ഇത്രയുമാണ് ഇല്ലിക്കലിന്റെ ഐതിഹ്യം പക്ഷെ ഇനിയുമുണ്ട് അവിടുത്തെ കഥകൾ. അതുപോലെ കുറച്ചു കാലങ്ങൾക്ക് മുൻപ് ഈ കുടുംബകാർക്കിടയിലും ആ ദേശത്തും എന്തൊക്കെയോ സംഭവങ്ങൾ നടന്നു എന്നും അറിയാമെങ്കിലും എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.”
ജിത്തു പറഞ്ഞു നിർത്തിയതും താൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ അവന് അറിയില്ല എന്ന് പറഞ്ഞത് സൈദുവിന് ചെറിയ വിഷമമായി പക്ഷെ അത് അവൻ മുഖഭാവത്തിൽ കൊണ്ട് വരാതെ ഇരിക്കാൻ അവൻ ശ്രമിച്ചു.
“അല്ല ജിത്തുവേട്ടാ അച്ഛന്റെ നാടാണ് അത് എന്നല്ലേ അച്ഛൻ പറഞ്ഞത്. അപ്പോൾ അച്ഛന്റെ വീട് ഏതാ?”
അത്രയും നേരം കഥ കേട്ടിരുന്ന കാർത്തു അവനോട് ചോദിച്ചപ്പോൾ ജിത്തുവിന്റെ മുഖം മാറി കാരണം അച്ഛൻ പറഞ്ഞ ഏക വ്യവസ്ഥയാണ് വീട്ടുമ്പേര് ആരോടും പറയാതെ ഇരിക്കുക എന്നത്. അതാണ് ഇപ്പോൾ കാർത്തു എല്ലാവരുടെയും മുൻപിൽ വച്ചു ചോദിച്ചത്.
കാർത്തുവിന് പോലും വീട്ടുമ്പേര് അറിയാത്തത് അവന്റെ വീട്ടുമ്പേര് ഒക്കെ അവന്റെ അമ്മയുടെയാണ് കൊടുത്തിരുന്നത് അവന്റെ അച്ഛന്റെ വീട്ടുമ്പേര് ആർക്കും തന്നെ അറിയില്ല.
“അത് വേറെ എന്തോ പേരാണ് കാർത്തു എനിക്ക് തന്നെ ഓർമയില്ല പിന്നെ അവിടെ ഇപ്പോൾ ആരുമില്ലല്ലോ.”
♥️♥️♥️♥️♥️
OK ?.
❣️