ഈ നമ്പർ നിലവിലില്ല 12

Author : പോളി പായമ്മൽ

ഫേസ് ബുക്ക് ഒരു ഹരമായിരുന്നു അവൾക്ക് ,ഫേസ് ബുക്കിലെ സൗഹൃദങ്ങളും.

കാണാൻ അതീവ സുന്ദരിയായിരുന്നതിനാൽ ഇഷ്ടം പോലെ ഫ്രണ്ട് റിക്വസ്റ്റുകൾ വരുമായിരുന്നു. ഒറിജിനോ ഫേക്കോ എന്നൊന്നും നോക്കാതെ എല്ലാം അവൾ സ്വീകരിച്ചിരുന്നു.

ചില ഗുഡ് മോർണിങ്, ഗുഡ് നൈറ്റ് ചിത്രങ്ങൾ കൊച്ചു കൊച്ച് കവിതകൾ അവൾ എന്നും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒത്തിരി ലൈക്കുകളും കമൻറുകളും കിട്ടുമ്പോൾ അവൾ തീർത്തും സന്തോഷവതിയായിരുന്നു.

ഓൺലൈനിൽ ഇടക്കിടെ സമയം കിട്ടുമ്പോൾ അവൾ വരുമായിരുന്നു.ആരോടൊക്കെയോ ചാറ്റ് ചെയ്യുമായിരുന്നു.

ചാറ്റിങ്ങിൽ കൂടി പരിചയപ്പെട്ട ചില സുഹൃത്തുക്കളെ അവൾ നേരിട്ട് കണ്ട് സൗഹൃദം സ്ഥാപിച്ചിരുന്നു. അവരോടൊത്ത് പാർക്കുകളിലും ബീച്ചുകളിലും കറങ്ങി നടന്ന് സന്തോഷം പങ്ക് വച്ചിരുന്നു.

അവൾക്ക് എല്ലാം ഒരു ത്രില്ലായി തോന്നിയിരുന്നു. മാതാപിതാക്കളിൽ നിന്നും കിട്ടാത്ത സ്നേഹം കൂട്ടുകാരിൽ നിന്നും കിട്ടി തുടങ്ങിയപ്പോൾ അവൾ അവളെ തന്നെ മറന്നു പോയിരുന്നു. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചു പോന്നിരുന്നു.

കോളജിൽ നിന്നും ക്ലാസ്സ് കട്ട് ചെയ്ത് സുഹൃത്തുക്കളുടെ കൂടെ ഏതെങ്കിലും കഫേയിൽ പോയി സല്ലപിക്കുക പതിവായിരുന്നു. ചിലപ്പോഴൊക്കെ സിനിമ കാണാനും പോയിരുന്നു.

മുഖപുസ്തകത്തിലെ എല്ലാ സൗഹൃദങ്ങളേയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് അവളോട് ചില കൂട്ടുക്കാരികൾ പറയാറുണ്ടെങ്കിലും അത് അവൾ മുഖവിലക്കെടുക്കില്ലായിരുന്നു. എല്ലാം കാര്യങ്ങൾക്കും അവൾക്ക് അവളുടെതായ ന്യായികരണങ്ങളുണ്ടായിരുന്നു. മനസ്സിൽ ഉറപ്പിച്ചു വച്ച ചില തീരുമാനങ്ങളുണ്ടായിരുന്നു.

ഒരിക്കൽ ശാരീരികമായ അസ്വസ്ഥതയെ തുടർന്ന് ഹോസ്പിറ്റലിൽ പരിശോധന നടത്തിയപ്പോഴാണ് അവൾ മാനസ്സികമായി