– അയിനുമാത്രം ഇങ്ങൾക്കിവിടെ എന്തുട്ടാ പണി ?
– അത് …
– എന്താന്ന് …..
– ഇയ്യ് പോയി ഒരു ഊണ് വാങ്ങിക്കൊണ്ട് ബരിൻ ..ഞമ്മക്ക് രണ്ടാൾക്കും അതുകൊണ്ട് കഴിക്കാം ….
– അതവിടെ നിക്കട്ടെ..ഇങ്ങളെന്താ കഞ്ഞി വെക്കാഞ്ഞേ ഇന്ന് ?
-അത് ..അരി എടുക്കാൻ നേരത്താണ് , ലുഡോ കളിയ്ക്കാൻ വിളിച്ചേ …അപ്പൊ ഓർത്തു ഇച്ചിരി നേരം കളിച്ചേച്ചു വന്നു വെക്കലോന്ന് . കളി കഴിഞ്ഞപ്പോ..ഡീൽസ് ഇല്ലേ മ്മ്‌ടെ അതിൽ…ലൈബ് ഉണ്ടെന്ന് പറഞ്ഞു ..പിന്നെ കുറച്ചു നേരം അത് കണ്ടീരുന്നു ………ന്റെ മ്മദേ അയിലെ മരംചാടിടെ വർത്താനം കേട്ടാലിണ്ടല്ല ചിരിച്ചുചിരിച്ചു ചത്തുപോകും നുമ്മ.
– മരംചാടിയാ ?
– നുമ്മക്ക് കണ്ണട ബെക്കാതെ ഇംഗ്ളീശ്
ബായിക്കാൻ കണ്ണുപുടിക്കൂല്ലന്ന് അനക്ക് അറിയില്ലേ ? ..അപ്പോ നുമ്മ
അടുത്തിരിക്കുന്നോനോട് ചോയിച്ചു ഓൾടെ പേരെന്താന്ന് ..അപ്പ ഓനാ പറഞ്ഞെ ‘മരംചാടീന്ന്’..
– കഞ്ഞി വെക്കാത്തതിന്റെ കാരണം ആണോ ഇതൊക്കെ ?
– പിന്നെ , ഇയ്യ് ഈ നട്ടുച്ചക്ക് കെട്ടിയെടുക്കുംന്ന് വിചാരിച്ചില്ല..അല്ല , ഇയ്യെന്താ ഈ അസമയത്ത് ?
– അസമയോ ? ??
– മകൻ പണിക്കു പോയി ഉമ്മ മാത്രം ഉള്ള
വീട്ടിൽ ഇങ്ങിനാണാ മ്മദേ കേറി വരണേ ?
– ഉമ്മാ അയിന് ഞാൻ എന്റെ വീട്ടിലേക്ക് അല്ലെ വന്നേ ..
– അന്റെ വീടാണെൽ എന്താ ? അനക്ക് വിളിച്ചു പറഞ്ഞിട്ട് വന്നൂടെ ?
– എന്ത്ന്ന് ?
– ഉമ്മാ , ഞമ്മളങ് ബന്നുണ്ട് ഉച്ചക്ക് ഇങ്ങളിന്ന് ചോറും കറീം ബെച്ചു ബുദ്ധിമുട്ടണ്ടാന്ന്…ഇജ്ജ്
ബരുന്നറിഞ്ഞിരുന്നേൽ നുമ്മ രണ്ടു റൌണ്ട് ബെടിയും കൂടി ബെച്ചേനേ …തൊലച്ചു !!
-ഇത് നല്ല …….
-ന്റെ തെറ്റാണുമ്മ എല്ലാം എന്റെ തെറ്റാണ്.
-നീ മനസിലാക്കിയല്ലോ മ്മദേ ..ഉമ്മാക്ക് അതുമതി ..
(ഉമ്മ ആയിപോയി ഇല്ലേ ……)
തുടരും …
Pwoli….??
Thank You
?nice anall.
Thank you
?? വായിക്കാൻ നല്ല രസം ഉണ്ട് …. ♥️♥️