-ഓൾ അന്റുമ്മയല്ലേ മ്മദേ ..ഇജ്ജ് ക്ഷേമി…പണ്ട് കിഴക്കേലെ സൈനു പച്ചക്കല്ല് വെച്ച കടുക്കൻ കണ്ടിട്ട് അന്റുമ്മാക്ക് പൂതി കേറി , ഓൾക്കും ബേണം പച്ചകല്ല് ബെച്ച കടുക്കൻ..ഇല്ലാത്ത കായുണ്ടാക്കി ഞമ്മള് ഓൾക്ക് ഒരു കടുക്കൻ ബാങ്ങിച്ച ..പക്ഷേങ്കി പച്ചക്ക് പകരം ചോല കല്ലായിപ്പോയി ..ന്റെ മ്മദേ ഓളെന്നെ അന്ന് ഒലയ്ക്കക്കാ താങ്ങീത് (ഇജ്ജ് ആരോടും പറയല്ല്..ഞമ്മക്കാ മോശംകേട് ) ..ചത്താലും മറക്കൂല്ല ഞമ്മളത് ..
-അപ്പോ രൂപ അയ്യായിരം ഉണ്ടാക്കണംല്ലേ.
-അതന്നെ.ന്തെലും ആട്ടെ ഫോൺ എങ്കിൽ ഫോൺ ..ഇല്ലേ ഓള് മയ്യത്തായി ഇങ്ങോട്ട് ബന്നാൽ എന്നെ ഇവിട ഇട്ട് ഓടിക്കും മ്മദേ ..സമാധാനമാണമ്മദേ ഞമ്മക്ക് ബലുത്.
തുടരും …
?? കൊള്ളാം … ഇടക്ക് എപ്പോഴോ ലോക്ക്ഡൗൻ ടൈമിൽ എല്ലാരും കൂടി ഇരുന്നു ലുഡോ കളിച്ചത് ഓര്മ്മ വന്നു♥️
Thank you…haha …അങ്ങിനെ ഉള്ള കുറെ ഓർമ്മകൾ എല്ലാവർക്കുമുണ്ട്…
സംഭവം കോമെഡി രൂപത്തിൽ ആണ് കാണിച്ചതെങ്കിലും എനിക്കിതിൽ നിന്നും മനസിലായ വേറൊരു കാര്യം ഉണ്ട്……
പഴഞ്ചനായത് കൊണ്ട് മനപ്പൂർവം നമ്മൾ പലർക്കും പലതും കൊടുക്കാതിരിക്കുന്നുണ്ട്…….അവർ അറിയാത്തതിനെ പറ്റി ചോദിക്കുമ്പോ ദേഷ്യം പിടിച്ചു നമ്മൾ ചിലപ്പോ ചൂടാവാറും ഉണ്ട് ല്ലേ….
നമ്മളും ഒരിക്കൽ ഇങ്ങനെ ആവും………….എന്നോർക്കുക എപ്പോഴും……
കോമെടിക്കുള്ളിലും എന്തൊക്കെയോ പറയാതെ പറയുന്നുണ്ട് ബ്രോ ഇതിൽ……….നന്നായിട്ടുണ്ട്….സത്യായിട്ടും ഇഷ്ടായി
Thank You bro.മനസ്സിൽ കണ്ടത് എത്ര കണ്ടു എഴുതാൻ പറ്റിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ല…എന്നാലും ചുമ്മാ ഒരു ശ്രമം.അത്രേയുള്ളു..പിന്നെ ഈ കൊറോണ കാലത്തു ഞാൻ കണ്ട കാഴ്ചകളിൽ കുറച്ചു ഇമാജിനേഷൻ കൂടി മിക്സ് ചെയ്തു എഴുതി നോക്കിയതാണ്..
????
thank you