ഇല്ലിക്കൽ 5 [കഥാനായകൻ] 198

“എന്നാ അറിഞ്ഞോ അയാളുടെ ജീവിതത്തിൽ സംഭവിച്ചതിൽ അന്ന് നമ്മുടെ കുടുംബങ്ങളിൽ നടന്ന പ്രശ്നങ്ങളും ആയി ബന്ധമുണ്ട്.”

“അതെങ്ങനെ അയാളെ പറ്റി ആരും പറഞ്ഞു കെട്ടിട്ടില്ലല്ലോ അന്നത്തെ കഥകളിൽ.”

“എടാ ഇങ്ങേർക്ക് ആകെ ഉണ്ടായിരുന്നത് അമ്മയും ഒരു പെങ്ങളും മാത്രം ആയിരുന്നു. അയാളുടെ അച്ഛൻ ആരാണെന്നോ ഒന്നും ആർക്കും അറിയില്ല. പക്ഷെ അയാളുടെ അമ്മ ചെറിയ ചെറിയ ജോലികൾക്കൊക്കെ പോയി ഇവരെ വളർത്തി. അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്ന ഇയാള് പെട്ടന്ന് തന്നെ പട്ടാളത്തിൽ കയറി. പിന്നെ കുടുംബത്തിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും നടത്തിയത് ഇങ്ങേര് തന്നെ ആയിരുന്നു. അങ്ങനെ പെങ്ങളെ നല്ല നിലയിൽ കെട്ടിച്ചു വിട്ടു. അത് കഴിഞ്ഞു ഇയാൾ ഒരു കല്യാണം കഴിച്ചു. അതോടെയാണ് അയാളുടെ ജീവിതം ഈ അവസ്ഥയിൽ ആയത്. ഇയാൾക്ക് എപ്പോഴും ജോലി പല സ്ഥലത്ത് ആയതുകൊണ്ട് പിന്നെ എപ്പോഴെങ്കിലെ അല്ലെ ലീവ് കിട്ടി വീട്ടിൽ വരുന്നത്. അങ്ങനെ ഇരിക്കെ അയാളുടെ ഭാര്യക്ക് രഹസ്യ ബന്ധം ഉണ്ട് എന്ന് അയാളുടെ അമ്മ കണ്ടുപിടിച്ചു പക്ഷെ പ്രായാധിക്യം കാരണം വയ്യാതെ ആയ അമ്മയെ അവർ നല്ല പോലെ ഉപദ്രവിച്ചു. എന്തോ പെട്ടന്ന് തന്നെ ആ അമ്മ മരിച്ചു ഈ കാര്യങ്ങൾ നേരത്തെ അറിഞ്ഞ പെങ്ങൾ ആണെങ്കിൽ തിരിഞ്ഞു പോലും നോക്കിയില്ല. അമ്മയുടെ മരണ വാർത്ത അറിഞ്ഞു നാട്ടിൽ വന്ന അയാൾക്ക് വേറെ ഒരു വാർത്തയും കൂടിയാണ് കേൾക്കേണ്ടി വന്നത്. അയാളുടെ ഭാര്യ ആരുടെയോ കൂടി ഓടിപ്പോയി എന്ന്. അതോടെ അയാൾ തകർന്നു. പിന്നെ അമ്മയുടെ മരണത്തിന്റെ ചടങ്ങിന് മാത്രം വന്ന പെങ്ങൾ അന്ന് തന്നെ തിരിച്ചു പോവുകയും ചെയ്തു. പിന്നെ കുറെ നാൾ എടുത്തു അയാൾ റിക്കവർ ആവാൻ. പിന്നെ എല്ലാം പഴയ പോലെ ആവുമ്പോഴായിരുന്നു അടുത്ത പ്രശ്നം അമ്മയുടെ സ്വത്തിൽ പങ്ക് ചോദിച്ചു കൊണ്ട് പെങ്ങള് വന്നു. പിന്നെ സ്വത്ത്‌ ഒക്കെ പെങ്ങളും അളിയനും വന്നു കൈകലാക്കി പക്ഷെ അപ്പോഴും ഇങ്ങേര് ഒരു അക്ഷരം മിണ്ടിയില്ല. എന്തോ അങ്ങേർക്ക് ആ പഴയ വീട് മാത്രം കൊടുത്തു. അതുകൊണ്ട് അയാൾ ഇപ്പോഴും ഇങ്ങനെ ജീവിച്ചു പോരുന്നു പിന്നെ രാജ്യത്തെ കുറച്ചു നാൾ സേവിച്ച കാരണം അതിന്റെ പെൻഷനും ഉണ്ട്.”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.