തകർന്നു പോയത്. താൻ ഗർഭിണിയാണെന്നുള്ള വിവരം വീട്ടുക്കാരറിഞ്ഞാലുള്ള അവസ്ഥയെ കുറിച്ച് ഓർത്ത് അവൾ ആകെ അസ്വസ്ഥയായി.
കോളജ് ഹോസ്റ്റലിലേക്ക് മടങ്ങും വഴി ഫോണെടുത്ത് സുഹൃത്തിനെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ച് വേറൊരു വഴിയുമില്ലെങ്കിൽ അയാളോടൊപ്പം ഇറങ്ങിപ്പോകണം എന്നൊക്കെ വിചാരിച്ചു നമ്പർ ഡയൽ ചെയ്തു.
ഒത്തിരി ട്രൈ ചെയ്തിട്ടും കിട്ടുന്നില്ല. ഈ നമ്പർ നിലവിലില്ല എന്ന റീ പ്ലേ മാത്രം.
പിന്നെ മുഖപുസ്തകമാകെ തിരഞ്ഞു മെസ്സഞ്ചറിലും വാട്ട്സ് അപ്പിലും..കണ്ടു മുട്ടിയ ഇടങ്ങളിലെല്ലാം..
എല്ലാം വെറുതെയായിരുന്നു.
ഫ്രണ്ട് ലിസ്റ്റ് ബ്ലോക്ക് ചെയ്ത് ഡേറ്റ കട്ട് ചെയ്ത് ഇനി എന്ത് ചെയ്യും എന്ന ചിന്തയിൽ മനം തകർന്ന് പൊട്ടിക്കരഞ്ഞ് അവൾ മെല്ലേ ബഡ്ഡിൽ കമിഴ്ന്ന് കിടന്നു..
ഹായ്.. ആ വാക്ക് ഉള്ളിൽ ഒരു പ്രകമ്പനം പോലെ അപ്പോഴും മുഴങ്ങി കേട്ടിരുന്നു.