയൊക്കെയോ കൂടെപ്പോന്നു …
ഒരു പാട് കറങ്ങിത്തിരിഞ്ഞു …
അതിനപ്പുറം എന്തിലെങ്കിലും സൂഷ്മതയുണ്ടായോ…
ഇല്ല…
സുഹൃത്തുക്കളില്‍ നിന്നും കണ്ണടച്ച് വീട്ടിലേയ്ക്കൊന്നു മനസ് പായിച്ചപ്പോള്‍ അവിടം ആയിരമായിരം പൂക്കള്‍ക്കും മഞ്ഞുമലകള്‍ക്കുമിടയില്‍ കുട്ടികളും കുടുംബവും പരിലസിയ്ക്കുന്നു..
വീടൊരു വൃന്ദവാനമാക്കാന്‍ ഇനിയെന്റെ സാന്നിധ്യം കൂടി മതിയല്ലോ…
ഹൃദയമറിഞ്ഞ സാന്നിധ്യം..
പിന്നെയെന്തു തിരഞ്ഞാലാണ് എനിയ്ക്കിവിടെ കാണാനാവുക? നുകരാനാവുക? ആസ്വദിയ്ക്കാനാവുക?…
അതുപോലെത്തന്നെ ശിവമയിയും അവളുടെ സന്തുഷ്ടകുടുംബത്തിലൂടെ എല്ലാം കാണുന്നുണ്ടാവില്ലേ …
പൂക്കള്‍, മലകള്‍, ഹിമബിന്ദുക്കള്‍ അങ്ങിനെയെല്ലാം…
ശരിയ്ക്കും അപ്പോഴായിരുന്നു വണ്ടി ഊട്ടിയിലേയ്ക്കാണ് പോകുന്നതെന്ന തിരിച്ചറിവ് എനിയ്ക്കുണ്ടായത് …
വീടെന്ന ഊട്ടിയിലേയ്ക്ക്….