ഇല്ലിക്കൽ 5 [കഥാനായകൻ] 198

അങ്ങനെ അവർ വീട്ടിൽ എത്തി പിന്നെ ഓരോ കാര്യങ്ങൾ നോക്കി നിന്നപ്പോഴേക്കും ബോഡി എത്തിയിരുന്നു. പക്ഷെ എന്തോ ഒരു സംശയം അമലുന്റെ മനസ്സിൽ തങ്ങി നിന്നിരുന്നു. അങ്ങനെ ചടങ്ങുകൾ ഒക്കെ തുടങ്ങി അവസാനം ആയി ആണ് പയ്യന്റെ ചിതക്ക് തീ കൊളുത്തി.

************************************************************************

ജിത്തു വില്ലോത് മനയുടെ പേര് പറഞ്ഞതും അനൂപിന്റെ മൊബൈൽ ബെൽ അടിച്ചു.

“ഏഹ് മുർഷി ആണല്ലോ ഇവനെ മറ്റേ വർക്കിന്റെ സൈറ്റിൽ വിട്ടതല്ലേ. ഇവൻ എന്തിനാ വിളിക്കുന്നത്?”

അനൂപ് അതും പറഞ്ഞു ഫോൺ എടുത്തു.

“ഹലോ സാറെ ഒരു പ്രധാന കാര്യം പറയാൻ ഉണ്ടായിരുന്നു.”

“എന്തുവാടാ നി അവിടെയും പ്രശ്നം എന്തെങ്കിലും ഉണ്ടാക്കിയോ?”

“അതെ സാറേ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ വിളിപ്പിക്കരുത്. ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളുടെ പണ്ടത്തെ ഡ്രൈവറുടെ മോൻ അല്ലെ. എന്നെ ചെറുപ്പം തൊട്ട് അറിയുന്നതല്ലേ. അതല്ല ഞാൻ പറയാൻ വന്നത് ഇന്ന് സൈറ്റിൽ കുറച്ചു പണിക്കാർ ഉണ്ടാവില്ല എന്ന് പറയാൻ പറഞ്ഞു.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.