പ്രത്യേകിച്ചും രവി സാറിനെ കുറിച്ച്.
ഒരു ദിവസം രവി സാർ വന്നപ്പോൾ ഞങ്ങൾ കുട്ടികളെല്ലാം എഴുന്നേറ്റുനിന്ന് ബഹുമാനം കാട്ടി.
എന്നാൽ ഉദയൻ മാത്രം എഴുന്നേറ്റതും ഇല്ല ബഹുമാനിച്ചതും ഇല്ല.
ഈ കാര്യം രവി സാർ ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ ഈ വിവരം അന്നുതന്നെ സ്കൂളിലാകെ പാട്ടായി.
എങ്ങനെയോ അക്കാര്യം രവി സാറിന്റെ ചെവികളിലും എത്തി.
പിറ്റേന്ന് വന്നപ്പോൾ രവി സാർ ആദ്യം തിരക്കിയത് ഉദയനെ തന്നെയായിരുന്നു.
എന്തോ ഭാഗ്യം കൊണ്ട് അന്നവൻ ക്ലാസിൽ വന്നില്ല. അന്ന് മാത്രമല്ല ക്ലാസ്സിൽ വരാഞ്ഞത്, ആ ഒരാഴ്ച മുഴുവൻ അവൻ ക്ലാസിൽ വന്നില്ല.
ഇതിനിടെ ഞാൻ അവന്റെ വീടൊക്കെ തിരക്കിപ്പിടിച്ച് വീട്ടിൽ ചെന്നു. അവൻ ചിക്കൻപോക്സ് പിടിപെട്ട് കിടപ്പിലായിരുന്നു.
ഞാൻ അവിടെ ചെന്നപ്പോഴേ അവന്റെ അമ്മ എന്നോട് പറഞ്ഞു ഞാൻ അവന് കിടക്കുന്ന ഇടത്തോട്ട് ചെല്ലണ്ടാ എനിക്കും രോഗം വരാൻ സാധ്യതയുണ്ടെന്ന്.
അങ്ങനെ അന്ന് ഞാൻ അവനെ കാണാതെ തന്നെ തിരികെ പോരേണ്ടിവന്നു. പിറ്റേ ആഴ്ച്ച അവൻ ക്ലാസ്സിൽ വന്നപ്പോൾ മുഖത്താകെ ചിക്കൻപോക്സ് വന്നതിന്റെ പാടുകൾ ആയിരുന്നു.
എന്നും ആധികാരികമായി മാത്രം എന്നോട് സംസാരിച്ചിരുന്ന അവൻ അന്ന് എന്നോട് അൽപ്പം മയത്തിലാണ് സംസാരിച്ചത്.
ഉദയൻ: നീ വീട്ടിൽ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു.
ഞാൻ: അതെ വന്നിരുന്നല്ലോ.
ഉദയൻ : എന്തോ വല്ലാത്ത ഒരു സിറ്റുവേഷനിൽ ആയിരുന്നു ഞാൻ. എനിക്കാണെന്നുണ്ടെങ്കിൽ ചിക്കൻപോക്സ് പിടിച്ചിട്ട് എണീക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.
ഞാൻ: ഞാൻ നിന്നെ കാണാൻ വന്നപ്പോൾ ആരും എന്നെ നിന്റടുത്തേയ്ക്കു കടത്തി വിട്ടതും ഇല്ല കാണാൻ അനുവദിച്ചതുമില്ല.
പിന്നെ അന്ന് അവൻ കൂടുതൽ ഒന്നും സംസാരിച്ചില്ല.
കഞ്ചാവും മദ്യവും ഒന്നും അധികം ഉപയോഗിക്കുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാതിരുന്ന ഒരു കാലഘട്ടത്തിൽ ബീഡിയും വലിച്ച് ക്ലാസിൽ വരുന്ന ഉദയനെ ഞാൻ അത്ഭുതത്തോടെ നോക്കി. അവന്റെ ആധികാരികമല്ലാത്ത ഏതാനും വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒളിഞ്ഞു കിടന്ന വൈരാഗ്യത്തിന്റെ കണികകൾ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുകയായിരുന്നു.
അന്ന് ഉച്ചയ്ക്കുള്ള ഇടവേളയിൽ ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഉച്ചഭക്ഷണം കഴിച്ചത്. എന്തോ അന്ന് രവി സാർ അവധിയിലായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ക്ലാസിലുള്ള ഏവരും കാത്തിരുന്ന ആ ദിവസം ഒന്നും സംഭവിക്കാതെ തന്നെ കടന്നുപോയി.
അന്ന് ഉച്ച ഭക്ഷണം കഴിച്ചിട്ട് ഞങ്ങൾ വെളിയിലോട്ട് കറങ്ങാൻ പോയി. ഒരു പുതിയ സുഹൃത്ത് ബന്ധം അവിടെ ആരംഭിക്കുകയായിരുന്നു. മനസാലെ ആഗ്രഹിച്ചിരുന്നില്ലെങ്കിലും അത്തരം ഒരു സുഹൃത്ത് ബന്ധം ആ സമയത്ത് എനിക്ക് അത്യാവശ്യമായിരുന്നു.
