ഇല്ലിക്കൽ 5 [കഥാനായകൻ] 198

“ആണോ ഞാൻ വിചാരിച്ചു അവൻ വീണ്ടും എന്തെങ്കിലും കുഴിയിൽ ചാടി എന്ന്.”

അവർ സംസാരിച്ചു ഇരുന്നു എങ്കിലും സൈദുവിന് അതിയായ ആഗ്രഹംഉണ്ടായിരുന്നു എന്താണ് ഇല്ലിക്കൽ എന്ന് അറിയാൻ അതുകൊണ്ട് അവൻ ചോദിച്ചു.

“അല്ല ജിത്തു ബാക്കി പറ. അറിയാൻ കുറച്ചു ആഗ്രഹം കൂടുതലാണ് എന്ന് കൂട്ടിക്കോ.”

“ഇല്ലിക്കൽ തറവാട് പിന്നെ രാജാഭരണ കാലഘട്ടങ്ങളിലൊക്കെ ആ ദേശം തന്നെ ഭരിക്കുന്ന തമ്പുരാക്കാൻമാരായി മാറി. അവിടെ എന്ത് കാര്യത്തിനും ഇല്ലിക്കൽ തറവാട്ടുകാരുടെ അനുമതി വേണം എന്ന് വരെയായി സംഭവങ്ങൾ. എന്തൊക്കെ ആയാലും വില്ലോത് മനയിൽ ഉള്ളവരും ഇല്ലിക്കൽ തറവാട്ടുകാരും തമ്മിൽ എപ്പോഴും നല്ല അടുപ്പത്തിൽ തന്നെ ആയിരുന്നു. രണ്ടും ഒരേ കുടുംബം പോലെ ആയിരുന്നു. ഇല്ലിക്കൽ തറവാട്ടുക്കാർ ക്ഷത്രിയരായി മാറിയതുകൊണ്ട് ഇല്ലിക്കൽ ദേവി ക്ഷേത്രത്തിലെ പൂജ ചെയ്യുന്നതിൽ നിന്നും അവർ പിന്മാറി പകരം വേറെ പൂജാരികളെ കൊണ്ട് വന്നു പക്ഷെ ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളും തറവാട്ടുകാർ തന്നെയാണ് നടത്തിക്കൊണ്ടിരുന്നത്.

നാട്ടുകാർക്ക് എപ്പോഴും രണ്ടു കുടുംബക്കാരെയും എന്നും വലിയ ബഹുമാനം തന്നെ ആയിരുന്നു. അതുപോലെ ഇല്ലിക്കൽ ദേവിയും വില്ലോത് മനയിൽ പൂജിക്കുന്ന ദേവിയും ഭദ്രകാലിയുടെ ഒരേ മൂർത്തി തന്നെ ആയത് കൊണ്ട് രണ്ടു ഇടത്തും ഒരേ സമയത്ത് പൂജകൾ നടന്നിരുന്നു.

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.