വര്‍ണ്ണാഭമായ പൂക്കളുടേയും പുല്‍മേടുകളുടേയും ഇടയിലൂടെ നടന്നു നീങ്ങവെയാണ് കേരറ്റു വില്‍ക്കുന്ന സുന്ദരിയായ ആ സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്….
ഞങ്ങളുടെ മലയാളിത്തം മനസിലാക്കിയ അവള്‍ വരൂ സാര്‍ ..ഇപ്പൊ പറിച്ച ഫ്രഷ് കേരറ്റാണ് …
ഒരു കെട്ടിന് പത്തുരൂപ ..വരൂ സാര്‍…
എന്നിങ്ങനെ ദയനീയമായി വിളിച്ചു കൊണ്ടിരുന്നു ….
ഇലയടക്കമുള്ള അഞ്ച് കെട്ട് വാങ്ങി കാശ് കൊടുത്തപ്പോഴാണ് അവളുടെ സുന്ദരമായ വെള്ളാരം കണ്ണുകളില്‍ ഇതുവരെ വെളിച്ചമെത്തിയിട്ടില്ലെന്ന് മനസിലായത്…
കൂടെയുള്ളവര്‍ നീട്ടിമൂളി നടന്നു നീങ്ങിയെങ്കിലും കൃത്യതയോടെ നോട്ട് മനസിലാക്കി ചില്ലറ തിരിച്ചു തരുമ്പോള്‍ ഞാനവളുടെ പേരും നാടും ചോദിച്ചു…
ഊട്ടിയില്‍ തന്നെ സാര്‍…പേര് ശിവമയി….
ശിവമയിയുടെ കല്ല്യാണം കഴിഞ്ഞുവോ ?
കഴിഞ്ഞു സാര്‍..രണ്ടു കുട്ടികളുമുണ്ട്.
മോളഞ്ചിലും മോന്‍ മൂന്നിലും…
ഏട്ടന്റെയമ്മ അവരെ പൊന്നുപോലെ നോക്കും.
ഏട്ടന്‍ സീസണനുസരിച്ച് ഓരോ സാധനങ്ങള്‍ പറിച്ചുകൊണ്ടുവരും…
അതൊക്കെ ഞാനിവിടെയിരുന്ന് വില്‍ക്കും …
രാത്രിയാകുമ്പോള്‍ സെെക്കിളുമായി വന്നെന്നെ കൊണ്ടുപോവും….
എന്റെ മനസറിയാവുന്നതുപോലെയാണ് അവളെനിയ്ക്ക് ഒറ്റച്ചോദ്യത്തിന് ഇത്രയുമുത്തരങ്ങള്‍ ഇടതടവില്ലാതെ തന്നത് …