കാതങ്ങൾ അകലെ, ന്യായാധിപന്റെ അടുക്കലോളം അവർ അവനെ മുതുകിൽ ഭാണ്ഡമേറ്റിയ, മുറിവേറ്റ കഴുതയെ പോലെ ആട്ടിത്തെളിച്ചു.
ഒടുവിൽ…
ന്യായാധിപന്റെ മുൻപിൽ എത്തുമ്പോൾ അവൻ മരണത്തിന്റെ വാതിൽക്കലോളം എത്തിക്കഴിഞ്ഞിരുന്നു. അവന് നിവർന്ന് നിൽക്കുവാൻ കഴിയുമായിരുന്നില്ല. പട്ടിണി പകർന്ന ബലഹീനതക്കൊപ്പം, നുറുങ്ങിയ എല്ലുകളും ക്ഷതമേറ്റ തലച്ചോറും അവന്റെ പ്രജ്ഞയെ ഒട്ടുമിക്കവാറും കെടുത്തിക്കഴിഞ്ഞിരുന്നു… ന്യായാധിപന്റെ ചോദ്യങ്ങൾക്ക് അവൻ കുഴയുന്ന നാവോടെ ഒരേ മറുപടി പറഞ്ഞു. “എനിക്ക് വിശപ്പായിരുന്നു… എനിക്കു വിശപ്പായിരുന്നു…”
അധികം താമസിയാതെ രണ്ടുകവിൾ ഛർദ്ദിച്ച് ന്യായാധിപന്റെ മുൻപിൽ അവൻ മരിച്ചു വീണു… മരിച്ചിട്ടും അടയാത്ത കണ്ണുകൾ അവന്റെ മേൽ കുറ്റമാരോപിക്കുന്ന പരിഷ്‌ക്കാരികളെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു… അവർ പറയുന്നത് പക്ഷേ അവൻ കേൾക്കുന്നുണ്ടായിയുന്നില്ല . കേട്ടാലും അവനത് മനസ്സിലാകുമായിരുന്നുമില്ല…
“നീ മോഷ്ട്ടാവാണ്… നീ കാട്ടുവാസിയാണ്… നീ കറുത്തവനാണ്… നീ മരണയോഗ്യനായ വെറുമൊരു കറുത്ത അപരിഷ്കൃത മൃഗം മാത്രമാണ്.
വളരെ നല്ലൊരു കഥ.. കഥയല്ല, ചുറ്റിനുമുള്ള വസ്തുതകളുടെ നേർക്കാഴ്ചകൾ തന്നെയാണ് ..
വായിച്ചു തീരുന്നത് വരെ ആ കഥാപാത്രത്തിന് ഒരേയൊരു മുഖമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു…
എന്നെങ്കിലും ഈ കമന്റുകൾ കാണുന്നുണ്ടെങ്കിൽ ഇനിയൊരു കഥയുമായി വരണമെന്നേ പറയാനുള്ളൂ..