ഇല്ലിക്കൽ 5 [കഥാനായകൻ] 198

“അത് എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇന്ന് പണി ഇല്ലതെ ഇരിക്കാൻ?”

“അതൊന്നും അല്ല അവരുടെ കൂടെ ജോലി ചെയ്തോ ഏതോ പയ്യൻ ഇന്നലെ രാത്രി പുഴയിലോ കുളത്തിലോ പോയി മരിച്ചു എന്ന് അതുകൊണ്ട് അവർ എല്ലാം അങ്ങോട്ട് പോവുകയാണ്.”

“ആണോ എന്നാ ഒരു കാര്യം ചെയ്യൂ കുറച്ചു കാശ് എടുത്തു അവന്മാർക്ക് കൊടുക്ക് എന്നിട്ട് പറ അവന്റെ വീട്ടുകാർക്ക് കൊടുക്കാൻ. പിന്നെ അവിടെ വായനോക്കി നിൽക്കാതെ നേരെ ഓഫീസിലേക്ക് വിട്ടോ നിന്നെ ഹരി തിരക്കുന്നുണ്ട്.”

“ഓഹ് അങ്ങനെ ആവട്ടെ ശരി സാർ.”

അനൂപ് ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചു ഇരിക്കുക ആയിരുന്നു എല്ലാവരും.

“എന്ത് പറ്റി അനുവേട്ട അവൻ വീണ്ടും പണി തന്നോ?”

മേഘ പെട്ടന്ന് കയറി ചോദിച്ചു കാരണം മുർഷിയെ പറ്റി നല്ല പോലെ അവൾക്ക് അറിയാം കാരണം അവർ ഒരുമിച്ചു പഠിച്ചവരാണ്.

“അതൊന്നും അല്ലേടി ഇന്ന് ഞാൻ അവനെ നമ്മുടെ ആ വില്ല പ്രോജെക്ടിന്റെ സൈറ്റിൽ പറഞ്ഞു വിട്ടതാ. പക്ഷെ അവിടെ ഇന്ന് കുറച്ചു പണിക്കാർ ഉണ്ടാവില്ല എന്ന് അവരുടെ കൂടെ ഉണ്ടായിരുന്ന ഏതോ ഒരു ആശാരി ഇന്നലെ രാത്രി മരിച്ചു എന്ന്.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.