ഉദയൻ ഒരു കൂസലുമില്ലാതെ സീറ്റിൽ കയറിയിരുന്നു.
എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ നിന്നു.
രവി സാർ ആരെയും ശ്രദ്ധിക്കുന്നില്ല.
ആരെയും ശ്രദ്ധിക്കാനും നോക്കാനുള്ള കഴിവ് അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.
എനിക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല.
ഞാൻ എണീറ്റ് രവി സാറിന്റെ അടുത്ത് ചെന്നു.
അയാൾ എന്നെ നോക്കിയില്ല.
: സർ.
ശബ്ദം കേട്ടപ്പോൾ അയാൾ തലയുയർത്തി എന്നെ നോക്കി. ഞാൻ അയാൾക്ക് നേരെ എന്റെ വലതു നീട്ടിപ്പിടിച്ചു.
